ന്യൂഡല്‍ഹി : രാജ്യത്ത് സ്വവർഗ്ഗ വിവാഹം അനുവദി ക്കുവാന്‍ കഴിയില്ല എന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.
ഹിന്ദു വിവാഹ നിയമ പ്രകാരം സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. നമ്മുടെ മൂല്യങ്ങള്‍ക്കും നിയമ വ്യവസ്ഥക്കും നിരക്കുന്നതല്ല സ്വവര്‍ഗ്ഗ വിവാഹം എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 1956 ലെ ഹിന്ദു വിവാഹ നിയമ പ്രകാരം ഒരേ ലിംഗ ത്തില്‍ പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുവാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി യിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
ഇന്ത്യയിൽ സ്വവർഗ്ഗ രതി കുറ്റകരമല്ല എന്നും സ്വവര്‍ഗ്ഗ ബന്ധ ത്തിന് നിയമ പരമായ തടസ്സ ങ്ങള്‍ ഇല്ലാ എന്നും സുപ്രീം കോടതി വിധി യുണ്ട് എന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദി ക്കാത്തത് തുല്യത ക്കുള്ള അവകാശ ത്തെയും ജീവിക്കു വാനുള്ള അവകാശത്തെയും ഹനി ക്കുന്ന നടപടിയാണ് എന്നും ഹര്‍ജി യില്‍ ചൂണ്ടി ക്കാട്ടി യിരുന്നു.
ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹിതരാവുന്നത് സ്ത്രീയും പുരുഷനും തമ്മില്‍ ആയിരിക്കണം. അല്ലാതെ ഉള്ളവര്‍ തമ്മിലുള്ള വിവാഹം നിരോധിക്കപ്പെട്ടതാണ്. ഒരേ ലിംഗ ത്തിൽപ്പെട്ട ദമ്പതികളെ നമ്മുടെ സമൂഹം അംഗീകരിക്കുകയില്ല. ഹിന്ദു വിവാഹ നിയമ പ്രകാരം ഇത്തരം വിവാഹ ങ്ങള്‍ അനുവദിച്ചാല്‍ അത് നില വിലുള്ള വ്യവസ്ഥ കള്‍ക്ക് വിരുദ്ധമാകും എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതി യില്‍ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി. എന്‍. പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലാന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിൽ ഒക്ടോബർ 21 ന് വീണ്ടും വാദം കേൾക്കും.