തോട് സംരക്ഷണം : ഫേസ് വളാഞ്ചേരി നിവേദനം നൽകി

January 12th, 2017

അലൈൻ : യു. എ. ഇ.യിലെ വളാഞ്ചേരി നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഫേസ് വളാഞ്ചേരി’ അൽ ഐനിൽ ചേർന്ന യോഗ ത്തിൽ വെച്ച്, കോട്ടക്കൽ മണ്ഡലം എം. എൽ. എ. ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി.

നാട്ടിലെ മലിന മായ തോട് ഹരിത കേരള മിഷൻ പദ്ധതി യിൽ ഉൾ പ്പെടുത്തി സംരക്ഷി ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ടാ ണ് നിവേദനം നൽകിയത്.

നിവേദന ത്തിൽ പകർപ്പ്, വളാഞ്ചേരി മുനിസിപ്പൽ ചെയർ പേഴ്സൺ ഷാഹിന ടീച്ചർക്കും, വളാ ഞ്ചേ രി യിലെ ഡിവിഷണൽ കൗൺ സിലർ മാക്കും നൽകി.

പരിസ്ഥിതി സംരക്ഷണ വുമായി മുന്നോട്ടു വന്ന പ്രവാസി കൂട്ടായ്മ ഫേസ് വളാഞ്ചേരി യുടെ ഈ ശ്രമത്തെ ആബിദ് ഹുസൈൻ തങ്ങൾ എ൦. എൽ. എ. അഭി നന്ദിച്ചു.

തോട് സംരക്ഷണ ത്തിനു വേണ്ടതായ നടപടികൾ സ്വീക രിക്കും എന്നും അദ്ദേഹം ഉറപ്പു നൽകി. ഫേസ് വളാഞ്ചേരി പ്രതി നിധി കളായ നൗഷാദ് വളാഞ്ചേരി, അഷ്‌റഫ്, ഹക്കീം എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അകലാട് പ്രവാസി സ്‌നേഹ സംഗമം : ഇ. പി. മൂസ ഹാജിയെ ആദരിച്ചു

January 5th, 2017

akalad-pravasi-nri-meet-honor-ep-moosa-haji-ePathram
അബുദാബി : തൃശ്ശൂര്‍ ജില്ല യിലെ അകലാട് നിവാസി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ യായ ‘അകലാട് പ്രവാസി’ യുടെ കുടുംബ സംഗമം ‘സ്‌നേഹ സംഗമം’ എന്ന പേരിൽ വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചു.

സ്വാഗത സംഘം ചെയര്‍ മാന്‍ പി. കെ. നാസർ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ. പി. മൂസ ഹാജി സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തു. മൂസാ ഹാജിയെ ചടങ്ങിൽ ആദരിച്ചു. അകലാട് പ്രവാസി കൂട്ടായ്മയുടെ രക്ഷാധി കാരി എ. പി. അബൂ ബക്കര്‍ പൊന്നാട അണിയിച്ചു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകുന്ന ജലീല്‍ താടിക്ക് യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് പി. കെ. മുഹമ്മദ് ഷാഫി സ്‌നേഹോപ ഹാരം സമ്മാനിച്ചു.

അകലാടിന്റെ പ്രിയ എഴുത്തു കാരായ യൂസഫ് യാഹു, നസീര്‍ ഉണ്ണി എന്നി വർ ക്ക് പ്രശസ്തി പത്രം സമ്മാനിച്ചു.

എസ്. എ. അബ്ദു റഹിമാൻ, മുഹമ്മദലി, അഷറഫ് അകലാട്, സുനില്‍ ബോസ് എന്നിവര്‍ ആശസകള്‍ നേര്‍ന്നു. ഉസാം പാലക്കല്‍ സ്വാഗതവും ചെയര്‍മാന്‍ ഷെജില്‍ നാലാം കല്ല് നന്ദിയും പറഞ്ഞു.കുട്ടികളുടെ ചിത്ര രചനാ – കളറിംഗ് മത്സരങ്ങളും മുതിര്‍ന്ന വരുടെ വടം വലിയും മറ്റു മത്സര ങ്ങളും പരിപാടിക്ക് മാറ്റു കൂട്ടി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വേറിട്ട അനുഭവ മായി അങ്ങാടി പി. ഒ. സംഗമം

November 24th, 2016

thrithala-mla-vt-balram-ePathram
ദുബായ് : പാലക്കാട് ജില്ല യിലെ പടിഞ്ഞാറങ്ങാടി സ്വദേശി കളുടെ പ്രവാസി കൂട്ടായ്മ ‘അങ്ങാടി പി. ഒ.’ യുടെ വാർഷിക ആഘോഷം തൃത്താല എം. എൽ. എ. അഡ്വ. വി. ടി. ബൽറാം ഉദ്ഘാടനം ചെയ്തു.

അങ്ങാടി പി. ഒ. പ്രസിഡണ്ട് ആരിഫ് ഒറവിൽ അദ്ധ്യ ക്ഷത വഹിച്ച ചടങ്ങിൽ യുവ തിര ക്കഥാ കൃത്തും നാടക രചയിതാവും ആയ ഹേമന്ദ് പടിഞ്ഞാറങ്ങാടി, സാമൂ ഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

vt-balram-mla-inaugurate-angadi-po-sangamam-2016-ePathram.jpg

ചടങ്ങിൽ ബിസിനസ്സ് രംഗ ത്തെ മികവിനുള്ള അവാർഡു കൾ അൽ തമാം ഫുഡ്‌ സ്റ്റഫ് ചെയർമാൻ ഇസ്മായിൽ കോമത്ത്, സൈനുദ്ധീൻ കെ. വി., മാക്സ് പ്ലസ് ഗ്രൂപ്പ് എം. ഡി. അഡ്വ. അഹമ്മദ് ബഷീർ എന്നിവർക്ക് സമ്മാനിച്ചു.

സീനിയർ പ്രവാസി കളെ ആദരിക്കൽ, ഫുട്ബോൾ, ക്രിക്കറ്റ് മത്സര വിജയി കൾ ക്കുള്ള ട്രോഫി വിതരണം, കുട്ടി കളുടെ കലാ മത്സര വിജയി കൾ ക്കുള്ള സർട്ടി ഫിക്കറ്റ് വിതരണവും നടന്നു.

പരിപാടി യുടെ ഭാഗ മായി നടന്ന നോർക്ക രജിസ്ട്രേ ഷനിലും മെഡിക്കൽ ക്യാമ്പി ലും 400 ഓളം വരുന്ന പടിഞ്ഞാറങ്ങാടി യിൽ നിന്നുള്ള പ്രവാസി കൾ പങ്കെടുത്തു.

ഷഹീം ചാണയിലകത്ത്, മുസ്തഫ ഒ, അഹമ്മദ് ബഷീർ, ഫിറോസ്, ജസീം സി, അമാ നുല്ല, നൗഷാദ് പി. കെ, ഷബീബ് വി, ശിഹാബ്, രഞ്ജിത്, നൗഷാദ് കെ, ഫസലു ഒ, ഫസല് പി. കെ., ഷാജി, റഷീദ് പള്ളി യാലിൽ, ഷബീർ, മുത്തു, റൗഫ് കെ., എന്നിവർ സംസാരിച്ചു.

നജാത്തുള്ള പി. കെ. സ്വാഗതവും രഘു വി. വി. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അങ്ങാടി പി. ഒ. യുടെ വാർഷിക സംഗമം വെള്ളിയാഴ്ച

November 17th, 2016

connecting-generations-padinjarangadi-uae-pravasi-ePathram.jpg
ദുബായ് : പാലക്കാട് ജില്ല യിലെ പടിഞ്ഞാറങ്ങാടി സ്വദേശി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ യായ ‘അങ്ങാടി പി. ഒ.’ യുടെ വാർഷിക സംഗമം നവംബർ 18 വെള്ളിയാഴ്ച അജ്മാനിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ കലാ, കായിക, വിനോദ, സാംസ്കാ രിക പരിപാടി കളോടെ നടക്കും.

തൃത്താല എം. എല്‍. എ. വി. ടി. ബൽറാം ‘അങ്ങാടി സംഗമം 2016’ ഉത്ഘാടനം ചെയ്യും. യുവ തിരക്കഥാ കൃത്തും കേരള സംഗീത നാടക അക്കാദമി യുടെ മികച്ച നാടക കൃത്തി നുള്ള പുര സ്‌കാര ജേതാവു മായ പടിഞ്ഞാറങ്ങാടി നിവാസി ഹേമന്ദ് കുമാർ, പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവും സാമൂഹ്യ പ്രവർ ത്തക നുമായ അഷ്‌റഫ് താമരശ്ശേരി എന്നിവർ സംഗമ ത്തിൽ മുഖ്യ അതിഥി കളാ യി പങ്കെ ടുക്കും.

രാവിലെ 10 മണിക്ക് കലാ കായിക പരിപാടി കളോടെ തുടങ്ങുന്ന സംഗമ ത്തിൽ കുട്ടി കൾക്കുള്ള മത്സര ഇന ങ്ങളും കുടുംബ ങ്ങൾ ക്കുള്ള വിനോദ – വിജ്ഞാന പരി പാടി കളും നടക്കും. വൈകുന്നേരം 7 മണിക്ക് ആരംഭി ക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ യു. എ. ഇ. യിലെ സാമൂഹ്യ സാംസ്കാരിക കലാ രംഗത്തെ യും വ്യാപാര വാണിജ്യ രംഗ ത്തെയും പ്രമുഖർ സംബന്ധിക്കും.

വിവിധ മേഖലകളിൽ മികവു തെളി യിച്ച പടിഞ്ഞാറ ങ്ങാടി നിവാസി കളെ ആദരി ക്കുന്നതി ന്റെ ഭാഗ മായി കേരള സംഗീത നാടക അക്കാദമി യുടെ മികച്ച നാടക കൃത്തി നുള്ള പുരസ്‌കാരം നേടിയ തിരക്കഥാ കൃത്ത് കൂടി യായ പ്രമുഖ എഴുത്തു കാരൻ ഹേമന്ദ് കുമാർ, യു. എ. ഇ.യിലെ പ്രമുഖ സംരംഭ കരായ അഡ്വ.അഹമ്മദ് ബഷീർ വി, ഇസ്മായിൽ കോമത്ത്, സൈനുദ്ധീൻ കെ. വി., എന്നിവർ ക്ക് പുരസ്കാരം നൽകി ആദരിക്കും.

സമ്മേളന ശേഷം വൈവിദ്ധ്യ മാർന്ന കലാ പരിപാടി കളും ഗാന മേള യും അരങ്ങേറും എന്ന് ‘അങ്ങാടി പി. ഒ.’ പ്രസിഡണ്ട് ആരിഫ് ഒറവിൽ, സെക്രട്ടറി ഷഹീം സി. എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 34 50 470, 050 – 82 99 433

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നെന്മാറ ദേശം ഓണാഘോഷം ‘ഓണപ്പെരുമ’ ശ്രദ്ധേയ മായി

November 2nd, 2016

onapperuma-of-nenmara-desham-ePathram
ഉമ്മല്‍ഖുവൈന്‍ : പാലക്കാട് ജില്ല യിലെ നെന്മാറ സ്വദേശി കളുടെ പ്രവാസി കൂട്ടായ്മ യായ ‘നെന്മാറ ദേശം’ (ndos) സംഘ ടിപ്പിച്ച ഓണാഘോഷം ശ്രദ്ധേ യമായി. ഓണപ്പെരുമ എന്ന പേരില്‍ ഉമ്മല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ നടന്ന ആഘോഷം മാത്തുക്കുട്ടി കടോന്‍ ഉദ്ഘാടനം ചെയ്തു.

നെന്മാറ ദേശം വേല കമ്മിറ്റി പ്രസിഡന്റ് പി. സുധാകരന്‍ മുഖ്യാതിഥി ആയി രുന്നു. കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട്, വിനോദ് നമ്പ്യാര്‍, സജ്ജാദ് നാട്ടിക, ബാബു ഗുരു വായൂര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

പ്രദീപ് നെന്മാറ സ്വാഗതവും രവി മംഗലം നന്ദിയും പറഞ്ഞു. തുടര്‍ന്ന് അംഗ ങ്ങളുടേയും കുട്ടി കളുടേയും വിവിധ കലാ പരി പാടി കളും ഓണ സദ്യയും നടന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
Next »Next Page » യു. എ. ഇ. യില്‍ വ്യക്തികള്‍ക്ക് ആദായ നികുതി ഇല്ല »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine