
ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു 96 വയസ്സ് ആയിരുന്നു. സ്കോട്ട് ലൻഡിലെ വേനൽ കാല വസതി യായ ബാൽമോറല്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു അന്ത്യം. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്ത് രാജ്ഞി യുടെ മരണ വാര്‍ത്ത അറിയിച്ചത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൺ ഭരിച്ച ഭരണാധികാരി കൂടിയാണ് എലിസബത്ത് രാജ്ഞി.
പിതാമഹനായ ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ ഭരണ കാലത്ത് 1926 ഏപ്രിൽ 21 ന് ജോർജ്ജ് ആറാമൻ രാജാവി ന്റെയും (ഡ്യൂക്ക് ഓഫ് യോര്‍ക്ക്) എലിസബത്ത് ബോവെസ് ലിയോണിന്റെ യും (ഡച്ചസ് ഓഫ് യോര്‍ക്ക്) മകളായി ജനിച്ചു. എലിസബത്ത് അലക്സാന്‍ഡ്ര മേരി വിന്‍ഡ്സര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്.
— Önder Şeren (@onderseren) September 8, 2022
ബ്രിട്ടീഷ് രാജ്ഞിയായി 1952 ഫെബ്രുവരി 6 ന് ആയിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. 1953 ജൂണ്‍ 2 ന് കിരീട ധാരണം നടന്നു. ബ്രിട്ടിഷ് രാജ പദവിയില്‍ എത്തിയ നാൽപതാമത്തെ വ്യക്തിയാണ്. 1947 ൽ ഗ്രീക്ക് ഡാനിഷ് രാജകുടുംബാംഗമായ ഫിലിപ്പ് രാജകുമാരനെ വിവാഹം ചെയ്തു.

























