അബുദാബി : അമ്മമാരുടെയും കുട്ടിക ളുടേയും സംഗീത നൃത്ത കലാ രൂപ ങ്ങളുടെ അവതര ണവും തനതു അറബ് ഭക്ഷണ വിഭവ ങ്ങളുടെ ഭക്ഷ്യ മേള യും വിനോദ വിജ്ഞാന പരി പാടി കളും അടങ്ങുന്ന സ്റ്റേജ് മേളക ളോടേ അബു ദാബി കോർണി ഷിൽ ‘മദർ ഓഫ് നേഷൻ’ എന്ന പേരില്‍ അബു ദാബി ടൂറിസം ആൻഡ് കൾചർ അഥോറിറ്റി ഒരുക്കുന്ന ആഘോഷ പരി പാടി കൾ മാർച്ച് 26 ഞായറാഴ്ച മുതൽ ഏപ്രിൽ 4 ചൊവ്വാഴ്ച വരെ 10 ദിവസ ങ്ങളിലായി നടക്കും.
ജനറൽ വിമൻസ് യൂണിയൻ ചെയർ വിമൻ, ഫാമിലി ഡവലപ് മെന്റ് ഫൗണ്ടേഷൻ സുപ്രീം ചെയർ വിമൻ എന്നീ പദവികൾ അലങ്കരിക്കുന്ന മദർ ഹുഡ് ആൻഡ് ചൈൽഡ് ഹുഡ് സുപ്രീം കൗൺസിൽ പ്രസി ഡണ്ട് ശൈഖാ ഫാത്തിമ ബിൻത് മുബാറക്കിന്റെ സംഭാവന കളെ മേള യിൽ അഭി നന്ദിക്കും.