പാം അക്ഷര തൂലിക കഥാ മല്‍സര വിജയികള്‍

March 11th, 2015

palm-pusthakappura-epathram ഷാര്‍ജ : യു. എ. ഇ. യിലെ എഴുത്തു കാര്‍ക്കു വേണ്ടി ഷാര്‍ജ യിലെ പാം പുസ്തകപ്പുര നടത്തിയ അക്ഷര തൂലിക കഥാ മല്‍സര വിജയികളെ പ്രഖ്യാപിച്ചു.

അജിത്കുമാര്‍ അനന്തപുരി യുടെ ’രോഗ പ്പുരകള്‍ പറയുന്നത്’ എന്ന കഥ യ്ക്കാണ് ഒന്നാം സ്ഥാനം. ദേവീ നായര്‍ രചിച്ച ’വിധി നിഷേധങ്ങള്‍’ രണ്ടാം സ്ഥാനവും ദീപാ മണി യുടെ ’മാഞ്ഞു പോയ മഴവില്ല്’ മൂന്നാം സ്ഥാനവും നേടി.

palm-akshara-thoolika-story-winners-2015-ePathram

അജിത്കുമാര്‍, ദേവീ നായര്‍, ദീപാ മണി

ഇടവാ ഷുക്കൂര്‍ ചെയര്‍മാനും സദാശിവന്‍ അമ്പലമേട്, മുരളി, ശേഖര്‍ വാരിയര്‍ എന്നിവര്‍ അംഗ ങ്ങളുമായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ഏപ്രില്‍ പത്തിന് ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പാം സര്‍ഗ സംഗമം വാര്‍ഷിക ആഘോഷ ത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on പാം അക്ഷര തൂലിക കഥാ മല്‍സര വിജയികള്‍

സമാജം സാഹിത്യ പുരസ്കാരം സമ്മാനിച്ചു

March 10th, 2015

samajam-literary-award-2014-ePathram
അബുദാബി : മലയാളി സമാജം സാഹിത്യ അവാർഡ്  ഡോ. എസ്. വി. വേണു ഗോപന്‍ നായര്‍ക്ക് സമ്മാനിച്ചു.

മുസ്സഫയിലെ സമാജം അങ്കണത്തില്‍ നടന്ന സാംസ്കാരിക സമ്മേളന ത്തിൽ വച്ച് പുരസ്കാരവും ക്യാഷ് അവാർഡും സമാജം പ്രസിഡന്റ് ഷിബു വറുഗീസ് പുരസ്കാര ജേതാവിനു സമർപ്പിച്ചു.

കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു.

സാംസ്കാരിക സാഹിത്യ മേഖല യിൽ കഴിഞ്ഞ 33 വർഷ ക്കാലം അബുദാബി മലയാളി സമാജം നൽകുന്ന പ്രേൽസാഹനവും പിൻതുണയും വില മതിക്കാൻ ആവാത്തതാണ് എന്ന് ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് പ്രൊഫ. വി. മധുസൂദനന്‍ നായര്‍ പറഞ്ഞു.

2014 -ൽ എറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടി കൾക്ക് ഗോള്‍ഡ് കോയിൻ വിതരണം ചെയ്തു.

സമാജം പ്രവാസി സാഹിത്യ അവാർഡ് ജേതാവ് എ. മുഹമ്മദ്‌, അരങ്ങ് സാംസ്കാരിക വേദി പ്രവർത്തകരായ എ. എം. അൻസാർ, ദശ പുത്രന്‍ എന്നിവരുടെ നേതൃത്വ ത്തിൽ സമാജം ലൈബ്രറി യി ലേക്ക് ഇരുനൂറോളം പുസ്തകങ്ങള്‍ നൽകി.

അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on സമാജം സാഹിത്യ പുരസ്കാരം സമ്മാനിച്ചു

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

March 7th, 2015

speaker-g-karthikeyan-ePathram

തിരുവനന്തപുരം: കേരള നിയമ സഭാ സ്പീക്കറും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ജി. കാര്‍ത്തികേയന്‍ (66) അന്തരിച്ചു. കരളില്‍ അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ബാംഗ്ലൂരുവിലെ എച്ച്. സി. ജി. ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അന്ത്യം. 17 ദിവസമായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഓങ്കോളൊജി വിഭാഗത്തിലെ വെന്റിലേറ്ററില്‍ ആയിരുന്നു. ഭാര്യ ഡോ. സുലേഖയും മക്കളായ അനന്ത പത്മനാഭന്‍, ശബരീനാഥ് എന്നിവരും അടുത്ത ബന്ധുക്കളും മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖ രാഷ്ടീയ നേതാക്കളും മരണ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ബാംഗ്ലുരുവിലെക്ക് പുറപ്പെട്ടു.

മൃതദേഹം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടു വരും. സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് ദര്‍ബാര്‍ ഹാള്‍, കെ. പി. സി. സി. ആസ്ഥാനം എന്നിവിടങ്ങളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ ഞായറാഴ്ച വൈകീട്ട് 6.30ന് സംസ്കരിക്കും.

1949-ല്‍ വര്‍ക്കലയില്‍ എന്‍. പി. ഗോപാല പിള്ളയുടേയും വനജാക്ഷി അമ്മയുടേയും മകനായാണ് രാഷ്ടീയ മണ്ഡലങ്ങളില്‍ ജി. കെ. എന്നറിയപ്പെടുന്ന ജി. കാര്‍ത്തികേയന്‍ ജനിച്ചത്. കെ. എസ്. യു. യൂണിറ്റ് പ്രസിഡണ്ടായി വിദ്യാര്‍ഥി രാഷ്ടീയത്തില്‍ കടന്നു വന്ന അദ്ദേഹം പിന്നീട് സംസ്ഥാന പ്രസിഡണ്ട്, കേരള സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി വിവിധ പദവികള്‍ വഹിച്ചു. എല്‍. എല്‍. ബി. പഠന ശേഷം സജീവ രാഷ്ടീയത്തിലേക്ക് കടന്നു. യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടായ അദ്ദേഹം സംസ്ഥാന സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്.

1980-ല്‍ ആണ് കാര്‍ത്തികേയന്‍ ആദ്യമായി നിയമ സഭയിലേക്ക് മത്സരിക്കുന്നത്. സി. പി. എമ്മിലെ കരുത്തനായ വര്‍ക്കല രാധാകൃഷ്ണനോട് പരാജയപ്പെട്ടു. തുടര്‍ന്ന് 1982-ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ സി. പി. എമ്മിലെ കെ. അനിരുദ്ധനെ തോല്പിച്ച് നിയമസഭയില്‍ എത്തി. തുടര്‍ന്ന് 1987-ല്‍ സി. പി. എമ്മിലെ തന്നെ എം. വിജയ കുമാറിനോട് മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് 1991-ല്‍ ആര്യനാട് മണ്ഡലത്തില്‍ എത്തിയ കാര്‍ത്തികേയന്‍ അവിടെ നിന്നും 2006-വരെ തുടര്‍ച്ചയായി വിജയിച്ചു. ആര്യനാട് മണ്ഡലം പിന്നീട് അരുവിക്കരയായി മാറിയെങ്കിലും ജി. കാര്‍ത്തികേയന്‍ വിജയിച്ചു. 1995-ല്‍ വൈദ്യുതി മന്ത്രിയായും 2001-ല്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ടിച്ചു. ഇത്തവണ കോണ്‍ഗ്രസ്സ് അധികാരത്തിൽ എത്തിയപ്പോള്‍ മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും സഭാ നാഥനാകുവാനായിരുന്നു കാര്‍ത്തികേയന്റെ നിയോഗം.

സിനിമ, സ്പ്പോര്‍ട്സ്, വായന, യാത്ര എന്നിവയില്‍ കാര്‍ത്തികേയനു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ സാമൂഹിക രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച ഒരു പാര്‍ളമെന്റേറിയനെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരളത്തിനു നഷ്ടമായത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

സമാജം സാഹിത്യ പുരസ്‌കാര ദാനവും സാംസ്കാരിക സമ്മേളനവും

March 6th, 2015

abudhabi-malayalee-samajam-logo-epathram അബുദാബി : 33 ആമത് സമാജം സാഹിത്യ അവാർഡ് , പ്രസിദ്ധ ചെറു കഥാകൃത്ത് ഡോ. എസ്. വി. വേണു ഗോപാലൻ നായർക്കു സമ്മാനിക്കും. മാര്‍ച്ച് 6 വെള്ളിയാഴ്ച്ച രാത്രി 8 മണി ക്കു മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രമുഖ കവി പ്രൊഫ. വി. മധുസൂദനന്‍ നായർ ഉത്ഘാടനം ചെയ്യും.

തുടര്‍ന്ന്,  അബുദാബി യിലെ വിദ്യാര്‍ത്ഥി കളില്‍ 2014 ൽ എറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് മെറിറ്റ് അവാർഡ് സമ്മാനിക്കും. അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on സമാജം സാഹിത്യ പുരസ്‌കാര ദാനവും സാംസ്കാരിക സമ്മേളനവും

അക്ഷര തൂലിക പുരസ്‌കാരം

March 3rd, 2015

ഷാര്‍ജ : മികച്ച കവിത കള്‍ക്കുള്ള പാം പുസ്തക പ്പുര അക്ഷര തൂലിക പുരസ്‌കാരം പ്രഖ്യാപിച്ചു.

രാജേഷ് ചിത്തിര യുടെ ‘കുട്ടികളുടെ ദൈവവും ദൈവമില്ലാത്ത കുട്ടി കളും’ എന്ന കവിത യ്ക്കാണ് ഒന്നാം സ്ഥാനം. ജിലു ജോസഫിന്റെ ‘ആരോഹണം’ എന്ന കവിത രണ്ടാം സ്ഥാന വും ശ്രീകുമാര്‍ മുത്താന ത്തിന്റെ ‘ചുമടുകൾ’ എന്ന കവിത മൂന്നാം സ്ഥാന ത്തിനും അര്‍ഹമായി. ഏപ്രില്‍ പത്തിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പാം സര്‍ഗ സംഗമ ത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും

winners-of-palm-books-rajesh-chithira-ePathram
പത്തനം തിട്ടയിലെ വള്ളിക്കോട് സ്വദേശി യായ രാജേഷ് ചിത്തിര പത്ത് വര്‍ഷ മായി യു. എ. ഇ. യില്‍ ഒരുസ്വകാര്യ സ്ഥാപന ത്തില്‍ ജോലി ചെയ്യുന്നു.

ഇടുക്കി കുമളി സ്വദേശിനി യായ ജിലു ജോസഫ് 2008 മുതല്‍ യു. എ. ഇ. യില്‍ എയര്‍ ഹോസ്റ്റസ്സാണ്. ശ്രീകുമാര്‍ മുത്താന തിരുവനന്തപുരം വര്‍ക്കല സ്വദേശിയാണ്.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on അക്ഷര തൂലിക പുരസ്‌കാരം

Page 20 of 51« First...10...1819202122...304050...Last »

« Previous Page« Previous « കൈരളി ഹ്രസ്വ ചലച്ചിത്ര മത്സരം : പതിര് മികച്ച ചിത്രം
Next »Next Page » കുടുംബ സംഗമം ശ്രദ്ധേയമായി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha