യുവ കലാ സന്ധ്യ വ്യാഴാഴ്ച അരങ്ങേറും

May 16th, 2013

poster-yuva-kala-sandhya-2013-ePathram
അബുദാബി : യുവ കലാ സാഹിതി യുടെ അബുദാബി യൂണിറ്റ് സംഘടിപ്പിക്കുന്ന യുവ കലാ സന്ധ്യ മേയ് 16 വ്യാഴാഴ്ച വൈകീട്ട് 7.30 നു കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും.

യുവ കലാ സന്ധ്യ യുടെ സാംസ്കാരിക സമ്മേളനം പീരുമേട് എം. എല്‍. എ. ഇ. എസ്. ബിജി മോള്‍ ഉദ്ഘാടനം ചെയ്യും.

yuva-kala-sahithi-press-meet-2013-ePathram
അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ യുവ കലാ സാഹിതി യുടെ കാമ്പിശ്ശേരി പുരസ്കാരം പ്രഖ്യാപിക്കും.

യുവ കലാ സന്ധ്യ യില്‍ നജീം അര്‍ഷാദ് നേതൃത്വം നല്‍കുന്ന ഗാനമേള യില്‍ പിന്നണി ഗായികരായ സുമി അരവിന്ദ്, ഹിഷാം അബ്ദുല്‍ വഹാബ്, ഷെറിന്‍ ഫാതിമ, അനബ്, യൂനുസ്‌ ബാവ, നിഷ ഷിജില്‍, സുഹാന സുബൈര്‍ എന്നിവര്‍ പങ്കെടുക്കും.

പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ കെ. വി. പ്രേം ലാല്‍, ബാബു വടകര, പി. എ. സുബൈര്‍, കെ. ജി. സുഭാഷ്‌, രാജ ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യുവ കലാ സന്ധ്യ ഏപ്രില്‍ 26 വെള്ളിയാഴ്ച

April 22nd, 2013

yuva-kala-sahithy-logo-epathram അബുദാബി : യുവ കലാ സാഹിതി അജ്മാന്‍ യൂണിറ്റ് സമ്മേളനം ഏപ്രില്‍ 26 വെള്ളിയാഴ്ച 2 മണിക്ക് അജ്മാന്‍ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ നടക്കും.

പി. എന്‍. വിനയ ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി. ശിവപ്രസാദ്, വില്‍സണ്‍ തോമസ്, വിജയന്‍ നണിയൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. യുവ കലാ സഹിതി യുടെ മറ്റു എമിറേറ്റു കളിലെ പ്രതിനിധി കളും സമ്മേളന ത്തിനു അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും.

വൈകിട്ട് അഞ്ച് മണിക്ക് ‘യുവ കലാ സന്ധ്യ’ എന്ന കലാ സാംസ്‌കാരിക പരിപാടി കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ പി. കെ. പോക്കര്‍ ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് അവതരിപ്പിക്കുന്ന ഭാവ രാഗ താള സംഗമ ത്തില്‍ അന്‍പതോളം കലാകാരന്മാര്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. സി. ജോര്‍ജ്ജ് പൊതു സമൂഹത്തിനു അപമാനം : യുവ കലാ സാഹിതി

March 19th, 2013

ദുബായ് : കവല ചട്ടമ്പി മാര്‍ പോലും പറയാന്‍ അറയ് ക്കുന്ന ഭാഷാ പ്രയോഗ ങ്ങളിലൂടെ മലയാള ഭാഷ യെയും സംസ്കാരത്തെയും പൊതു സമൂഹത്തെ ആകെയും നിരന്തരം ആക്രമി ക്കുകയും കേരള രാഷ്ട്രീയ ത്തിലെ മാതൃകാ കമ്മ്യുണിസ്റ്റ്‌ നേതാക്കളു മായിരുന്ന ടി. വി. തോമസിനെയും കെ. ആര്‍. ഗൌരിയ മ്മയെയും അപകീര്‍ത്തി പ്പെടുത്തി സംസാരിക്കു കയും ചെയ്ത പി. സി. ജോര്‍ജ് കേരള ത്തിന്‌ അപമാന മാണെന്ന് യുവ കലാ സാഹിതി ദുബായ് ഘടകം പ്രമേയത്തിലൂടെ ആരോപിച്ചു.

കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പ്രവാസി കളോട് കാണിച്ച അവഗണന യ്ക്കെതിരെ ശക്തമായ സമര ങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രവാസി സമൂഹം നിര്‍ബന്ധിത മായിരിക്കുക യാണെന്ന് മറ്റൊരു പ്രമേയ ത്തിലൂടെ യുവ കലാ സാഹിതി മുന്നറിയിപ്പ് നല്‍കി.

പ്രസിഡണ്ട്‌ ജലീല്‍ പാലോത്ത് അധ്യക്ഷത വഹിച്ച യോഗ ത്തില്‍ കേന്ദ്ര സമിതി നേതാക്ക ളായ വില്‍സണ്‍ തോമസ്‌, വിജയന്‍ നണിയൂര്‍ എന്നിവരും പ്രവര്‍ത്തക സമിതി അംഗം ഷാജി ജോര്‍ജ്‌, അനീഷ്‌ ഉമ്മര്‍, ഉദയ കുമാര്‍ തുടങ്ങി യവര്‍ സംസാരിച്ചു. സെക്രട്ടറി സത്യന്‍ മാറഞ്ചേരി സ്വാഗതം പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇ. ആര്‍. ജോഷിക്ക് യാത്രയയപ്പ്

February 26th, 2013

yks-kaliveedu-er-joshi-ePathram
അബുദാബി : യുവ കലാ സാഹിതി ജനറല്‍ സെക്രട്ടറിയും കേരള സോഷ്യല്‍ സെന്റര്‍ മുന്‍ മാനേജിംഗ് കമ്മറ്റി അംഗവുമായ ഇ. ആര്‍. ജോഷി ജോലി സംബന്ധ മായി ഒമാനിലേക്ക് പോകുന്നതിനാല്‍ കേരള സോഷ്യല്‍ സെന്ററും യുവ കലാ സാഹിതിയും സംയുക്ത മായി ഫെബ്രുവരി 26 ചൊവ്വാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് യാത്രയയപ്പ് നല്‍കുന്നു.

- pma

വായിക്കുക: ,

1 അഭിപ്രായം »

മുഗള്‍ ഗഫൂറിന്റെ സ്മരണാര്‍ത്ഥം തലസ്ഥാനത്ത് പ്രവാസി ഭവന്‍

February 11th, 2013

mugal-gafoor-ePathram
അബുദാബി : പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും യുവ കലാ സാഹിതി യുടെ രക്ഷാധികാരി യുമായിരുന്ന മുഗള്‍ ഗഫൂറിന്റെ സ്മരണാര്‍ത്ഥം പ്രവാസി കള്‍ക്ക് വിശ്രമിക്കാനും സമ്മേളിക്കാനും ഉതകും വിധം തിരുവനന്ത പുരത്ത് പ്രവാസി ഭവന്‍ നിര്‍മ്മിക്കും എന്ന് മുഗള്‍ ഗഫൂറിന്റെ ഒന്നാം ചരമ വാര്‍ഷിക ത്തോട് അനുബന്ധിച്ച് യുവ കലാ സാഹിതിയും ഫ്രണ്ട്സ് എ. ഡി. എം. എസ്സും സംയുക്ത മായി അബുദാബി യില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

കൂടാതെ, സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന യു. എ. ഇ. യിലെ മികച്ച സംഘടന യേയും സാംസ്കാരിക പ്രവര്‍ത്തക നേയും കണ്ടെത്തി വര്‍ഷം തോറും പുരസ്കാരം നല്‍കി ആദരിക്കും എന്നും സംഘാടകര്‍ അറിയിച്ചു. ഫ്രണ്ട്സ് എ. ഡി. എം. എസ്. വൈസ് പ്രസിഡന്റും യുവ കലാ സാഹിതി മുന്‍ പ്രസിഡന്റുമായ ബാബു വടകരയാണ് ഇക്കാര്യം അറിയിച്ചത്.

ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ് ടി. എ. നാസറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളന ത്തില്‍ കെ. ബി. മുരളി, ഇ. ആര്‍. ജോഷി, പി. പദ്മനാഭന്‍, ടി. പി. ഗംഗാധരന്‍, യു. അബ്ദുള്ള ഫാറൂഖി, പി. കെ. റഫീഖ്, ബഷീര്‍ ഇബ്രാഹിം, സി. എം. അബ്ദുല്‍ കരീം, വി. ടി. വി. ദാമോദരന്‍, പള്ളിക്കല്‍ ഷുജാഹി, ഇ. എ. ഹക്കീം, രവി മേനോന്‍, സഫറുള്ള പാലപ്പെട്ടി, എം. അബ്ദുല്‍ സലാം, എ. എം. അന്‍സാര്‍, ബി. യേശുശീലന്‍, വക്കം ജയലാല്‍, അഡ്വ. ഐഷ ഷക്കീര്‍, സെബാസ്റ്റ്യന്‍ സിറിള്‍, എന്‍. ആന്റണി, കണ്ണു ബക്കര്‍, സഗീര്‍ ചെന്ത്രാപ്പിന്നി എന്നിവര്‍ ഗഫൂറിനെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.

യുവ കലാ സാഹിതി പ്രസിഡന്റ് പ്രേംലാല്‍ സ്വാഗതവും ഫ്രണ്ട്സ് എ. ഡി. എം. എസ്. സെക്രട്ടറി റജീദ് പട്ടോളി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

10 of 279101120»|

« Previous Page« Previous « പി. ബാവാ ഹാജിക്ക് പ്രവാസ ലോകത്തിന്റെ സ്നേഹാദരം
Next »Next Page » അഴീക്കോട് അനുസ്മരണം ഫെബ്രുവരി 14ന് »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine