ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും

April 26th, 2026

hard-shoulder-abudhabi-roads-ePathram

അബുദാബി : തിരക്കേറിയ ഇടങ്ങളിലെ റോഡ് ഷോൾഡറിൽ വാഹനം നിർത്തിയിടുന്നത് അപകടങ്ങൾ വരുത്തി വെക്കുന്നതിന്റെ മുന്നറിയിപ്പുമായി അബുദാബി പോലീസ്.

റോഡ് ഷോൾഡറുകളിൽ വാഹനം ഓവർ ടേക്ക് ചെയ്യുന്നതും നിർത്തിയിടുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നു. നിയമ ലംഘനങ്ങൾ നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കും.

ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് തകരാറിൽ ആയാൽ ഏറ്റവും അടുത്ത സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇടണം.

അബുദാബി പോലീസ് തങ്ങളുടെ സാമൂഹിക മാധ്യമ ങ്ങളിലൂടെ വിവിധ ഭാഷകളിലാണ് ഈ മുന്നറിയിപ്പ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. നിയമ ലംഘകർക്ക് കനത്ത പിഴ ചുമത്തും.

- pma

വായിക്കുക: , , , , , , ,

Comments Off on ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും

ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി

April 26th, 2026

dubai-police-warning-for-bike-users-ePathram
ദുബായ് : പൊതു നിരത്തിൽ അപകടകരമായ വിധത്തിൽ ബൈക്കുകള്‍ ഓടിച്ചവരെ ദുബായ് പോലീസ് പിടികൂടി വാഹനങ്ങൾ കണ്ടു കെട്ടി.

ഒറ്റച്ചക്രത്തിൽ ബൈക്ക് ഓടിക്കുക, പൊതു നിരത്തിൽ ബൈക്ക് സ്റ്റണ്ട് നടത്തുക തുടങ്ങി റോഡ് സുരക്ഷയെ മറി കടക്കുന്ന കുറ്റ കൃത്യങ്ങൾ നടത്തിയ വീഡിയോ ദുബായ് പോലീസ് സോഷ്യൽ മീഡിയ യിലൂടെ പുറത്തു വിട്ടു.

നിയമ ലംഘകരെ പിടികൂടി ശിക്ഷകൾ നടപ്പിലാക്കി. ഇത്തരം നിയമ ലംഘനങ്ങൾ Police EYE എന്ന App വഴി റിപ്പോർട്ട് ചെയ്യാം.

- pma

വായിക്കുക: , , , , ,

Comments Off on ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി

വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം

April 24th, 2026

online-scam-q-r-code-link-fraud-alert-ePathram
റാസ്‌ അൽ ഖൈമ : നിലവിൽ വിപണിയിൽ ലഭ്യമായ നിരക്കിനേക്കാൾ കുറഞ്ഞ നിരക്കില്‍ വാഹന ഇൻഷ്വറൻസ് നൽകും എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങൾ വ്യാജം എന്ന് പോലീസ് മുന്നറിയിപ്പ്.

വിശ്വസനീയമായ ഇൻഷ്വറൻസ് കമ്പനികളുടെയും അംഗീകൃത ബ്രോക്കര്‍ മാരുടെയും പേരില്‍ തന്നെ യാണ് ഇത്തരം പരസ്യങ്ങള്‍ വരുന്നത് എന്നതിനാൽ ഇതിൽ ആകൃഷ്ടരായി പണം കൈമാറുന്നതിന് മുൻപായി പരസ്യ സ്രോതസ്സുകളുടെ ആധികാരികത ഉറപ്പു വരുത്തണം എന്നും റാസ്‌ അൽ ഖൈമ പോലീസ് അറിയിച്ചു.

വളരെ കുറഞ്ഞ നിരക്കുകൾ ഓഫർ ചെയ്യുന്നവരെ സംശയത്തോടെ സമീപിക്കുക, അത്തരം സോഷ്യല്‍ മീഡിയ എക്കൗണ്ടുകളെയും വെബ് സൈറ്റു കളെയും ജാഗ്രതയോടെ മാത്രം സമീപിക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ അധികൃതര്‍ മുന്നോട്ടു വെക്കുന്നു.

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്കും വാഹനം സ്വന്തമായി ഇല്ലാത്തവർക്കും ഇത്തരത്തിൽ ഇൻഷ്വറൻസ് പുതുക്കുവാനും ഡ്രൈവിംഗ് ലൈസൻസിൽ പിഴ ഇല്ലാതാക്കുവാനും പാർക്കിംഗ് ഫീസ് കുറഞ്ഞ നിരക്കിൽ അടക്കാം എന്നുള്ള തരത്തിൽ ഫോണിൽ sMs ആയും വാട്സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ വഴിയും സന്ദേശങ്ങൾ ലഭിക്കാറുണ്ട്.

വിപണിയിൽ ആരും ഒന്നും നമുക്ക് വെറുതെ തരുന്നില്ല! അതിനാൽ ഇത്തരം സൗജന്യ വാഗ്ദാന ങ്ങളിൽ ചതി ഉണ്ടെന്നു മനസ്സിലാക്കുക.

അതു കൊണ്ട് സമൂഹം ജാഗ്രത പുലർത്തുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് അധികൃതരെ അറിയിക്കാൻ മടിക്കരുത്.

- pma

വായിക്കുക: , , , , ,

Comments Off on വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം

അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു

April 19th, 2026

dubai-police-crack-down-on-reckless-driving-amidst-rain-ePathram
ദുബായ് : കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ റോഡിൽ അപകടകരമാം വിധം വാഹനങ്ങൾ കൊണ്ട് അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ ദുബായ് പോലീസ് പിടികൂടി. മഴയെ അവഗണിച്ചു കൊണ്ട് ദുബായിലെ വിവിധ പ്രദേശങ്ങളിൽ നടന്ന വാഹന അഭ്യാസ ങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. പോലീസ് പരിശോധനയിൽ വാഹനങ്ങൾ കണ്ടു കെട്ടി.

മഴ പെയ്യുമ്പോൾ റോഡുകളിൽ ടയറുകളുടെ ഗ്രിപ്പ് കുറയുന്നതിനാൽ ഇത്തരം അഭ്യാസങ്ങൾ വലിയ അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാവും. അശ്രദ്ധമായ ഡ്രൈവിംഗ്, അഭ്യാസ പ്രകടനങ്ങൾ, വലിയ ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കി പൊതു ജനങ്ങൾക്ക് ശല്യം ഉണ്ടാക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്കാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.

2023-ലെ 30-ാം നമ്പർ നിയമ പ്രകാരം, പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടു കിട്ടുന്നതിനു നിയമ ലംഘകർക്ക് 50,000 ദിർഹം പിഴ ശിക്ഷ നൽകി. സുരക്ഷിതമായ ഡ്രൈവിംഗ് അത് നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻറെ വിലയാണ് എന്നും ദുബായ് പോലീസ് ഓർമിപ്പിച്ചു. Image Credit : DUBAI POLICE

- pma

വായിക്കുക: , , , ,

Comments Off on അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു

റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്

April 7th, 2026

logo-dubai-police-eye-app-ePathram
ദുബായ് : പൊതു ജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും ഭീഷണിയാവുന്ന തരത്തിൽ അപകടകരമായ രീതി യിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്ക് കർശ്ശന മുന്നറിയിപ്പുമായി ദുബായ് പോലീസ്.

ട്രാഫിക് നിയമങ്ങൾക്ക് വില കൽപ്പിക്കാതെ അമിത വേഗത്തിലും സിഗ്നലുകൾ പ്രദർശിപ്പിക്കാതെ ട്രാക്ക് മാറ്റിയും അഭ്യാസം കാണിക്കുന്ന ഡ്രൈവർമാർക്ക് എതിരെ വിട്ടു വീഴ്ചയില്ലാത്ത നിയമ നടപടികൾ സ്വീകരിക്കും.

പൊതു ജനങ്ങൾ ഈയിടെ പൊലീസിന് അയച്ചു കൊടുത്ത ഏതാനും വീഡിയോകൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കു വെച്ചു കൊണ്ടാണ് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്.

അപകടകരമായ ഡ്രൈവിംഗ് ജീവഹാനിക്കു വരെ കാരണം ആയേക്കാം. ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽ പ്പെട്ടാൽ ദുബായ് പോലീസിൻറെ മൊബൈൽ അപ്ലിക്കേഷൻ Police EYE smart App വഴി റിപ്പോർട്ട് ചെയ്യാം എന്നും അധികൃതർ അറിയിച്ചു.

Image Credit : Dubai Police FaceBook

- pma

വായിക്കുക: , , , ,

Comments Off on റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്

Page 2 of 1412345...10...Last »

« Previous Page« Previous « സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
Next »Next Page » രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha