പ്രവാസി സ്കോളര്‍ ഷിപ്പ് പദ്ധതി അപേക്ഷാ തീയതി നീട്ടി

October 19th, 2016

kerala-students-epathram
അബുദാബി : പ്രവാസി സ്കോളര്‍ ഷിപ്പ് പദ്ധതി അപേക്ഷാ തീയതി നീട്ടി യതാ യി അബു ദാബി ഇന്ത്യന്‍ എംബസ്സി അറിയിച്ചു. സ്കോളര്‍ ഷിപ്പിന് അപേക്ഷ സമര്‍പ്പി ക്കേണ്ട തീയതി 2016 ഒക്ടോബര്‍ 14 ല്‍ നിന്ന് 30 വരെ നീട്ടി യിട്ടുണ്ട് .

ഇന്ത്യന്‍ വംശജര്‍, എന്‍. ആര്‍. ഐ. ക്കാര്‍, എന്നിവ രുടെ മക്കള്‍ക്ക് സ്കോളര്‍ ഷിപ്പ് ലഭിക്കും. ഓണ്‍ ലൈന്‍ വഴി യാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവര ങ്ങള്‍ മന്ത്രാലയ ത്തിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്.

എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യ മുള്ള രാജ്യ ങ്ങളില്‍ ജോലി ചെയ്യുന്ന വരുടെ ഇന്ത്യയില്‍ പഠിക്കുന്ന മക്കളും സ്കോളര്‍ ഷിപ്പിന് അര്‍ഹ രാണ്.

സ്കോളര്‍ ഷിപ്പ് ലഭിക്കുന്ന വരുടെ എണ്ണം 100 ല്‍ നിന്നും 150 ആയി നേരത്തെ വര്‍ദ്ധി പ്പിച്ചി രുന്നു. ഇ. സി. ആര്‍. രാജ്യ ങ്ങളിൽ ഉള്ളവരുടെ മക്കള്‍ ക്കു വേണ്ടി യാണ് 50 എണ്ണം വർദ്ധിപ്പിച്ചത്.

– Scholarship Programme for Diaspora Children (SPDC)

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി സ്കോളര്‍ ഷിപ്പ് പദ്ധതി അപേക്ഷാ തീയതി നീട്ടി

മലയാളി സമാജത്തിൽ വിദ്യാരംഭം

October 11th, 2016

n-vijay-mohan-with-samajam-vidhyarambham-2016-ePathram.
അബുദാബി : വിജയ ദശമി ദിന ത്തിൽ ഇരുപത്തി അഞ്ചോളം കുട്ടികളെ എഴുത്തി നിരുത്തി അബുദാബി മലയാളി സമാജ ത്തിൽ വിദ്യാരംഭ ചടങ്ങ് സംഘടി പ്പിച്ചു.

അബുദാബി യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള കുരുന്നു കളാണ് ആദ്യാക്ഷരം കുറിക്കു വാൻ സമാജ ത്തിൽ എത്തി ച്ചേർന്നത്. പ്രമുഖ മാധ്യമ പ്രവർത്ത കനായ എൻ. വിജയ്‌ മോഹൻ ഇരുപത്തി അഞ്ചു കുട്ടി കൾക്ക് ആദ്യാക്ഷരം കുറിച്ചു.

സമാജം പ്രസിഡന്റ് ബി. യേശു ശീലൻ, സമാജം ചീഫ് കോഡി നേറ്റർ എ. എം. അന്‍സാര്‍, അബ്ദുല്‍ ഖാദർ തിരുവത്ര, വിജയ രാഘവന്‍, സമാജം വനിതാ വിഭാഗം കണ്‍വീനര്‍ ലിജി ജോബീസ്, അപര്‍ണാ സന്തോഷ്‌ എന്നി വര്‍ പരിപാടി കൾക്ക്നേതൃത്വം നൽകി.

- pma

വായിക്കുക: , , , ,

Comments Off on മലയാളി സമാജത്തിൽ വിദ്യാരംഭം

‘വന്ദേമാതരം’ അരങ്ങില്‍ എത്തി

September 25th, 2016

അബുദാബി : നൃത്ത സംഗീത പരിപാടി യായ ‘വന്ദേ മാതരം’ അബുദാബി നാഷണൽ തിയ്യേറ്റ റിൽ അരങ്ങേറി. ഇന്ത്യൻ എംബസി യുടെ നേതൃത്വ ത്തിൽ അബുദാബി മലയാളി സമാജം, പ്രണാം യു. എ. ഇ. എന്നിവർ ചേർന്നാണ് കലാ ക്ഷേത്ര യുടെ വന്ദേ മാതരം അരങ്ങിൽ എത്തിച്ചത്.

ഭാരതീയ ക്ലാസിക് നൃത്ത രൂപങ്ങളും നാടോടി കലകളു മെല്ലാം കോർത്തിണക്കി നടന്ന ഒന്നര മണി ക്കൂർ പരി പാടി സന്ദർശ കർക്ക് വേറിട്ട അനുഭവ മായി. കേരള ത്തിൽ നിന്നും എത്തിയ മുപ്പതോളം പ്രതിഭ കൾ ക്കൊപ്പം യു. എ. ഇ. യിലെ വിവിധ വിദ്യാ ലയ ങ്ങളിൽ നിന്നുള്ള 150 കുട്ടി കളും, മുതിർന്ന വരും വന്ദേ മാതര ത്തിൽ അണി നിരന്നു.

ഇന്ത്യയെ ക്കുറിച്ചും, വിവിധ സംസ്ഥാന ങ്ങളുടെ തനതു കലാ രംഗങ്ങളെ ക്കുറിച്ചും പ്രവാസ ലോകത്തെ കുട്ടി കൾക്ക് മനസ്സിലാക്കുവാൻ ഉള്ള അവസരം കൂടിയായി വന്ദേ മാതരം.

ഭഗവത് ഗീത, ഖുർ ആൻ, ബൈബിൾ, സ്വാതന്ത്ര്യ സമരം, വഞ്ചിപ്പാട്ട്, കഥകളി, ഒപ്പന, മോഹിനി യാട്ടം, ഭരത നാട്യം, കുച്ചു പ്പുടി, മാർഗം കളി, പഞ്ചാബി, ഒഡീസി, കഥക്, മറാഠി, യക്ഷ ഗാനം എന്നിവയെല്ലാം ഓരോ നാടിന്റെയും ഈണ ങ്ങൾ ക്കൊപ്പം അവതരി പ്പിക്ക പ്പെട്ടു.

വിവിധ ഭാഷ കളിലെ ഗാന ങ്ങൾ ഏകോപിപ്പിച്ചത് ഡോ. ആർ. സി. കരിപ്പത്ത്. ആശയവും സംഗീത സംവി ധാന വും ഓർക്ക സ്‌ട്രേഷനും നിർവ്വഹിച്ചത് സംഗീത സംവിധാ യകനും ലയം കലാ ക്ഷേത്രം ഡയര ക്ടറു മായ രാജൻ കരി വെള്ളൂർ. കലാ മണ്ഡലം വനജാ രാജൻ കൊറിയോ ഗ്രാഫി നിർവ്വഹിച്ചു.

പരിപാടി യുടെ ഉദ്‌ഘാടനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കപിൽ രാജ് നിർവ്വഹിച്ചു. മലയാളി സമാജം പ്രസിഡന്റ് ബി. യേശു ശീലൻ, സെക്രട്ടറി സതീഷ് കുമാർ, ഡോ: ഗംഗ, പ്രണാം യു. എ. ഇ. പ്രസിഡന്റ് പദ്മനാഭൻ, എം. സലാം, കെ. കെ. മൊയ്തീൻ കോയ, വിനോദ് നമ്പ്യാർ എന്നിവർ സംബന്ധിച്ചു. സുരേഷ് പയ്യന്നൂർ സ്വാഗതവും രാധാ കൃഷ്ണൻ നന്ദി യും പറഞ്ഞു.

ജി. കെ. നമ്പ്യാർ പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , ,

Comments Off on ‘വന്ദേമാതരം’ അരങ്ങില്‍ എത്തി

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സ്‌കോളസ്റ്റിക് അവാർഡ്

September 22nd, 2016

അബുദാബി​​ : വിവിധ ഇന്ത്യൻ സ്‌കൂളു കളില്‍ നിന്നും പത്ത്, പന്ത്രണ്ട് ക്ലാസ്സു കളിൽ എല്ലാ വിഷയ ത്തിലും എ പ്ലസ് നേടി വിജയിച്ച 160 വിദ്യാര്‍ത്ഥി കളെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആദരി ക്കുന്നു.

സെപ്റ്റംബർ 23 വെള്ളിയാഴ്ച വൈകീട്ട് 7 : 30 ന് ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോ റിയ ത്തില്‍ സംഘടി പ്പിക്കുന്ന സ്‌കോളസ്റ്റിക് അവാർഡ് പരി പാടി യില്‍ ഇന്ത്യന്‍ എംബസ്സി സെക്ക​ൻഡ്​ സെക്രട്ടറി കപില്‍ രാജ്, അബുദാബി എജ്യൂ ക്കേഷന്‍ കൗണ്‍സില്‍ പ്രതിനിധി മറിയം അല്‍ നിയാദി എന്നിവര്‍ മുഖ്യ അതിഥി കളായി പങ്കെടുക്കും.

ഇന്ത്യൻ സ്‌കൂളു കളിലെ പ്രിൻസിപ്പൽ മാരും അദ്ധ്യാ പകരും വിദ്യാർത്ഥി കളും രക്ഷിതാക്കളും അബു ദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സ്‌കോളസ്റ്റിക് അവാർഡ്

ദര്‍ശന യു.എ.ഇ. യുടെ എക്സ്പ്രഷന്‍സ്‌ 2011

February 9th, 2011

ഷാര്‍ജ : പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. ഇ. ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ക്കായി ഒരുക്കിയ കലാ സാഹിത്യ സാംസ്കാരിക മല്‍സരങ്ങള്‍ ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സക്കൂളില്‍ വെച്ച് നടന്നു.

darsana_expressions_2011_epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

ചിത്ര രചന, ചായം കൊടുക്കല്‍, പെന്‍സില്‍ വരപ്പ്, കാര്‍ട്ടൂണ്‍ വരപ്പ്, കവിതാ പാരായണം, സ്പെല്ലിംഗ് മല്‍സരം, പ്രസംഗ മല്‍സരം, കഥ പറച്ചില്‍, ആംഗ്യ ഗാനം, പ്രബന്ധ മല്‍സരം, കഥ എഴുത്ത്, പ്രച്ഛന്ന വേഷം, മള്‍ട്ടിമീഡിയ പ്രശ്നോത്തരി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മല്‍സരങ്ങളില്‍ അംഗങ്ങളുടെ കുട്ടികള്‍ പങ്കെടുത്തു.

ഫോട്ടോ : കാരോളിന്‍ സാവിയോ

- ജെ.എസ്.

വായിക്കുക: , , , , , , ,

Comments Off on ദര്‍ശന യു.എ.ഇ. യുടെ എക്സ്പ്രഷന്‍സ്‌ 2011

Page 86 of 87« First...102030...8384858687

« Previous Page« Previous « മലയാളിയുടെ ഗോളില്‍ ബംഗാളിനു വിജയം
Next »Next Page » കെ. വി. അബ്‌ദുള്‍ ഖാദറിന്റെ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിച്ചു​ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha