ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സായി

August 27th, 2013

food-ePathram
ന്യൂഡല്‍ഹി : നീണ്ട ചര്‍ച്ചകള്‍ക്കും സര്‍ക്കാറിനെ മുള്‍മുന യില്‍നിര്‍ത്തിയ പ്രതിപക്ഷ ഭേദഗതി വോട്ടുകള്‍ക്കും ശേഷം ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്‌ സഭയില്‍ പാസ്സായി.

ദുര്‍ബല വിഭാഗ ങ്ങള്‍ക്ക് അരി മൂന്നു രൂപ ക്കും ഗോതമ്പ് രണ്ടു രൂപ ക്കും പയറു വര്‍ഗങ്ങള്‍ ഒരു രൂപക് കും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭക്ഷ്യ സുരക്ഷാ നിയമം. രാജ്യത്തെ ജന സംഖ്യയില്‍ 70 ശതമാന ത്തിന് നിയമം മൂലം ഭക്ഷ്യ ധാന്യം ഉറപ്പാക്കുന്ന ഈ ബില്‍ യു. പി. എ. സര്‍ക്കാറിന്റെ സ്വപ്ന പദ്ധതി എന്ന വിശേഷണം ഉള്ളതാണ്.

ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കി ക്കൊണ്ട് ജൂലായ് അഞ്ചിന് പുറപ്പെടു വിച്ച വിജ്ഞാപന ത്തിന് ബദല്‍ ആയിട്ടുള്ള ബില്ലാണ് പാസ്സാക്കിയത്. ഈ ആഴ്ച രാജ്യ സഭയും ബില്‍ പാസ്സാക്കുന്ന തോടെ പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരമാവും. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ കേരള വും തമിഴ്‌ നാടും ഉള്‍പ്പെടെ 18 സംസ്ഥാന ങ്ങളുടെ ഭക്ഷ്യ വിഹിതം കുറയും എന്ന ആശങ്ക പരിഹരി ക്കുന്നതിന് സര്‍ക്കാര്‍ തന്നെ ഭക്ഷ്യ സുരക്ഷാ ബില്ലില്‍ ഭേദഗതി വരുത്തി.

ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് അര്‍ഹരായവരും അല്ലാത്തവരും എന്ന രണ്ടു വിഭാഗമാണ് ഇനി ഉണ്ടാവുക. അന്ത്യോദയ അന്ന യോജന പദ്ധതി അതേ പടി നിലനിര്‍ത്തിയാണ് ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ പദ്ധതിക്കു കീഴില്‍ വരുന്ന ഏറ്റവും പിന്നാക്ക വിഭാഗത്തില്‍ പെടുന്ന കുടുംബ ങ്ങള്‍ക്ക് 35 കിലോ ഭക്ഷ്യ ധാന്യം നല്‍കണമെന്ന് നിയമ നിര്‍മാണം വ്യവസ്ഥ ചെയ്യുന്നു.

ബി. പി. എല്‍. വിഭാഗ ത്തിനും കുടുംബ ത്തില്‍ ഒരാള്‍ക്ക് പ്രതിമാസം അഞ്ചു കിലോ എന്ന കണക്കില്‍ മൂന്നു രൂപ നിരക്കില്‍ ധാന്യം ലഭിക്കും. പുതിയ സമ്പ്രദായത്തിലേക്ക് വരുന്ന തോടെ എ. പി. എല്‍. വിഭാഗം ഇല്ലാതാവും. ഗര്‍ഭിണി കള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്ക് പ്രസവ ത്തിനു ശേഷം ആറു മാസം വരേയും സമീപത്തെ അങ്കണ വാടിയിലൂടെ ഭക്ഷണം ഉറപ്പു വരുത്തും. 14 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഭക്ഷണത്തിന് അവകാശമുണ്ടാവും.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സായി

അബുദാബിയില്‍ പുതിയ സ്കൂളുകള്‍ വരുന്നു

August 23rd, 2013

അബുദാബി : എജുക്കേഷൻ കൗണ്‍സിൽ പുതിയ സ്കൂളുകൾ അനുവദിക്കാന്‍ ഒരുങ്ങുന്നു. നിലവിലുള്ള വിദ്യാര്‍ഥികളുടെ എണ്ണ ക്കൂടുതലും അടുത്ത മാസത്തോടെ സര്‍ക്കാര്‍ ജീവന ക്കാർ അബുദാബി യിലേക്ക് മാറി താമസി ക്കുമ്പോൾ ഉണ്ടാകുന്ന കുട്ടികളുടെ എണ്ണ ക്കൂടുതലും പരിഹരി ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തിരുമാനം. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപന ങ്ങൾ തന്നെ മതിയാവാത്ത അവസ്ഥയാണുള്ളത്.

കൂടാതെ 2015 ഓടെ അമ്പതിനായിരത്തോളം കുട്ടികള്‍ അധികം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മുന്നില്‍ കണ്ടു കൊണ്ടാണ് കൌണ്‍സിലിന്റെ തീരുമാനം എന്ന് അബുദാബി എജുക്കേഷൻ കൌണ്‍സില്‍ എക്സിക്യൂട്ടീവ്‌ ഡയരക്ടര്‍ ഹമദ്‌ അല്‍ ദാഹിരി അറിയിച്ചു.

അബുദാബി നഗര ത്തിലെ സ്ഥല പരിമിതി മൂലം മുസഫ, ഖലീഫാ സിറ്റി തുടങ്ങിയ നഗരങ്ങളാണ് പുതിയ സ്കൂളു കള്‍ക്കായി തെരഞ്ഞെടു ത്തിരിക്കുന്നത്. ഇന്ത്യന്‍, ബ്രിട്ടീഷ്‌, അമേരിക്കന്‍ കരിക്കുലമാണ് പുതിയ സ്കൂളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on അബുദാബിയില്‍ പുതിയ സ്കൂളുകള്‍ വരുന്നു

സമാജം സമ്മര്‍ ക്യാമ്പ്‌ വ്യാഴാഴ്ച തുടങ്ങും

August 22nd, 2013

അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന സമ്മര്‍ക്യാമ്പ് ‘സമ്മര്‍ സ്പ്ളാഷ്‌ ആഗസ്റ്റ്‌ 22 വ്യാഴാഴ്ച തുടക്കം കുറിക്കും. കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയും ആനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകന്‍ ജിനേഷ് കുമാറു മാണ് ക്യാമ്പ് നയിക്കുന്നത്. സമ്മര്‍ ക്യാമ്പ്‌ സപ്തംബര്‍ ആറിന് അവസാനിക്കും. വിശദ വിവരങ്ങള്‍ക്ക് : 050 67 26 493.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on സമാജം സമ്മര്‍ ക്യാമ്പ്‌ വ്യാഴാഴ്ച തുടങ്ങും

പുകവലിക്ക് യു. എ. ഇ. യില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

August 21st, 2013

uae-no-smoking-zone-ePathram
ദുബായ് : യു. എ. ഇ. യില്‍ പുകവലിക്ക് എതിരെ യുള്ള നിയമം കര്‍ശന മാക്കുന്നു. പുകയില പരസ്യങ്ങളും വാഹന ങ്ങളില്‍ അടക്കം പുകവലി നിരോധിക്കുകയും ചെയ്യും. നിയമം ആറു മാസ ത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാര മാണു രാജ്യത്തു പുകയില വിരുദ്ധ നിയമം നടപ്പാക്കുന്നത്.

വാഹന ങ്ങളില്‍ യാത്ര ചെയ്യുന്നവരില്‍ പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ പുകവലി നിരോധിക്കാനാണു സര്‍ക്കാര്‍ ആലോചി ക്കുന്നത്. കുട്ടികളില്‍ പുകവലിക്കാനുള്ള പ്രവണത ഇല്ലാതാക്കാനും ഇതു സഹായിക്കും. പുകയില ഉല്‍പന്ന ങ്ങളുടെ എല്ലാ പരസ്യങ്ങളും നിരോധിക്കും.

ആരാധനാലയ ങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിട ങ്ങളില്‍ നിന്നും 100 മീറ്റര്‍ അകലെ മാത്രമേ പുകയില വില്‍ക്കാന്‍ അനുവദിക്കൂ. നിയമ ലംഘകര്‍ക്ക് ഒരുലക്ഷം മുതല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on പുകവലിക്ക് യു. എ. ഇ. യില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

വേനല്‍തുമ്പികള്‍ ക്യാമ്പ് തുടങ്ങി

August 14th, 2013

ksc-summer-camp-2013-sunil-kunneru-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ കുട്ടികള്‍ക്കു വേണ്ടി ഒരുക്കിയ ‘വേനല്‍തുമ്പികള്‍’ സമ്മര്‍ ക്യാമ്പിന് തുടക്കമായി. കുട്ടികള്‍ക്ക് അവധി ക്കാലത്ത് വിനോദ ത്തോടൊപ്പം അറിവും പകരുക എന്ന ലക്ഷ്യ ത്തോടെ സംഘടിപ്പിച്ച ‘വേനല്‍തുമ്പികള്‍’ പിന്നണി ഗായകന്‍ ഒ യു ബഷീര്‍ ഉദ്ഘാടനം ചെയ്തു.

കെ. എസ്. സി. പ്രസിഡണ്ട് എം. യു. വാസു അധ്യക്ഷന്‍ ആയിരുന്നു. ക്യാമ്പ് അസ്സി: ഡയറക്ടര്‍ മധു പരവൂര്‍ ക്യാമ്പിനെ കുറിച്ച് വിവരിച്ചു. ക്യാമ്പ് നിയന്ത്രിക്കുന്ന അദ്ധ്യാപകന്‍ സുനില്‍ കുന്നരു  ഒരുക്കിയ വിവിധ കളികള്‍ പരിചയ പ്പെടുത്തി.

venal-thumbikal-ksc-summer-camp-2013-ePathram

ഇനിയുള്ള ദിവസ ങ്ങള്‍ കുട്ടികളുടെ അഹ്ലാദ ചുവടുകളാല്‍ ഈ അങ്കണം നിറയുമെന്നു പറഞ്ഞു കൊണ്ട് ഗായിക സീന രമേശ് ആശംസകള്‍ അര്‍പ്പിച്ചു.

കെ. എസ്. സി. സെക്രട്ടറി ബി. ജയകുമാര്‍ സ്വാഗതവും ഫൈസല്‍ ബാവ നന്ദിയും പറഞ്ഞു.

ആഗസ്റ്റ്‌ 12നു തുടങ്ങിയ ക്യാമ്പ് സെപ്റ്റംബർ 4 വരെ നീണ്ടു നില്ക്കും. വെള്ളിയാഴ്ച ഒഴികെ ദിവസം 6 മണി മുതൽ 9 മണി വരെ യാണ് ക്യാമ്പ്. നൂറോളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on വേനല്‍തുമ്പികള്‍ ക്യാമ്പ് തുടങ്ങി

Page 84 of 85« First...102030...8182838485

« Previous Page« Previous « മോശം ടയര്‍ : 22000 വാഹനങ്ങള്‍ ട്രാഫിക്‌ പോലീസ്‌ പിടിച്ചെടുത്തു
Next »Next Page » അബുദാബിയിൽ ഇന്ത്യൻ സ്വാതന്ത്യ ദിനം ആഘോഷിച്ചു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha