മലയാളി സമാജം യുവജനോത്സവം വ്യാഴാഴ്ച തുടക്കമാവും

February 8th, 2017

samajam-kala-thilakam-2013-vrindha-mohan-ePathram
അബുദാബി : മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ യുവ ജനോത്സവം ഫെബ്രുവരി 9,10,11(വ്യാഴം വെള്ളി ശനി) എന്നീ മൂന്നു ദിവസ ങ്ങളിലായി നടക്കും.

വ്യാഴം രാത്രി 7 മണിക്ക് പണ്ഡിറ്റ് രമേഷ് നാരായ ണ ന്റെയും ശ്രീദേവി ഉണ്ണി യുടെയും നേതൃത്വ ത്തിൽ മഹാ രാജ സ്വാതി തിരു നാൾ സംഗീത നൃത്തോത്സവ ത്തോടെ യാണു യുവ ജനോ ത്സവത്തിനു തിരശ്ശീല ഉയരുക.

സംഗീത നൃത്ത കലാ മൽസര ങ്ങൾ പ്രത്യേകം തയ്യാ റാക്കിയ വിവിധ വേദി കളി ലാ യാണു നടക്കുക.

പ്രായ ത്തിന്റെ അടിസ്ഥാ നത്തില്‍ നാലു ഗ്രൂപ്പു കളി ലായി ഭരത നാട്യം, മോഹിനി യാട്ടം, കുച്ചി പ്പുഡി, നാടോടി നൃത്തം, ശാസ്‌ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപ കരണ സംഗീതം, ചലച്ചിത്ര ഗാനം, നാടൻ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്‌ട് എന്നീ മല്‍സര ങ്ങള്‍ നടക്കും.

ഒരാൾക്കു പരമാവധി അഞ്ച് ഇന ങ്ങളിൽ മത്സ രിക്കാം. ഒന്നും രണ്ടും മൂന്നും സ്‌ഥാനം ലഭി ക്കുന്ന വർക്കു യഥാ ക്രമം 5, 3, 1 എന്നിങ്ങനെ പോയിന്റ് നൽകും.

വ്യക്‌തി ഗത മത്സര ങ്ങളിലെ കൂടുതൽ പോയിന്റു കളും ശാസ്‌ത്രീയ നൃത്ത ത്തിലെ സമ്മാനവും കലാ തിലകമോ പ്രതിഭയോ ആയി തെരഞ്ഞെടു ക്കുവാൻ പരിഗണിക്കും. ഒൻപതു വയസ്സിനു മുകളി ലുള്ള കുട്ടി കളുടെ മത്സര ത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വർക്കു വ്യക്‌തി ഗത പുരസ്‌കാരം ശ്രീദേവി മെമ്മോറിയൽ എവർ റോളിങ് ട്രോഫി സമ്മാനിക്കും.

വിധി നിര്‍ണ്ണയത്തിനായി നാട്ടില്‍ നിന്നുള്ള പ്രഗല്‍ഭര്‍ എത്തും എന്നും യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളിൽനിന്നുള്ള മുന്നൂറോളം വിദ്യാ ര്‍ത്ഥി കള്‍ ഈ വര്‍ഷം മല്‍സര രംഗത്തുണ്ടാവും എന്നു സംഘാടകര്‍ അറി യിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മലയാളി സമാജം യുവജനോത്സവം വ്യാഴാഴ്ച തുടക്കമാവും

ആരോഗ്യസംരക്ഷണ സന്ദേശവുമായി ശില്പ ശാല സംഘടിപ്പിച്ചു

February 7th, 2017

uae-national-level-karate-winners-epathram
അബുദാബി : ആരോഗ്യ സംരക്ഷണ സന്ദേശ വുമായി അബു ദാബി യില്‍ ശില്പ ശാലയും കരാട്ടെ ചാമ്പ്യന്‍ ഷിപ്പും സംഘടിപ്പിച്ചു. വിന്നര്‍ കരാട്ടെ ക്ലബ്ബും സാപ്പിള്‍ ഗ്രൂപ്പും ദല്‍മ മാളും ചേര്‍ന്നാണ് പരിപാടി സംഘടി പ്പിച്ചത്.

മാറി വരുന്ന ജീവിത സാഹചര്യ ങ്ങളില്‍ ആരോഗ്യം സംരക്ഷി ക്കേണ്ട തിന്റെ പ്രാധാന്യവും സ്വയം പ്രതിരോധ മാര്‍ഗ്ഗ ങ്ങളും ശില്പ ശാല യില്‍ അവത രിപ്പിച്ചു. 150-ഓളം കുട്ടികള്‍ പങ്കെടുത്തു.

കരാട്ടെ മത്സര ത്തില്‍ വിജയിച്ച കുട്ടി കള്‍ക്ക് ട്രോഫി കളും പങ്കെടുത്ത കുട്ടി കള്‍ക്ക് സര്‍ട്ടി ഫിക്കറ്റു കളും വിതരണം ചെയ്തു.

- pma

വായിക്കുക: , ,

Comments Off on ആരോഗ്യസംരക്ഷണ സന്ദേശവുമായി ശില്പ ശാല സംഘടിപ്പിച്ചു

ആരോഗ്യസംരക്ഷണ സന്ദേശവുമായി ശില്പ ശാല സംഘടിപ്പിച്ചു

February 7th, 2017

uae-national-level-karate-winners-epathram
അബുദാബി : ആരോഗ്യ സംരക്ഷണ സന്ദേശ വുമായി അബു ദാബി യില്‍ ശില്പ ശാലയും കരാട്ടെ ചാമ്പ്യന്‍ ഷിപ്പും സംഘടിപ്പിച്ചു. വിന്നര്‍ കരാട്ടെ ക്ലബ്ബും സാപ്പിള്‍ ഗ്രൂപ്പും ദല്‍മ മാളും ചേര്‍ന്നാണ് പരി പാടി സംഘടി പ്പിച്ചത്.

മാറി വരുന്ന ജീവിത സാഹ ചര്യ ങ്ങളില്‍ ആരോഗ്യം സംരക്ഷി ക്കേണ്ട തിന്റെ പ്രാധാന്യവും സ്വയം പ്രതി രോധ മാര്‍ഗ്ഗ ങ്ങളും ശില്പ ശാല യില്‍ അവ തരി പ്പിച്ചു. 150-ഓളം കുട്ടികള്‍ പങ്കെടുത്തു.

കരാട്ടെ മത്സര ത്തില്‍ വിജയിച്ച കുട്ടി കള്‍ക്ക് ട്രോഫി കളും പങ്കെടുത്ത കുട്ടി കള്‍ക്ക് സര്‍ട്ടി ഫിക്കറ്റു കളും വിതരണം ചെയ്തു.

- pma

വായിക്കുക: , ,

Comments Off on ആരോഗ്യസംരക്ഷണ സന്ദേശവുമായി ശില്പ ശാല സംഘടിപ്പിച്ചു

ആരോഗ്യ സംരക്ഷണം : അബുദാബി യില്‍ ശില്പ ശാല

February 2nd, 2017

educational-personality-development-class-ePathram
അബുദാബി : തിരക്കു പിടിച്ച പ്രവാസ ജീവിത ത്തിൽ ആരോഗ്യ സംരക്ഷണ ത്തിന്റെയും കായിക ക്ഷമത വർദ്ധി പ്പിക്കുന്ന തിന്റെയും ആയോധനകല പരി ശീലന ത്തി ന്റെയും ആവശ്യകത പൊതു ജന ങ്ങളെ ബോധ വൽക്ക രിക്കുക എന്ന ലക്ഷ്യ ത്തോടെ ഒരുക്കുന്ന ശില്പ ശാല അബു ദാബി മുസ്സഫ ദൽമാ മാളിൽ ഫെബ്രു വരി 3 വെള്ളി യാഴ്ച നടക്കും എന്ന് സംഘാടകർ അറിയിച്ചു.

ദൽമാ മാളിന്റെ പ്രധാന കവാട ത്തിൽ പ്രത്യേകം തയ്യാ റാക്കിയ വേദി കളിൽ അബു ദാബി യുടെ വിവിധ ഭാഗ ങ്ങളിൽ പ്രവർത്തി ക്കുന്ന ക്ലബ്ബു കളിൽ നിന്നായി നൂറു കണ ക്കിന് കരാട്ടേ അഭ്യാസികളും പരിശീല കരും പങ്കെടുക്കും.

സാപ്പിൾ ഗ്രൂപ്പി ന്റെയും ദൽമാ മാളി ന്റെയും സംയുക്ത സഹ കരണ ത്തോടെ വിന്നർ കരാട്ടേ ക്ലബ്ബ്, വെള്ളി യാഴ്ച രാവിലെ 10 മണി മുതൽ വൈകു ന്നേരം 8 മണി വരെ സംഘടി പ്പിക്കുന്ന ‘സാപ്പിൾ വിന്നർ കപ്പ് 2017’ ഇന്റർ ക്ലബ് കരാട്ടേ ചാമ്പ്യൻ ഷിപ്പിൽ പ്രവാസി കളായി കഴിയുന്ന മുതിർ ന്നവരും കുട്ടി കളു മടങ്ങുന്ന നൂറ്റി അമ്പതോളം കരാട്ടേ കായിക പ്രതിഭകൾ ഈ മൽസര ത്തിൽ അണി നിരക്കും.

യു. എ. ഇ. കരാട്ടേ ഫെഡറേഷൻ ഡയരക്ടർ ക്യാപ്റ്റൻ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനവും മുസ്സഫ പോലീസ് സ്റ്റേഷൻ കമ്മ്യൂണിറ്റി പോലീസ് മേധാവി ജനറൽ മുഹമ്മദ് മുബാറക് അൽ റാഷിദി അദ്ധ്യക്ഷത യും വഹിക്കും.

- pma

വായിക്കുക: , , , ,

Comments Off on ആരോഗ്യ സംരക്ഷണം : അബുദാബി യില്‍ ശില്പ ശാല

ഗൾഫ് സത്യധാര ദേശീയ സര്‍ഗ ലയം : അബുദാബി ചാമ്പ്യന്മാര്‍

January 31st, 2017

logo-sargalayam-gulf-sathyadhara-ePathram
അല്‍ഐന്‍ : ഗൾഫ് സത്യധാര യു. എ. ഇ. ദേശീയ സര്‍ഗലയത്തിൽ വിവിധ എമി റേറ്റു കളിൽ നിന്നുള്ള പന്ത്രണ്ടു സോണു കളിൽ നിന്നു മായി അഞ്ഞൂ റോളം പ്രതിഭ കള്‍ മാറ്റു രച്ചു.

89 പോയി ന്‍റ് നേടി അബു ദാബി ടീം ചാമ്പ്യൻ മാരായി. 82 പോയിന്റ് നേടി ദുബായ് ടീം രണ്ടാം സ്ഥാനവും 81പോയിന്റ് സ്വന്ത മാക്കി ഷാര്‍ജ ടീം മൂന്നാം സ്ഥാന വും നേടി. ജൂനിയര്‍, സബ് ജൂനിയര്‍, ജനറല്‍ വിഭാഗ ങ്ങളില്‍ ആയി ട്ടാണ്‍ മല്‍സര ങ്ങള്‍ നടന്നത്.

gulf-sathya-dhara-sargalayam-2017-winners-ePathram

ഇതിൽ അബു ദാബി യിലെ മുഹമ്മദ് റാഫി ജനറല്‍ വിഭാഗ ത്തിലും റാസല്‍ ഖൈമ യില് നിന്നുള്ള മിസ്ബാഹ് ജൂനിയര്‍ വിഭാഗ ത്തിലും ഷാര്‍ജ യിലെ മുഹമ്മദ് ആദില്‍ ഷരീഫ് സബ് ജൂനിയര്‍ വിഭാഗ ത്തിലും കലാ പ്രതിഭ കളായി തെര ഞ്ഞെ ടുക്ക പ്പെട്ടു.

അഞ്ചു വേദി കളി ലായി ഖുർആൻ പാരായണം, പ്രബന്ധ ങ്ങൾ, വിവിധ ഭാഷാ പ്രസംഗ ങ്ങൾ, ഗാനാ ലാപനം, കഥാ പ്രസംഗം, ബുർദ, ദഫ്‌മുട്ട് തുടങ്ങി 40 ഇന ങ്ങളി ലായി ട്ടാണ് മത്സരങ്ങൾ അരങ്ങേ റിയത്.

അല്‍ഐന്‍ സുന്നി യൂത്ത് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ഇ. കെ. മൊയ്തീന്‍ ഹാജി സര്‍ഗ്ഗ ലയം ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ്. വൈസ് പ്രസി ഡണ്ട് അബ്ദുല്‍ ഹക്കീം ഫൈസി അദ്ധ്യ ക്ഷത വഹിച്ചു.

ശുഐബ് തങ്ങള്‍, ഡോ. ഒളവട്ടൂര്‍ അബ്ദു റഹ്മാന്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, മിദ്ലാജ് റഹ്മാനി, ശിഹാ ബുദ്ദീന്‍ തങ്ങള്‍, ഉമര്‍ ലുലു, ഹംസ നിസാമി, അബ്ദുല്ല ചേലേരി, അലവി ക്കുട്ടി ഫൈസി മുതു വല്ലൂര്‍, നാസര്‍ മൗലവി, ശൗക്കത്തലി ഹുദവി, അശ്റഫ് വളാഞ്ചേരി, അബൂബക്കര്‍ തുടങ്ങി യവര്‍ സംബന്ധിച്ചു. നൗഷാദ് തങ്ങള്‍ ഹുദവി സ്വാഗതവും ഹുസൈന്‍ മൗലവി നന്ദിയും പറഞ്ഞു.

സമാപന സമ്മേളന ത്തിൽ അബുദാബി ടീമിന് ഓവറോള്‍ ചാമ്പ്യൻ മാർ ക്കുള്ള ട്രോഫി ഫാത്വിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ. പി. മുസ ഹാജി സമ്മാ നിച്ചു.

രണ്ടാം സ്ഥാനം നേടിയ ദുബായ് ടീമിന് ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂരും ഷാര്‍ജ ടീമിന് ശുഎബ് തങ്ങളും ട്രോഫി സമ്മാനിച്ചു. മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും നുഅ്മാന്‍ തിരൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഗൾഫ് സത്യധാര ദേശീയ സര്‍ഗ ലയം : അബുദാബി ചാമ്പ്യന്മാര്‍

Page 87 of 90« First...102030...8586878889...Last »

« Previous Page« Previous « ഫുഡ് കലവറ ഫാമിലി മീറ്റ്
Next »Next Page » ഇ. അഹമ്മദ് എം. പി. അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha