സുമിത്ര മഹാജന്‍ ലോകസഭാ സ്പീക്കർ

June 7th, 2014

sumitra-mahajan-epathram

ന്യൂ ഡെൽഹി : ലോകസഭാ സ്പീക്കറായി മുതിർന്ന ബി. ജെ. പി. നേതാവും പാര്‍ലമെന്റ് അംഗവുമായ സുമിത്ര മഹാജൻ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റാരും ഈ സ്ഥാനത്തേക്ക് മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. സുമിത്ര മഹാജനെ തിരഞ്ഞെടുക്കാനുള്ള പ്രമേയം മാത്രമേ ലോക്‌സഭാ സെക്രട്ടേറിയറ്റിന് ലഭിച്ചിട്ടുള്ളൂ.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് ഇവരുടെ പേര് നിർദേശിച്ചത്. എൽ. കെ. അദ്വാനി പിന്താങ്ങി.

എട്ടാം തവണയും മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന സുമിത്ര മഹാജന്‍ വാജ്‌പേയി സർക്കാരിൽ സഹ മന്ത്രിയായിരുന്നു. എട്ടാം തവണയാണ് ലോക്‌സഭാംഗമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിവിധ പാര്‍ട്ടി നേതാക്കളും സുമിത്രയുടെ പേര് ഔദ്യോഗികമായി നിര്‍ദേശിച്ചു. പ്രധാനമന്ത്രി സമര്‍പ്പിച്ച പ്രമേയത്തെ എൽ‍. കെ. അദ്വാനി പിന്താങ്ങി. രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് എന്നിവരും സുമിത്ര മഹാജന്റെ പേരു നിര്‍ദേശിച്ചു പ്രമേയം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ (കോണ്‍ഗ്രസ്), തമ്പി ദുരൈ (എ. ഐ. എ. ഡി. എം. കെ.), സുദീപ് ബന്ദോപാധ്യായ (തൃണമൂൽ‍), ഭര്‍തൃഹരി മെഹ്താബ (ബിജു ജനതാദൾ‍), മുലായംസിങ് യാദവ് (എസ്. പി.), ദേവ ഗൗഡ(ജനതാ ദൾ ‍- എസ്.), സുപ്രിയ സുലെ (എന്‍. സി. പി.), മുഹമ്മദ് സലീം (സി. പി. എം.), ജിതേന്ദ്ര റെഡ്ഡി (ടി. ആർ‍. എസ്.) തുടങ്ങിയവരും സുമിത്ര മഹാജന്റെ പേര് നിര്‍ദേശിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on സുമിത്ര മഹാജന്‍ ലോകസഭാ സ്പീക്കർ

നരേന്ദ്ര മോദി പ്രധാന മന്ത്രിയായി അധികാരമേറ്റു

May 26th, 2014

narendra-modi-sworn-in-epathram

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാന മന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ നടന്ന പ്രൌഢമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്ര മോദിക്കൊപ്പം 23 ക്യാബിനറ്റ് മന്ത്രിമാരും 11 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും പത്ത് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാജ്‌നാഥ് സിങ്ങ്, അരുണ്‍ ജെയ്‌റ്റ്ലി, വെങ്കയ്യ നായിഡു, സുഷമാ സ്വരാജ്, ഉമാ ഭാരതി, മേനക ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖര്‍ മോദി മന്ത്രിസഭയില്‍ അംഗങ്ങളാണ്. ദൈവ നാമത്തിലാണ് നരേന്ദ്ര മോഡിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

പാക്കിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ഷെറീഫ്, ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ്ര രാജപക്ഷെ, അഫ്‌ഗാനിസ്ഥാന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായി, നേപ്പാള്‍ പ്രധാമന്ത്രി സുശീല്‍ കൊയ്‌രാള, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെങിങ് തൊബ്‌ഗെ, മാലിദ്വീപ് പ്രസിഡണ്ട് അബ്ദുള്ള യമീന്‍, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം, മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി, എല്‍. കെ. അഡ്വാനി, രാഹുല്‍ ഗാന്ധി എം. പി. തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ള മന്ത്രിമാര്‍ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടു നിന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ നടന്ന ചടങ്ങില്‍ നാലായിരത്തോളം പേര്‍ പങ്കെടുത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പ്രധാന മന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാണ് ബി. ജെ. പി. പ്രവര്‍ത്തിച്ചത്. വന്‍ വിജയമാണ് എന്‍. ഡി. എ. സഖ്യം ഈ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കരസ്ഥമാക്കിയത്. ബി. ജെ. പി. ക്ക് ഒറ്റയ്ക്ക് ഭരിക്കുവാനുള്ള ഭൂരിപക്ഷം ഉണ്ട് പതിനാറാം ലോക്സഭയില്‍.

- എസ്. കുമാര്‍

വായിക്കുക:

Comments Off on നരേന്ദ്ര മോദി പ്രധാന മന്ത്രിയായി അധികാരമേറ്റു

നേതാവ് സോണിയ തന്നെ

May 24th, 2014

sonia-gandhi-epathram

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി യോഗത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ മൂന്നാം തവണയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. മുന്‍ റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഗാര്‍ഖെയാണ്‌ സോണിയയുടെ പേര്‌ നിര്‍ദ്ദേശിച്ചത്‌. തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം സോണിയ നേരത്തെ സ്വയം ഏറ്റെടുത്തിരുന്നു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ ഈ സ്ഥാനത്ത് കൊണ്ടുവരുന്നതിനെ ഒട്ടുമിക്ക മുതിര്‍ന്ന നേതാക്കളും എതിര്‍ത്തു. തോല്‍വിയില്‍ നിന്നും പാഠം ഉള്‍കൊണ്ട് കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും, പാര്‍ലമെന്റില്‍ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ ശേഷം സോണിയ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

Comments Off on നേതാവ് സോണിയ തന്നെ

ഡല്‍ഹി മുഖ്യമന്ത്രി ആവാൻ കിരണ്‍ ബേദിയും

May 22nd, 2014

kiran-bedi-epathram

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന വാര്‍ത്തകൾ നിഷേധിച്ചതിനു തൊട്ട് പിന്നാലെ ബി. ജെ. പി. ആവശ്യപ്പെട്ടാല്‍ ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആവാൻ തയ്യാറാണെന്ന് മുന്‍ ഐ. പി. എസ്. ഉദ്യോഗസ്ഥ കിരണ്‍ ബേദി. നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് കൊണ്ട് കിരണ്‍ ബേദി തുടരെ തുടരെ പ്രസ്താവനകള്‍ നടത്തിയിരുന്നു. തന്നെ ക്ഷണിച്ചാല്‍ മുഖ്യമന്ത്രി ആവാൻ താൻ തയ്യാറാകുമെന്ന് കിരണ്‍ ബേദി പറഞ്ഞു. ഡല്‍ഹിയില്‍ ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാന്ദ്‌നിചൗക്ക് മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച ഹര്‍ഷ വര്‍ധനെയാണ് ബി. ജെ. പി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം ലോൿസഭയിലേക്ക് തെരെഞ്ഞെടുക്ക പ്പെട്ടതോടെയാണ് ബേദിയുടെ സാധ്യത തെളിഞ്ഞത്. കിരണ്‍ ബേദിക്ക് തന്നെയാണ് കൂടുതല്‍ സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on ഡല്‍ഹി മുഖ്യമന്ത്രി ആവാൻ കിരണ്‍ ബേദിയും

അനന്തമൂർത്തിയുടെ സുരക്ഷ ശക്തമാക്കി

May 21st, 2014

ur-ananthamurthy-epathram

ബാംഗളൂർ: നമോ ബ്രിഗേഡ് എന്ന് അറിയപ്പെടുന്ന ഒരു സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ജ്ഞാനപീഠ ജേതാവും മഹാത്മാ ഗാന്ധി സർവ്വകലാശാലാ മുൻ വൈസ് ചാൻസലറുമായ യു. ആർ. അനന്തമൂർത്തിയുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി. നരേന്ദ്ര മോഡി പ്രധാന മന്ത്രി ആവുന്ന നാട്ടിൽ താൻ ജീവിക്കില്ല എന്നുള്ള അനന്തമൂർത്തിയുടെ പ്രസ്താവന മോഡിയുടെ അനുനായികളെ ഏറെ ചൊടിപ്പിച്ചിരുന്നു. മോഡി പ്രധാന മന്ത്രി ആയതിനെ തുടർന്ന് അനന്തമൂർത്തിക്ക് “നമോ ബ്രിഗേഡ്” എന്ന് അറിയപ്പെടുന്ന മോഡി അനുയായികളുടെ സംഘം പാക്കിസ്ഥാനിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തു നൽകി. അനന്തമൂർത്തിയുടെ യാത്രാ ചിലവ് മുഴുവൻ തങ്ങൾ വഹിക്കും എന്നും ഇവർ അറിയിച്ചിരുന്നു.

എന്നാൽ പെട്ടെന്ന് ഒരു നിമിഷത്തിൽ വികാരാധീനനായി താൻ അങ്ങനെ പറഞ്ഞതാണെന്നും തനിക്ക് ജീവിക്കാൻ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ല എന്നും പിന്നീട് അനന്തമൂർത്തി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ഭീഷണികളുടെ പശ്ചാത്തലത്തിൽ കർണ്ണാടക സർക്കാരാണ് അനന്തമൂർത്തിക്ക് ഇപ്പോൾ പ്രത്യേക പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on അനന്തമൂർത്തിയുടെ സുരക്ഷ ശക്തമാക്കി

Page 52 of 55« First...102030...5051525354...Last »

« Previous Page« Previous « ഇന്‍ഫ്രാ റെഡ് ക്യാമറകളിൽ 8555 നിയമ ലംഘകരെ പിടിച്ചു
Next »Next Page » ബോകോ ഹറം വീണ്ടും – 118 മരണം »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha