ജനീവ: ലോക രാജ്യങ്ങളിലെ ലോക്ക് ഡൗൺ നിയന്ത്രണ ങ്ങളിൽ ഇളവു കൾ വരുത്തുന്നത് കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാക്കും എന്ന് ലോക ആരോഗ്യ സംഘടന യുടെ മുന്നറി യിപ്പ്. നിരവധി രാജ്യങ്ങളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണ ങ്ങളിൽ ഇളവുകൾ വരുത്തിയ തോടെ യാണ് ഈ മുന്നറിയിപ്പ്.
ലോകത്ത് ഇപ്പോൾ കൊവിഡ്-19 മഹാ മാരി യുടെ ആദ്യ തരംഗം ആണെന്നും അത് നിർണ്ണാ യക ഘട്ട ത്തില്‍ ആണെന്നും ഡബ്ല്യു. എച്ച്. ഒ. എമർജൻസീസ് വിഭാഗം മേധാവി ഡോ. മൈക്ക് റയാൻ പറഞ്ഞു.
ഇപ്പോള്‍ രോഗ വ്യാപനം കുറയുക യാണ് എന്നതു കൊണ്ട് രോഗം ഇല്ലാ തായി വരുന്നു എന്നു പറയുവാന്‍ കഴിയില്ല. ലോകമെങ്ങും രോഗം പരക്കുക യാണ്. ഏതു സമയവും രോഗി കളു ടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവ് ഉണ്ടാവും. അതിനുള്ള സാദ്ധ്യതകള്‍ നാം അറി ഞ്ഞിരി ക്കേണ്ട തുണ്ട്.
രോഗ വ്യാപനം അടുത്ത ഘട്ട ത്തി ലേക്ക് കടക്കുന്നത് തടയാനുള്ള നടപടി കൾ സ്വീകരി ക്കു വാന്‍ കൂടിയുള്ള സമയം ആണിത്. നിലവില്‍ രോഗ വ്യാപ നത്തിൽ കുറവ് കാണി ക്കുന്ന രാജ്യ ങ്ങൾ ഈ സമയം ഫലപ്രദ മായി ഉപ യോഗി ക്കണം. ദക്ഷിണ അമേരിക്ക യിലും ദക്ഷിണേഷ്യ യിലും രോഗ വ്യാപനം തീവ്ര മാണ്.
ഇന്ത്യയിൽ തുടർച്ചയായ ഏഴാം ദിവസ വും രോഗി കളുടെ എണ്ണ ത്തിൽ റെക്കോഡ് വർദ്ധനവ് ഉണ്ടായി. രോഗ വ്യാപനം നിയന്ത്രി ക്കുവാനായി പരിശോധനകൾ കൂടുതല്‍ വ്യാപി പ്പിക്കണം. ഇന്ത്യ അടക്കം ഉള്ള രാജ്യ ങ്ങളിൽ അതി വേഗം കൊവിഡ് വൈറസ് വ്യാപിക്കുന്ന സാഹ ചര്യ ത്തിലുള്ള ഈ മുന്നറിയിപ്പ് ഏറെ ഗൗരവ തരമാണ് എന്ന് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ അടിവര യിടുന്നു.