
അമ്പത്തെട്ടാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ 895 പോയിന്റോടെ കോഴിക്കോട് കിരീടം സ്വന്തമാക്കി. 893 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നിൽ. ഹയർ അപ്പീലുകൾ പരിഗണിച്ചതിനുശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.
875 പോയിന്റ് സ്വന്തമാക്കിയ മലപ്പുറം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. അവസാന ദിവസം നടന്ന മൽസരങ്ങളിൽ വിജയം സ്വന്തമാക്കിയ കോഴിക്കോട് ഫോട്ടോ ഫിനിഷിലൂടെയാണ് പാലക്കാടിനെ മറികടന്നത്. പ്രധാന വേദിയായ നീർമാതളത്തിൽ ബുധനാഴ്ച വൈകുന്നേരം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.


അബുദാബി : കർണ്ണാടക സംഗീത രംഗത്തെ പ്രമുഖനായ അദ്ധ്യാപകൻ ഗുരു വിഷ്ണു മോഹൻ ദാസിന്റെ കീഴിൽ സംഗീതം അഭ്യസിച്ച വിദ്യാർത്ഥിക ളുടെ അരങ്ങേറ്റം ഡിസംബർ ഒന്ന് വ്യാഴാഴ്ച അബുദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടക്കും. 





















