മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു

June 6th, 2021

alphabet-aa-malayalam-letter-ePathram
ന്യൂഡല്‍ഹി : മലയാളം സംസാരിക്കുന്നതിനു നഴ്സിംഗ് ജീവനക്കാര്‍ക്ക് ഡല്‍ഹിയിലെ ജി. ബി. പന്ത് ആശുപത്രി യില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദം ആവുന്നു. ആശുപത്രി ജോലിക്കിടെ മലയാളം സംസാരിക്കുന്നത് രോഗി കൾക്കും സഹപ്രവർത്ത കർക്കും ബുദ്ധി മുട്ട് ഉണ്ടാക്കുന്നു എന്ന കാരണം കാണിച്ചു കൊണ്ടാണ് ജി. ബി. പന്ത് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സര്‍ക്കുലര്‍ ഇറക്കിയത്.

ജോലിക്കിടെ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മാത്രമേ സംസാരിക്കുവാൻ പാടുള്ളൂ എന്നും ഉത്തരവ് ലംഘിച്ചാല്‍ കനത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയര്‍ ആവേണ്ടി വരും എന്നും ഉത്തരവില്‍ പറയുന്നു.

ഈ നടപടിക്ക് എതിരെ കനത്ത പ്രധിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെ. സി. വേണു ഗോപാല്‍,  ശശി തരൂര്‍ തുടങ്ങിയവര്‍ വിമര്‍ശനവുമായി രംഗത്ത് എത്തി യിട്ടുണ്ട്.

ഡല്‍ഹി രാജ് ഘട്ട് ജവഹര്‍ ലാല്‍ നെഹ്റു മാര്‍ഗ്ഗിലെ ഗോവിന്ദ് വല്ലഭ് പന്ത് (ജി. ബി. പന്ത്) ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യു ക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപ നത്തില്‍ നിരവധി മലയാളി നഴ്സുമാര്‍ ജോലി ചെയ്തു വരുന്നു.  ഇവര്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നത് മലയാളത്തില്‍ തന്നെ യാണ്.

മാത്രമല്ല പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറാം തുടങ്ങി വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള ആശുപത്രി ജീവനക്കാര്‍ അവരവരുടെ പ്രാദേശിക ഭാഷ യിൽ തന്നെ യാണ് പരസ്പരം സംസാരി ക്കുന്നത്. എന്നാൽ വിലക്ക് ഏർപ്പെടുത്തിയത് മലയാളത്തിന് മാത്രവും.

- pma

വായിക്കുക: , , , , ,

Comments Off on മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു

ബ്യാരി ഭാഷക്ക്​ ലിപി : പതിമൂന്നു സ്വരാക്ഷര ങ്ങളും ഒമ്പത്​ അക്കങ്ങളും

September 14th, 2020

beary-language-letter-and-numbers-new-script-ePathram
കാസര്‍ഗോഡ് : ബ്യാരി ഭാഷക്ക് ലിപി യായി. ഇതു വരെ വാ മൊഴിയായി മാത്രം നില നിന്നിരുന്ന ബ്യാരി ഭാഷ യുടെ സ്ക്രിപ്റ്റ് വികസിപ്പിച്ച് എടുത്തത് കർണ്ണാടക ബ്യാരി സാഹിത്യ അക്കാദമിയാണ്. പതിമൂന്നു സ്വരാക്ഷര ങ്ങളും മുപ്പത്തി മൂന്നു വ്യഞ്ജനാക്ഷര ങ്ങളും ഒമ്പത് അക്ക ങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ണ്ണാടക അതിര്‍ത്തിയിലെ കാസര്‍ഗോഡ് പ്രദേശ ങ്ങളിലും തീരദേശ കർണ്ണാടക യിലും ദക്ഷിണ കന്നട, കുടക് എന്നീ മേഖല കളിലും ഏറെ ഉപയോഗി ക്കുന്ന ലിപി ഇല്ലാത്ത ഭാഷ യാണ് ബ്യാരി.

അക്ഷരങ്ങളും അക്കങ്ങളും തീരുമാനിച്ചതോടെ തീരദേശ കർണ്ണാടക യിലെ സ്കൂളു കളില്‍ മൂന്നാം ഭാഷയായി ബ്യാരി പാഠ്യ പദ്ധതി യിൽ ഉൾപ്പെടുത്തണം എന്നും സാഹിത്യ അക്കാദമി ആവശ്യപ്പെട്ടിട്ടുണ്ട്.

അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയുന്ന പുതിയ ബ്യാരി ആപ്പ്, പുതിയ ലിപി ഉപയോഗിച്ച് 2021 ലെ ബ്യാരി കലണ്ടറും അക്കാദമി പുറത്തിറക്കും.

- pma

വായിക്കുക: , , , ,

Comments Off on ബ്യാരി ഭാഷക്ക്​ ലിപി : പതിമൂന്നു സ്വരാക്ഷര ങ്ങളും ഒമ്പത്​ അക്കങ്ങളും

ഹിന്ദി അജന്‍ഡ ശുദ്ധ ഭോഷ്ക് : മുഖ്യ മന്ത്രി

September 15th, 2019

pinarayi-vijayan-epathram
തിരുവനന്തപുരം : ഹിന്ദി ഭാഷക്ക് രാജ്യത്തെ ഒന്നിച്ചു നിര്‍ത്താൻ സാധിക്കും എന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ ധാരണ ശുദ്ധ ഭോഷ്ക് എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.

ഹിന്ദി യുടെ പേരിൽ വിവാദം സൃഷ്ടി ക്കാനുള്ള സംഘ പരി വാർ നീക്കം, രാജ്യത്ത് നില നിൽക്കുന്ന മൂർത്ത മായ പ്രശ്നങ്ങളിൽ നിന്ന് ജന ശ്രദ്ധ തിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമ മാണ് ഇത് എന്ന് അദ്ദേഹം തെന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.

രാജ്യ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ‘ഹിന്ദി അജണ്ട’ യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാ യിട്ടില്ല. ഭാഷ യുടെ പേരിൽ പുതിയ സംഘർഷ വേദി തുറക്കു ന്നതിന്റെ ലക്ഷണം ആണത്.

ദക്ഷിണേന്ത്യ യിലെയും വടക്കു കിഴക്കൻ സംസ്ഥാന ങ്ങളിലെയും ജന ങ്ങൾ ഹിന്ദി സംസാരി ക്കുന്ന വരല്ല. അവിട ങ്ങളിലെ പ്രാഥമിക ഭാഷ യാക്കി ഹിന്ദി യെ മാറ്റണം എന്നത് അവരുടെ യാകെ മാതൃ ഭാഷ കളെ പുറന്തള്ളലാണ്. പെറ്റമ്മ യെ പ്പോലെ മാതൃ ഭാഷ യെ സ്നേഹിക്കുന്ന മനുഷ്യന്റെ ഹൃദയ വികാര ത്തിനു നേരെയുള്ള യുദ്ധ പ്രഖ്യാപനം ആയിട്ടേ അതിനെ കാണാനാവൂ എന്നും അദ്ദേഹം കുറിച്ചു.

കോടിക്കണക്കിന് ജനങ്ങൾ സംസാരി ക്കുന്ന ഭാഷ യാണ് ഹിന്ദി. അത് ആ രീതി യിൽ പൊതുവിൽ അംഗീ കരിക്ക പ്പെട്ടി ട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്ത് പറയത്തക്ക തർക്കങ്ങൾ ഒന്നും നില നിൽ ക്കുന്നില്ല.

ഹിന്ദി സംസാരി ക്കാത്ത തു കൊണ്ട് ഇന്ത്യക്കാരൻ അല്ല എന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യ വുമില്ല. വ്യത്യസ്ത ഭാഷ കളെ അംഗീ കരി ക്കുന്ന രാഷ്ട്ര രൂപ മാണ് ഇന്ത്യ യുടേത്. അതിന് ഭംഗം വരുത്തുന്ന നീക്ക ത്തിൽ നിന്ന് സംഘ പരി വാർ പിന്മാറണം. ജന ങ്ങളു ടെയും നാടി ന്റെയും ജീവൽ പ്രശ്ന ങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാ നുള്ള ഇത്തരം നീക്ക ങ്ങൾ തിരി ച്ചറി യപ്പെടു ന്നുണ്ട് എന്ന് സംഘ പരി വാർ മനസ്സി ലാക്കുന്നത് നന്ന്.

- pma

വായിക്കുക: , , , , , , ,

Comments Off on ഹിന്ദി അജന്‍ഡ ശുദ്ധ ഭോഷ്ക് : മുഖ്യ മന്ത്രി

ഒരു രാജ്യം – ഒരു ഭാഷ : ഹിന്ദിക്ക് ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനാവും എന്ന് അമിത് ഷാ

September 15th, 2019

amit-sha-union-home-minister-of-india-bjp-leader-ePathram
ന്യൂഡല്‍ഹി : ലോകത്തിന്നു മുന്‍പില്‍ ഇന്ത്യയെ അടയാള പ്പെടുത്തു വാനും രാജ്യത്തെ ഒരു മിച്ച് നിര്‍ത്തു വാനും ഹിന്ദി ഭാഷക്കു സാധിക്കും എന്നും ജന ങ്ങള്‍ മാതൃ ഭാഷ യോടൊപ്പം ഹിന്ദി ഉപയോഗി ക്കുന്നത് വര്‍ദ്ധിപ്പിക്കണം എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ദിനാ ചരണ ത്തിന്റെ ഭാഗ മായി അമിത് ഷാ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചതാണ് ഇക്കാര്യം.

നിരവധി ഭാഷകൾ സംസാരി ക്കുന്ന രാജ്യ മാണ് ഇന്ത്യ. എല്ലാ ഭാഷ കൾക്കും അതി ന്റേ തായ പ്രധാന്യം ഉണ്ട്. എന്നാലും ഇന്ത്യ യുടെ സ്വത്വം ആയി മാറേണ്ട ഒരു ഭാഷ ഉണ്ടാ യിരി ക്കണം എന്നത് വളരെ പ്രധാന മാണ്. ഒരു ഭാഷക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയു മെങ്കില്‍ അത് വ്യാപക മായി സംസാരി ക്കുന്ന ഹിന്ദി ആണെന്നും അദ്ദേഹം കുറിച്ചു.

ഹിന്ദി ദിനാചരണ ത്തിന്റെ ഭാഗ മായി അമിത് ഷാ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ച ഈ പ്രസ്താവന ക്ക് എതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

 അമിത്‌ ഷാ രാജി വെച്ചു – അറസ്റ്റ്‌ ഉടനടി

image credit : wiki page

- pma

വായിക്കുക: , , , ,

Comments Off on ഒരു രാജ്യം – ഒരു ഭാഷ : ഹിന്ദിക്ക് ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനാവും എന്ന് അമിത് ഷാ


« പ്രേക്ഷക ശ്രദ്ധ നേടി ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടി ലേക്ക്
ഹിന്ദി അജന്‍ഡ ശുദ്ധ ഭോഷ്ക് : മുഖ്യ മന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha