സമാജം പുസ്തകോല്‍സവം

September 19th, 2014

abudhabi-malayalee-samajam-logo-epathram അബുദാബി : വായനയെ പ്രോത്സാഹി പ്പിക്കുന്നതി നായി മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ ഡി. സി. ബുക്സിന്റെ സഹകരണ ത്തോടെ ‘പുസ്തകോല്‍സവം’ സംഘടി പ്പിക്കുന്നു. വെള്ളി യാഴ്ച നടക്കുന്ന ഓണ സദ്യക്ക് മുന്നോടി യായി തുടക്കം കുറിക്കുന്ന ‘പുസ്തകോല്‍സവം’ വൈകുന്നേരം അഞ്ചു മണി വരെ നീണ്ടു നില്‍ക്കും.

നാലര പതിറ്റാണ്ടിലേറെ പഴക്ക മുള്ള മലയാളി സമാജം ഗ്രന്ഥ ശാല നവീകരിക്കുന്ന തിന്റെ ഭാ ഗമായി ‘സമാജത്തിനൊരു പുസ്തകം’ എന്ന പദ്ധതി യില്‍ പങ്കാളികള്‍ ആവുന്ന വര്‍ക്ക് സമാജം നല്‍കിയ കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയിക്കുന്ന അംഗത്തിന് സ്വര്‍ണ നാണയം സമ്മാനം നല്‍കും.

300 പേര്‍ക്ക് ഒരേ പന്തിയില്‍ ഇരിക്കാവുന്ന സംവിധാന ങ്ങള്‍ ഒരുക്കി രാവിലെ 11.30 മുതല്‍ ഒാണ സദ്യ വിളമ്പും. 2500 പേര്‍ക്ക് കഴിക്കാവുന്ന വിഭവ സമൃദ്ധമായ സദ്യ യാണ് ഈ വര്‍ഷം സമാജം ഒരുക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on സമാജം പുസ്തകോല്‍സവം

അനന്ത മൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ളാദ പ്രകടനം: ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

August 24th, 2014

ur-ananthamurthy-epathram

ബാംഗ്ളൂര്‍ : ഡോക്ടര്‍ യു. ആര്‍. അനന്ത മൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ളാദിച്ച് പ്രകടനം നടത്തിയ ബി. ജെ. പി. പ്രവര്‍ത്തകര്‍ക്ക് എതിരെ കര്‍ണാടക പോലീസ് കേസ് എടുത്തു. കലാപം, പൊതുശല്യം, നിയമാനുസൃത മല്ലാതെ സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തി യിട്ടുള്ളത്.

നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാന മന്ത്രിയായി അധികാരത്തിൽ എത്തിയാൽ താൻ ഇന്ത്യ വിടും എന്നുള്ള അനന്ത മൂര്‍ത്തിയുടെ പ്രസ്താവന ഹിന്ദു സംഘടന കളെ പ്രകോപിപ്പി ച്ചിരുന്നു. ഇവർ അനന്ത മൂര്‍ത്തിക്ക് എതിരെ ഭീഷണി ഉയർത്തിയിരുന്നു.

എന്നാൽ പെട്ടെന്ന് ഒരു നിമിഷത്തിൽ വികാരാധീനനായി താൻ അങ്ങനെ പറഞ്ഞതാണെന്നും തനിക്ക് ജീവിക്കാൻ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ല എന്നും പിന്നീട് അനന്തമൂർത്തി വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച്ച അനന്ത മൂര്‍ത്തിയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ യാണ് ബി. ജെ. പി., ഹിന്ദു ജാഗരണ വേദിക് പ്രവര്‍ത്തകര്‍ ചിക്മഗളൂര്‍, മംഗലാപുരം എന്നിവിട ങ്ങളില്‍ പ്രകടനങ്ങള്‍ നടത്തിയത്.

- pma

വായിക്കുക: , , ,

Comments Off on അനന്ത മൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ളാദ പ്രകടനം: ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

മണ്ണും മണലും ചേര്‍ന്ന് പ്രവാസ സാഹിത്യം രൂപപ്പെടുന്നു : വി. മുസഫര്‍ അഹമ്മദ്

August 3rd, 2014

writer-v-musafar-ahmed-in-ksc-literary-program-ePathram

അബുദാബി : മണ്ണും മണലും ചേര്‍ന്ന് പ്രവാസ സാഹിത്യം രൂപപ്പെടുന്ന മുഹൂര്‍ത്ത ത്തിലേക്കാണ് പ്രവാസി ജീവിതം എത്തിച്ചേരുന്നത് എന്ന് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ എഴുത്തുകാരനുമായ വി. മുസഫര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ‘കുടിയേറ്റക്കാരന്റെ ലിഖിതങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സാഹിത്യ സംവാദത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മണലിന്റെ ജൈവികത മലയാള സാഹിത്യം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇത് ശക്തമായ ഒരു സാഹിത്യ ഉണര്‍വിന്റെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു.

കെ. എസ്. സി. ആക്റ്റിംഗ് പ്രസിഡന്റ് അഷ്‌റഫ് കൊച്ചിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം, കവി പി. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.

പ്രവാസി മലയാളികളുടെ സാഹിത്യ സര്‍ഗാത്മകതയെ കുറിച്ച് അനൂപ് ചന്ദ്രന്‍, സര്‍ജു ചാത്തന്നൂര്‍, അഷ്‌റഫ് പേങ്ങാട്ടയില്‍, റഫീഖ് ഉമ്പാച്ചി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന പ്രവാസ സാഹിത്യ രംഗത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ യു. എ. ഇ. യിലെ നിരവധി എഴുത്തുകാര്‍ പങ്കെടുത്തു.

വി. മുസഫര്‍ അഹമ്മദ് എഴുതിയ ‘കുടിയേറ്റക്കാരന്റെ വീട്’ എന്ന പുസ്തകം സെന്ററിനു വേണ്ടി അഷ്‌റഫ് കൊച്ചി ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on മണ്ണും മണലും ചേര്‍ന്ന് പ്രവാസ സാഹിത്യം രൂപപ്പെടുന്നു : വി. മുസഫര്‍ അഹമ്മദ്

സംവാദം : ‘കുടിയേറ്റക്കാരന്റെ ലിഖിതങ്ങള്‍’

July 30th, 2014

അബുദാബി : പ്രവാസി മലയാളി കളുടെ സര്‍ഗ്ഗാത്മ രചന കളെ ക്കുറിച്ച് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന ‘കുടിയേറ്റ ക്കാരന്റെ ലിഖിത ങ്ങള്‍’ എന്ന സംവാദം സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ എഴുത്തു കാരനുമായ വി. മുസഫര്‍ അഹമ്മദ് നയിക്കും.

ആഗസ്റ്റ്‌ 1 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നരം 4 മണി വരെ നടക്കുന്ന സംവാദ ത്തിലും അവലോകന ത്തിലും യു. എ. ഇ. യിലെ നിരവധി എഴുത്തു കാര്‍ പങ്കെടുക്കും. പ്രവാസി എഴുത്തു കാരുടെ പുസ്തക ങ്ങളും പ്രദര്‍ശി പ്പിക്കും.

പരിപാടി യില്‍ പങ്കെടുക്കാന്‍ ആഗ്രഹി ക്കുന്നവരും പുസ്തക ങ്ങള്‍ പ്രദര്‍ശി പ്പിക്കാന്‍ താല്പര്യമുള്ളവരും ബന്ധപ്പെടുക: 055 44 60 875, 050 72 02 348

- pma

വായിക്കുക: , , , ,

Comments Off on സംവാദം : ‘കുടിയേറ്റക്കാരന്റെ ലിഖിതങ്ങള്‍’

മാർക്വേസിന്റെ സാഹിത്യ ലോകം

June 19th, 2014

gabriel-garcia-marquez-remembered-epathram

അബുദാബി: മലയാളിയുടെ സാഹിത്യ അഭിരുചികളെ അഴത്തിൽ സ്വാധീനിച്ച ലാറ്റിൻ അമേരിക്കൻ എഴുത്തുകാരൻ ഗാബ്രിയേൽ മാർക്വേസിന്റെ സംഭാവനകളെ കുറിച്ച അവലോകനവും സംവാദവും കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. പരിപാടിയിൽ പ്രമുഖ എഴുത്തുകാരനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവിയുമായ പ്രൊഫ. ഡോ. പി. കെ. പോക്കറിനോടൊപ്പം നിരവധി സാംസ്ക്കാരിക പ്രവർത്തകരും സംബന്ധിക്കും.

21 ജൂൺ 2014, ശനിയാഴ്ച്ച വൈകുന്നേരം 8:30ന് അബുദാബി കേരള സോഷ്യൽ സെന്റർ മിനി ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക് എല്ലാ സഹൃദയരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on മാർക്വേസിന്റെ സാഹിത്യ ലോകം

Page 40 of 46« First...102030...3839404142...Last »

« Previous Page« Previous « നവ രസ വൈഭവം അരങ്ങേറി
Next »Next Page » ലൈഫ് കെയര്‍ ആശുപത്രിയില്‍ ഹെല്‍ത്തി റമദാന്‍ വീക്ക് »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha