വിദേശ നിക്ഷേപം സംസ്ഥാനങ്ങൾ തള്ളി

September 15th, 2012

walmart-epathram

ലഖ്നൌ : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നയം എന്തുമാകട്ടെ, തങ്ങളുടെ സംസ്ഥാനത്തിലെ ചില്ലറ വ്യാപാരികളെ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണ്. ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതിയും വിദേശ നിക്ഷേപത്തിന് എതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യു. പി. എ. സർക്കാരിനെ പുറമെ നിന്ന് പിന്തുണയ്ക്കണമോ എന്ന കാര്യം തങ്ങൾ ഒക്ടോബറിൽ തീരുമാനിക്കും എന്ന് മായാവതി പറയുന്നു.

ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചു കൊണ്ട് ഇന്നലെ കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും ഇത് സംസ്ഥാനങ്ങളുടെ അനുമതിയ്ക്ക് വിധേയമായി മാത്രമായിരിക്കും നടപ്പിലാക്കുക. കേരളം, ഗുജറാത്ത്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ബീഹാർ, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ ഈ നടപടിയെ തള്ളിക്കളഞ്ഞിട്ടുണ്ട്. മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് യു.പി.എ. സഖ്യത്തിൽ നിന്നും പുറത്തു പോകുമെന്ന് ഭീഷണി മുഴക്കി കഴിഞ്ഞു. ഗ്യാസ് സിലിണ്ടർ സബ്സിഡിയും, ഡീസൽ വില വർദ്ധനവും അടക്കം ജനദ്രോഹപരമായ നീക്കങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കും എന്ന് മമത തന്റെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on വിദേശ നിക്ഷേപം സംസ്ഥാനങ്ങൾ തള്ളി

വിദേശ നിക്ഷേപ തീരുമാനം അഴിമതിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ

September 15th, 2012

coal-gate-manmohansingh-epathram

ന്യൂഡൽഹി : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള മന്മോഹൻ സിങ്ങിന്റെ പ്രഖ്യാപനം അഴിമതി ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള അടവാണ് എന്ന് ബി.ജെ.പി. പ്രതികരിച്ചു. ഈ പ്രഖ്യാപനത്തിന്റെ സമയം ഈ സംശയം ജനിപ്പിക്കുന്നു എന്ന് പാർട്ടി വക്താവ് ഡൽഹിയിൽ അറിയിച്ചു. സുപ്രീം കോടതി കല്ക്കരി അഴിമതി സംബന്ധിച്ച് പ്രധാനപ്പെട്ട 6 ചോദ്യങ്ങൾ ഉന്നയിച്ച ദിവസം തന്നെ വിദേശ നിക്ഷേപം അനുവദിക്കുന്ന പ്രഖ്യാപനം നടത്തിയത് അഴിമതിയിൽ നിന്നും “പരിഷ്ക്കരണ” ത്തിലേക്ക് ശ്രദ്ധ തിരിച്ചു വിടാനാണ് എന്ന് മുതിർന്ന ബി.ജെ.പി. നേതാവ് അദ്വാനി തന്റെ ബ്ലോഗിൽ എഴുതി.

(മുകളിലെ കാർട്ടൂൺ : സുധീർനാഥ്)

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on വിദേശ നിക്ഷേപ തീരുമാനം അഴിമതിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ

കൂടംകുളം സമരത്തോടൊപ്പം ചിത്രകാരന്മാര്‍

September 15th, 2012

prasakthi-artista-koodankulam-epathram

അബുദാബി : കൂടംകുളം സമരത്തിനു പിന്തുണയേകിക്കൊണ്ട് പ്രസക്തിയുടെ ആഭിമുഖ്യത്തില്‍ അബുദാബിയില്‍ സംഘ ചിത്രരചനയും സാംസ്കാരിക കൂട്ടായ്മയും സംഘടിപ്പിച്ചു. അജി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. വി. ടി. വി. ദാമോദരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസക്തി വൈസ് പ്രസിഡണ്ട്‌ ഫൈസല്‍ ബാവ അധ്യക്ഷന്‍ ആയിരുന്നു. അബുദാബി കേരള സോഷ്യൽ സെന്ററില്‍ നടന്ന സംഘ ചിത്രരചനയില്‍ ജോഷി ഒഡേസ, ശശിന്‍സാ, രാജീവ്‌ മുളക്കുഴ, കാർട്ടൂണിസ്റ്റ് അജിത്‌‌‍, രാജേഷ്‌ കൂടംകുളം, നദീം മുസ്തഫ, ഇ. ജെ. റോയിച്ചൻ, ഷാഹുല്‍ കൊല്ലംകോട്‌, ഗോപാല്‍ജി, ശിഖ ശശിന്‍സാ, ഐശ്വര്യ ഗൌരി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on കൂടംകുളം സമരത്തോടൊപ്പം ചിത്രകാരന്മാര്‍

ലിബിയയില്‍ അമേരിക്കന്‍ സ്ഥാനപതി കൊല്ലപ്പെട്ട സംഭവം: ഒബാമ അന്വേഷണം ആവശ്യപ്പെട്ടു

September 13th, 2012
ബെന്‍‌ഗാസി(ലിബിയ): ലിബിയയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ആക്രമിക്കുകയും സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സിനെ കൊലചെയ്യുകയും ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുവാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി   ആയുധ ധാരികളായ ഒരു സംഘം അക്രമികള്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇവര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സംഭവ സ്ഥലത്തു നിന്നും  രക്ഷപ്പെടുവാന്‍ ശ്രമിച്ച സ്റ്റീവന്‍സിനെ അക്രമികള്‍ കൊലചെയ്തു. സ്ഥാനപതിയെ കൂടാതെ കോണ്‍സുലേറ്റിലെ മൂന്ന് ഉദ്യോഗസ്ഥരും വധിക്കപ്പെട്ടു. കോണ്‍സുലേറ്റ് കെട്ടിടം അഗ്നിക്കിരയാക്കിയതിനൊപ്പം കൊള്ളയടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവത്തില്‍ ലോകരാജ്യങ്ങള്‍ ശക്തിയായി പ്രതിഷേധിച്ചു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 11നു ആണ് ഈ ആക്രമണവും  നടന്നത് . കോണ്‍സുലേറ്റിനു നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ യു.എസിന്റെ രണ്ട് നാവിക സേനാ കപ്പലുകള്‍ ലിബിയയിലേക്ക് നീങ്ങിയിട്ടുണ്ട്. ആധുനിക പടക്കോപ്പുകള്‍ വഹിക്കുന്ന യു.എസ്.എസ്. ലബൂണ്‍, യു.എസ്.എസ് മക് ഹൌള്‍ എന്നീ യുദ്ധക്കപ്പലുകളാണ് ലിബിയന്‍ സമുദ്രാതിര്‍ത്തിയെ ലക്ഷ്യമാക്കി നീങ്ങുന്നത്. പ്രവാചകനെകുറിച്ച് മോശമായി ചിത്രീകരിച്ചു എന്ന് ആരോപിക്കുന്ന സിനിമക്ക്
അനുമതി നല്‍കി എന്നതാണ് പ്രതിഷേധത്തിനു കാരണമായി പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ലിബിയയില്‍ അമേരിക്കന്‍ സ്ഥാനപതി കൊല്ലപ്പെട്ട സംഭവം: ഒബാമ അന്വേഷണം ആവശ്യപ്പെട്ടു

കൂടംകുളം – വി.എസ്. ഐക്യദാർഡ്യം പ്രഖ്യാപിച്ചു

September 13th, 2012

vs-achuthanandan-epathram

കൂടംകുളം: കൂ‍ടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തുന്ന ഗ്രാമീണര്‍ കടലില്‍ ഇറങ്ങി ജല സത്യാഗ്രഹം ആരംഭിച്ചു. പോലീസിന്റെ വിലക്ക് ലംഘിച്ചാണ് സമരക്കാര്‍ കടലില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചും കരിങ്കൊടി ഉയര്‍ത്തിയും പ്രതിഷേധിക്കുന്നത്. ആണവ റിയാക്ടറുകളില്‍ ഇന്ധനം നിറക്കുന്നത് നിര്‍ത്തി വെക്കണമെന്നും സമരക്കാര്‍ക്കെതിരെ ഉള്ള പോലീസ് നടപടികള്‍ അവസാനിപ്പി ക്കണമെന്നുമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.  

സമരത്തിനിടയില്‍ കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കണമെന്നും പോലീസ് നടപടിയെ തുടര്‍ന്ന് ഉണ്ടായ നാശ നഷ്ടങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി സാമൂഹിക – പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. വികസനത്തിന്റെ പേരില്‍ കൂടംകുളത്ത് നടക്കുന്നത് അക്രമമാണെന്ന് അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അരുന്ധതി റോയ് അയച്ച കുറിപ്പ് സമരപ്പന്തലില്‍ ഫാദര്‍ മൈപ്പ വായിച്ചു. കേരളത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് നേരത്തെ തന്നെ സമരക്കാര്‍ക്ക് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. സി. പി. എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമായാണ് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വി. എസ്. രംഗത്തെത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on കൂടംകുളം – വി.എസ്. ഐക്യദാർഡ്യം പ്രഖ്യാപിച്ചു

Page 30 of 32« First...1020...2829303132

« Previous Page« Previous « കാണ്ഡഹാര്‍ വിമാന റാ‍ഞ്ചലില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആള്‍ അറസ്റ്റില്‍
Next »Next Page » ലിബിയയില്‍ അമേരിക്കന്‍ സ്ഥാനപതി കൊല്ലപ്പെട്ട സംഭവം: ഒബാമ അന്വേഷണം ആവശ്യപ്പെട്ടു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha