നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു

May 14th, 2026

dubai-al-mamzar-beach-swimming-for-ladies-ePathram
ദുബായ് : എമിറേറ്റിലെ വിനോദ സഞ്ചാര മേഖലക്ക് നവോന്മേഷം നൽകി കൊണ്ട് നവീകരിച്ച അൽ മംസാർ ബീച്ച് സന്ദർശകർക്കായി തുറന്നു.

ജല കായിക വിനോദങ്ങൾക്കായി അത്യാധുനിക സംവിധാനങ്ങൾ ഒരുക്കി മൂന്നര കിലോ മീറ്റർ നീളത്തിൽ നീന്തൽ സൗകര്യങ്ങൾ, നൈറ്റ് ബീച്ച്, ഫ്ലോട്ടിങ് വാക്ക്-വേ, കൂടാതെ കയാക്കിംഗ്, ജെറ്റ് സ്കീയിംഗ്, പെഡൽ ബോട്ടിംഗ് എന്നിവയും ബീച്ച് വോളി ബോൾ സൈക്ലിംഗ്, ജോഗിംഗ് ട്രാക്കുകൾ, ജിം നേഷ്യം തുടങ്ങി കായിക വിനോദ സൗകര്യമുണ്ട്.

വനിതകൾക്കായി മംസാർ ബീച്ചിൽ 24 മണിക്കൂറും പ്രവേശനം ലഭിക്കുന്ന ഒരു പ്രത്യേക സെക്ഷൻ തന്നെയുണ്ട്. വിനോദം കായികം വ്യായാമം വിശ്രമം മാത്രമല്ല വിവിധ കലാ കായിക വിനോദ മത്സരങ്ങളും വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിക്കും.

- pma

വായിക്കുക: , , , , ,

Comments Off on നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും

May 12th, 2026

dubai-global-village-ePathram

ദുബായ് : വിനോദ സഞ്ചാരികളുടെ ആഗോള സംഗമ ഭൂമിക യായ ഗ്ലോബൽ വില്ലേജ്, 2026 മെയ് 31 വരെ പ്രവർത്തിക്കും എന്ന് അധികൃതർ. ഈ വർഷത്തെ ബലി പെരുന്നാൾ അവധി ദിനങ്ങൾ ഗ്ലോബൽ വില്ലേജിൽ ആഘോഷിക്കുവാൻ പ്രവാസികൾക്ക് അവസരമാവും.

ഞായർ മുതൽ വ്യാഴം വരെ വൈകുന്നേരം 5 മണി മുതൽ രാത്രി 12 മണി വരെയും വെള്ളി, ശനി ദിവസ ങ്ങളിൽ വൈകുന്നേരം 5 മണി മുതൽ പുലർച്ചെ ഒരു മണി വരെയുമാണ് ഗ്ലോബൽ വില്ലേജിന്റെ നിലവിലെ പ്രവർത്തന സമയം.

30 ദിർഹം എൻട്രി ഫീസ് നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എങ്കിലും ഫാമിലി ഓഫർ ടിക്കറ്റുകളിലൂടെ ഒരു കുടുംബത്തിലെ നാലു പേർക്ക് 30 ദിർഹത്തിനു പ്രവേശന ടിക്കറ്റുകളും ലഭ്യമാണ്. ഇതിന്റെ വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കാം.

വിനോദത്തിനും വിജ്ഞാനത്തിനും വ്യാപാരത്തിനും പോലെ ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ് ആഗോള ഗ്രാമം.

ലോക രാജ്യങ്ങളെ അടുത്തറിയാൻ കഴിയും വിധം 30 പവലിയനുകളിൽ 3500 ഓളം വ്യാപാര കേന്ദ്രങ്ങൾ, ഭക്ഷ്യ വിഭവങ്ങൾ രുചിച്ചറിയാൻ റെസ്റ്റോറന്റുകൾ. വിനോദ പരിപാടികൾ, സാഹസിക റൈഡുകൾ തുടങ്ങി എല്ലാ വിഭാഗം സന്ദർശകരെയും ഒരു പോലെ ആകർഷിക്കും വിധമാണ് ഗ്ലോബൽ വില്ലേജ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ ഇവിടത്തെ എല്ലാ റൈഡുകളും 99 ദിർഹം നിരക്കിൽ ആസ്വദിക്കാം.

 

- pma

വായിക്കുക: , , , , , , , ,

Comments Off on ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും

മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം

May 3rd, 2026

miracle-garden-dubai-free-entry-for-families-of-uae-residents-ePathram
ദുബായ് : യു. എ. ഇ. താമസ വിസക്കാർക്കു വീണ്ടും പുതിയ ഓഫറുകളുമായി ദുബായ് മിറക്കിൾ ഗാർഡൻ. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ യു. എ. ഇ. എമിറേറ്റ്‌സ് ഐ. ഡി ഹാജരാക്കിയാൽ മിറക്കിൾ ഗാർഡനിൽ രാവിലെ 9 മണി മുതൽ 6 മണി വരെ കുടുംബങ്ങൾക്ക് ഗേറ്റ് നമ്പർ 3 വഴിസൗജന്യ പ്രവേശനം അനുവദിക്കും. മറ്റുള്ളവർക്ക് 30 ദിർഹം നിരക്കിൽ പ്രവേശനം ലഭിക്കും. പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം നൽകും.

ഈ ഓഫർ 2026 മെയ്‌ 31 വരെ തുടരും. എന്നാൽ ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും ഈ ഓഫർ ലഭ്യമല്ല. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 9 വരെയാണ് മിറക്കിൾ ഗാർഡന്റെ പ്രവർത്തന സമയം.

- pma

വായിക്കുക: , , , ,

Comments Off on മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം

ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി

November 13th, 2025

niranjana-sunil-s-book-later-they-invited-us-home-release-at-sharjah-book-fair-ePathram
ഷാർജ : നിരഞ്ജന സുനിൽ, ആര്യ കുൽക്കർണി എന്നീ യുവ എഴുത്തുകാരുടെ പ്രതിഫലനാത്മക യാത്രാ വിവരണം ‘Later, They Invited Us Home’ എന്ന പുസ്തകം ഷാർജ അന്താ രാഷ്ട്ര പുസ്തക മേളയിലെ റൈറ്റേഴ്സ് ഫോറം വേദിയിൽ വെച്ച്, പ്രൊഫ. പി. കെ. പോക്കർ, നിസാർ തളങ്കര എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഷെമിത സലീത്, ഫാബിത അലി എന്നിവർ ആശംസകൾ നേർന്നു.

ഫിലിം ഡിസൈൻ വിദ്യാർത്ഥികളായ നിരഞ്ജനയും ആര്യയും അവരുടെ ആദ്യ പുസ്തകത്തിലൂടെ കലയും യാത്രയും വളരെ കാവ്യാത്കമായി തന്നെ പകർത്തി. കേരളത്തിലെ വയനാട്, മധ്യ പ്രദേശിലെ കാന്ഹ, വടക്കൻ സിക്കിമിലെ ലെപ്ച എന്നീ പ്രദേശങ്ങളി ലൂടെയായിരുന്നു അവരുടെ യാത്ര.

ഇവിടെ അവർ പണിയർ, ബൈഗ, ലെപ്ച എന്നീ ആദിവാസി സമൂഹങ്ങളോടൊപ്പം ചെലവഴിച്ച വിവരങ്ങൾ കാണാം. കവിത, പ്രബന്ധം, സ്കെച്ച്, ഫോട്ടോ ഗ്രാഫി എന്നിവയുടെ സമന്വയമായ ഈ പുസ്തകത്തിന്റെ രൂപ കൽപ്പനയും ലേ ഔട്ടും മുഴുവനായും എഴുത്തുകാരുടെ കയ്യൊപ്പ് തന്നെയാണ്.

ബന്ധം, പ്രകൃതി, മനുഷ്യ സ്ഥിതി തുടങ്ങിയ വിഷയ ങ്ങൾ പുസ്തകത്തിന്റെ പേജുകൾക്ക് ഇടയിൽ നിശ്ശബ്ദമായി പിറവിയെടുക്കുന്നു.

മൊബൈൽ സിഗ്നലോ വൈ-ഫൈയോ ഇല്ലാത്ത ദൂര പ്രദേശങ്ങളിലെ ഏകാന്തതയിൽ നിന്നാണ് എഴുത്തു കാർക്ക് ഏറ്റവും ആഴമുള്ള ബോധ്യങ്ങൾ ലഭിച്ചത് എന്നും വ്യക്തമാക്കുന്നു. ‘Later, They Invited Us Home’ ഒരു യാത്രാ വിവരണം മാത്രമല്ല. അതൊരു ക്ഷണമാണ്. നിമിഷങ്ങൾ മന്ദ ഗതിയാക്കാനും കേൾക്കാനും മനുഷ്യ ബന്ധത്തിന്റെ നിശ്ശബ്ദമായ സ്നേഹ താപം വീണ്ടും കണ്ടെത്താനും !

- pma

വായിക്കുക: , , , , , ,

Comments Off on ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി

സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്

October 7th, 2025

abu-dhabi-tram-to-connect-yas-island-land-marks-to-zayed-airport-ePathram

അബുദാബി : സായിദ് ഇന്റർ നാഷണൽ എയർ പോർട്ടിൽ നിന്നും അബുദാബിയുടെ വിവിധ സ്ഥല ങ്ങളിലേക്ക് ട്രാം സർവ്വീസ് വരുന്നു. അടുത്ത വർഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 2030 ഓടെ ട്രാം സംവിധാനം പ്രവർത്തന ക്ഷമമാകും.

ഗ്ലോബൽ റെയിൽ 2025-ൽ അബുദാബി ട്രാൻസ്‌പോർട്ട് കമ്പനി (എ.ഡി.ടി.) ട്രാം പദ്ധതി അനാച്ഛാദനംചെയ്തു. ട്രാം സർവ്വീസ് രൂപ രേഖയും പുറത്തിറക്കി.

ഒരേ സമയം 600 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ട്രാം ഓരോ അഞ്ചു മിനിറ്റിലും സർവ്വീസ് നടത്തും. അബു ദാബി യാസ് ഐലൻഡിൽ നിന്നും സായിദ് എയർ പോർട്ടിലേക്കു 20 മിനിട്ടു കൊണ്ട് എത്താം.

abudhabi-zayed-international-airport-ePathram

ഫെരാരി വേൾഡ്, വാർണർ ബ്രദേഴ്സ് വേൾഡ്, യാസ് വാട്ടർ വേൾഡ്, സീ വേൾഡ് അബുദാബി, യാസ് മാൾ, യാസ് മറീന, ഡിസ്നി ലാൻഡ് എന്നിവ അടക്കം പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രാം സർവ്വീസ് ഉപയോഗപ്പെടുത്താം. ഭാവിയിൽ യാസ് ദ്വീപിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ഖലീഫ സിറ്റി പോലുള്ള താമസ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. Image Credit : A D T  Twitter

- pma

വായിക്കുക: , , , , , , ,

Comments Off on സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്

Page 1 of 612345...Last »

« Previous « MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
Next Page » സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha