
അബുദാബി : മാർത്തോമ്മാ യുവ ജന സഖ്യം 23 – 24′ വർഷത്തെ പ്രവർത്തനോദ്ഘാടനം നടന്നു. യുവജന സഖ്യം വൈസ് പ്രസിഡണ്ട് റവ. അജിത്ത് ഈപ്പൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. സഖ്യം പ്രസിഡണ്ട് റവ. ജിജു ജോസഫ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
പ്രവർത്തന വർഷത്തെ ചിന്താ വിഷയം : ‘ഭൂമിയിൽ ജീവിച്ച് സ്വർഗ്ഗത്തിൽ നിക്ഷേപിക്കുക’ എന്നതാണ്. യുവജനസഖ്യത്തിന്‍റെ നേതൃത്വത്തിൽ ക്യാൻസർ കെയർ, കെയർ & ഷെയർ എന്നി പദ്ധതികളുടെ ഉദ്ഘാടനവും ലൈബ്രറി മെമ്പർ ഷിപ്പ് കാമ്പയിനു തുടക്കം കുറിച്ചു. ഫാദര്‍ ജിജു ജോസഫ്, ഫാദര്‍. അജിത് ഈപ്പന്‍, ജോര്‍ജ്ജ് ബേബി എന്നിവർ സംസാരിച്ചു.
സഖ്യം ഭാരവാഹികളായ രെഞ്ചു വർഗ്ഗീസ്, അനിൽ ബേബി, മീനു രാജൻ എന്നിവർ നേതൃത്വം നൽകി. FB Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mar-thoma-yuvajana-sakhyam-, ജീവകാരുണ്യം, പ്രവാസി, മതം, സംഘടന





























