അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു

June 25th, 2025

air-india-accident-vps-group-dr-shamshir-vayalil-helps-medical-students-ePathram
അബുദാബി : ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആകാശ ദുരന്തങ്ങളിൽ ഒന്നായ ഗുജറാത്തിലെ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും വി. പി. എസ്‌. സ്ഥാപകനും ചെയർ മാനുമായ ഡോ. ഷംഷീർ വയലിൽ ആറ് കോടി രൂപയുടെ സാമ്പത്തിക സഹായം കൈമാറി.

അഹമ്മദാബാദ് ബി. ജെ. മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടന്ന ലളിതമായ ചടങ്ങിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്‌. ജോഷി, ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ ഭാര വാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സഹായം നൽകിയത്.

എയർ ഇന്ത്യ ദുരന്തം ആഘാതം ഏല്പിച്ചവർക്ക് ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണ് ഡോ. ഷംഷീറിന്റേത്. ദുരന്തത്തിൽ ജീവൻ നഷ്ടപെട്ട നാല് യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഒന്നാം വർഷ എം. ബി. ബി. എസ്. വിദ്യാർത്ഥിയായിരുന്ന ആര്യൻ രജ്പുത്, രാജസ്ഥാനിലെ ശ്രീഗംഗാ നഗറിൽ നിന്നുള്ള മാനവ് ഭാദു, ബാർമറിൽ നിന്നുള്ള ജയ പ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ് നഗറിൽ നിന്നുള്ള രാകേഷ് ഗോബർ ഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്.

അപകടത്തിൽ ഉറ്റവരെ നഷ്ടമായ ഡോക്ടർമാർക്കും സഹായം നൽകി. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നൽകിയത്.

പൊള്ളൽ, ഒടിവ്, ആന്തരിക ആഘാതം എന്നിവ മൂലം ആശുപത്രിയിൽ കഴിയേണ്ടി വന്ന 14 പേർക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നൽകി.

ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ നിർദ്ദേശിച്ചവർക്കാണ് സഹായം കൈമാറിയത്.

‘ഈ ദുരന്തത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല. മെഡിക്കൽ സമൂഹം മുഴുവനായും നിങ്ങളോടൊപ്പമുണ്ട്’ കുടുംബ ങ്ങൾക്ക് കൈമാറിയ കത്തിൽ ഡോ. ഷംഷീർ ഉറപ്പ് നൽകി.

ഇത്തരം വേളകളിൽ വൈദ്യ സമൂഹം ഒറ്റക്കെട്ടായി നിൽക്കും എന്നതിന്റെ ഓർമ്മ പ്പെടുത്തലാണ് ഈ ഐക്യ ദാർഢ്യം എന്ന് ഡോ. മീനാക്ഷി പരീഖും ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷനും പറഞ്ഞു.

2025 ജൂൺ 12-നാണ് ബി.ജെ. മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ സമുച്ചയത്തിലേക്ക് എയർ ഇന്ത്യ ഫ്ലൈറ്റ് 171 ഇടിച്ചിറങ്ങിയത്.

ദുരന്തത്തിന് ശേഷം അടച്ച കോളേജിലെ അധ്യയന പ്രവർത്തനങ്ങൾ ആരംഭിച്ച ഉടനെ തന്നെ സഹായം നൽകണം എന്നുള്ള ഡോ. ഷംഷീറിന്റെ നിർദ്ദേശ പ്രകാരമാണ് വി. പി. എസ്. ഹെൽത്ത് സംഘം അഹമ്മദാബാദിൽ എത്തിയത്.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

May 28th, 2025

burjeel-holdings-dr-shamsheer-vayalil-osseo-integrated-prosthetic-limb-clinic-ePathram

അബുദാബി : പലവിധ കാരണങ്ങളാൽ ചലന ശേഷി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി 4 മില്യൺ ദിർഹം (9.2 കോടി രൂപ) ചികിത്സാ സഹായം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകൻ ഡോ. ഷംഷീർ വയലിൽ. ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബി. എം. സി.) പുതിയതായി ആരംഭിച്ച അൽ മുദിരിസ് ഓസിയോ ഇന്റഗ്രേഷൻ ക്ലിനിക്കിന്റെ ഉദ്‌ഘാടന വേളയിലാണ് പ്രഖ്യാപനം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 10 പേർക്ക് ഈ പദ്ധതിയിലൂടെ അതി നൂതന ഓസിയോ ഇന്റ ഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് (Osseo integrated Prosthetic Limb) ചികിത്സാ സഹായം സൗജന്യമായി നൽകും.

ഓസിയോ ഇന്റഗ്രേഷന് ശസ്ത്ര ക്രിയകളിൽ വിദഗ്ദ്ധനായ ലോക പ്രശസ്ത ഓർത്തോ പീഡിക് സർജൻ പ്രൊഫ. ഡോ. മുൻജിദ് അൽ മുദിരിസ് സർജറികൾ നടത്തും.

രാജ്യം ‘ഇയർ ഓഫ് കമ്മ്യൂണിറ്റി’ ആചരിക്കുമ്പോൾ, സഹായം ആവശ്യം ഉള്ളവർക്ക് എത്തിച്ച് അവരെ സാധാരണ ജീവിത ത്തിലേക്ക് കൈ പിടിച്ചു ഉയർത്തുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തര വാദിത്വം കൂടിയാണ്.

പുതിയ ക്ലിനിക്കിലൂടെ ഇത്തരം നിരവധി സർജറികൾ നടത്താനാണ് ലക്ഷ്യമിടുന്നത് എന്നും മാനുഷികമായ സഹായത്തിലൂടെയുള്ള തുടക്കം ഏറെ അർത്ഥ വത്താകും എന്നാണു പ്രതീക്ഷ എന്നും ഡോ. ഷംഷീർ പറഞ്ഞു.

വിനാശകരമായ ഭൂകമ്പത്തെ തുടർന്ന് ചികിത്സക്കായി സിറിയയിൽ നിന്ന് ബി. എം. സി. യിൽ എത്തിച്ച ഷാമിന്റെയും അവളുടെ മൂത്ത സഹോദരൻ ഒമറിന്റെയും കഥയാണ് പുതിയ സെന്റര് തുടങ്ങാൻ ഡോ. ഷംഷീറിന്‌ പ്രചോദനം നൽകിയത്.

ഭൂകമ്പ അവശിഷ്ടങ്ങൾക്ക് അടിയിൽ പെട്ട് കൈ കാലുകൾ നഷ്ടപ്പെടുകയും മനസിനും ശരീരത്തിനും ഏറെ കേടുപാടുകൾ പറ്റിയ സഹോദരങ്ങളെ യു. എ. ഇ. രാഷ്ട്ര മാതാവും എമിറേറ്റ്സ് റെഡ് ക്രസൻറ് ഓണററി പ്രസിഡണ്ടുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ നിർദ്ദേശ പ്രകാരം ആയിരുന്നു രാജ്യത്തേക്ക് കൊണ്ട് വന്നത്.

ബി. എം. സി. യിലെ അതി സങ്കീർണ്ണ ശസ്ത്രക്രിയ – പുനരധിവാസ ത്തിന്റെയും ഫലമായി സഹോദര ങ്ങൾ പതിയെ ജീവിത ത്തിലേക്ക് നടന്ന് കയറി. ഷാമിനെയും ഒമറിനെയും പോലെ ദുരന്ത ഭൂമികളിലും സംഘർഷ മേഖലകളിലും പെട്ട് ചലന ശേഷി നഷ്ട പ്പെട്ടവർക്ക് വീണ്ടും നടക്കാൻ കഴിയണം എന്നുള്ള അദ്ദേഹത്തിന്റെ ദൃഢ നിശ്ചയം പ്രൊഫ. ഡോ. അൽ മുദിരിസുമായുള്ള പങ്കാളിത്തത്തിന് തുടക്കമിട്ടു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി

May 23rd, 2025

abudhabi-kmcc-care-field-of-charity-ePathram
അബുദാബി : കെ. എം. സി. സി. കെയർ പദ്ധതിയിലെ അംഗം ആയിരുന്ന മാട്ടൂൽ സ്വദേശി നാട്ടിൽ വെച്ച് മരണപ്പെട്ടതിനെ തുടർന്ന് ആ കുടുംബത്തിന് നൽകാനുള്ള ആനുകൂല്യ തുകയായ 6 ലക്ഷം രൂപ യുടെ ചെക്ക് അബുദാബി കല്യാശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് സലാം അതിർത്തി മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് നസീർ ബി. മാട്ടൂലിന് കൈമാറി.

അബുദാബി സംസ്ഥാന കെ. എം. സി. സി. മുൻ സെക്രട്ടറി കെ. കെ. അഷ്‌റഫ്, പരിയാരം സി. എച്ച്. സെൻറർ അബുദാബി ചാപ്റ്റർ വൈസ് പ്രസിഡണ്ട് കെ. വി. മുഹമ്മദലി, കോഡിനേറ്റർ പി. സി. ഷാജഹാൻ, മുസ്ലിം ലീഗ് സെക്രട്ടറി കെ. പി. നാസർ എന്നിവർ സംബന്ധിച്ചു. KMCC CARE 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു

April 22nd, 2025

ram-nath-kovindh-open-uae-year-of-community-logo-in-isc-ePathram

അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടക്കമിട്ട ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിനു പിന്തുണ അറിയിച്ച് അബു ദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ.

ഐ. എസ്. സി. ചെയർമാൻ എം. എ. യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ മുൻ രാഷ്ട്ര പതി രാംനാഥ് കോവിന്ദ്, ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ ലോഗോ പോസ്റ്റർ അനാച്ഛാദനം ചെയ്തു.

ഇയർ ഓഫ് കമ്മ്യൂണിറ്റി പോലുള്ള ക്യാമ്പയിനുകൾ നടപ്പാക്കുന്ന യു. എ. ഇ. യുടെ നയങ്ങൾ പ്രശംസനീയം തന്നെ എന്നും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ – വ്യവസായ രംഗങ്ങളിലുള്ള മികച്ച സൗഹൃദം, ഭാവി തലമുറക്കും കരുത്തേകും. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറി. രാജ്യത്തിന്റെ വികസന ത്തിന് പ്രവാസ സമൂഹം നൽകുന്ന പിന്തുണ എടുത്തു പറയേണ്ടത് തന്നെയാണ് എന്നും മുൻ രാഷ്ട്രപതി വ്യക്തമാക്കി. സാമൂഹിക സേവനത്തിന് മുൻ തൂക്കം നൽകുന്ന എം. എ. യൂസഫലിയുടെ പ്രവർത്തനം മാതൃകാ പരമാണു എന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഐ. എസ്. സി. പ്രസിഡണ്ട് ജയ്റാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ, മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. വൈവിധ്യ മാർന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി. WAM

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു

April 14th, 2025

indian-media-vps-health-home-for-pravasi-karuthal-bhavanam-ePathram

അബുദാബി : അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ചു നൽകുവാൻ ഒരുങ്ങി അബുദാബിയിലെ മാധ്യമ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബി(ഇമ).

ഗൾഫിലെ പ്രമുഖ സംരംഭകനും വി. പി. എസ്. ഹെൽത്ത് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ നൽകുന്ന പിന്തുണയോടെ 15 ലക്ഷം ഇന്ത്യൻ രൂപ ചെലവിൽ വീട് ഒരുക്കുകയാണ്.

30 വർഷത്തിൽ അധികം പ്രവാസിയായി ജീവിച്ചിട്ടും സ്വന്തമായി ഒരു വീട് എന്ന സ്വപ്‍നം സഫലമാവാതെ പോയ നിർദ്ധനരായ പ്രവാസിക്ക് നാട്ടിൽ ഒരു വീട് നിർമ്മിച്ച് നൽകും എന്ന് ഇന്ത്യൻ മീഡിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ ഇമയുടെ ‘കരുതൽ’ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനായി അർഹരായ പ്രവാസിയെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് ഇമ പ്രവർത്തകർ

ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഇമ പ്രസിഡണ്ട് സമീർ കല്ലറ, ജനറൽ സെക്രട്ടറി റാഷിദ് പൂമാടം എന്നിവരുമായി ബന്ധപ്പെടാം.

ഫോൺ : (00971 55 801 8821)

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

1 of 641231020»|

« Previous « രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
Next Page » ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം »



  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ
  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine