കരൾ മാറ്റി വെക്കല്‍ ശസ്ത്ര ക്രിയ : മെഡിക്കൽ കോളേജ് സജ്ജം

May 4th, 2022

liver-transplantation-in-tvm-medical-collage-hospital-ePathram
തിരുവനന്തപുരം : കരൾ മാറ്റി വെക്കല്‍ ശസ്ത്ര ക്രിയ ചെയ്യുന്നതിനായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് സജ്ജമായി. മെഡിക്കൽ കോളേജിലെ ട്രാൻസ്പ്ലാന്‍റ് ടീം ഇതു സംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസത്തിൽ നടന്ന ഒരുക്കങ്ങളുടെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിൽ അവതരിപ്പിച്ചു.

മന്ത്രിയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റി വെക്കല്‍ ശസ്ത്രക്രിയ തുടങ്ങുവാന്‍ ഉള്ള നടപടികൾ സ്വീകരിച്ചു. ആദ്യ ഘട്ടമായി കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്ര ക്രിയ വിജയ കരമായി നടന്നു.

മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. കൂടാതെ കരൾ മാറ്റി വെക്കല്‍ ശസ്ത്ര ക്രിയ പ്രാവർത്തികം ആക്കുന്നതിന് ചർച്ചകൾ നടത്തുകയും അതിന്‍റെ ഭാഗമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുകയും ചെയ്തു. ഇതു പ്രകാരം തിരുവന്ത പുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് സമയ ബന്ധിതമായി സജ്ജീകരണ ങ്ങൾ ഒരുക്കാൻ സാധിച്ചു.

കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയക്ക് ആവശ്യമായ റസിപ്യന്‍റ് ഐ. സി. യു., ഡോണർ ഐ. സി. യു., ഓപ്പറേഷൻ തീയ്യേറ്റർ എന്നിവ സജ്ജമാക്കി. കരൾ മാറ്റി വെക്കല്‍ ശസ്ത്ര ക്രിയക്കുള്ള ലൈസൻസ് ലഭ്യമായി. മതിയായ ജീവനക്കാരെ വിന്യസിച്ച് പരിശീലനം പൂർത്തിയാക്കി വരുന്നു. കൂടുതൽ ജീവനക്കാർക്കുള്ള പരിശീലനം തുടരുന്നതാണ് എന്നും സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കരൾ മാറ്റി വെക്കല്‍ ശസ്ത്ര ക്രിയ : മെഡിക്കൽ കോളേജ് സജ്ജം

ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുന്നു

May 3rd, 2022

chicken-shawarma-ePathram
തിരുവനന്തപുരം : ഷവർമ ഉണ്ടാക്കുന്നതിന് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് മാനദണ്ഡം ഏർപ്പെടുത്തും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷ രഹിതമായ ഷവർമ ഉണ്ടാക്കുന്നതിനും മാനദണ്ഡ ങ്ങൾ കൃത്യമായി പാലിക്കണം. ഇതു സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഷവർമക്ക് ഉപയോഗിക്കുന്ന ചിക്കൻ പലപ്പോഴും മതിയായ രീതിയിൽ പാകം ചെയ്യാറില്ല.ഷവർമയിൽ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത് പച്ച മുട്ടയിലാണ്. സമയം കഴിയും തോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകട ത്തിന് കാരണം ആകുന്നത്. അതിനാൽ പാസ്ചറൈസ് ചെയ്ത മുട്ട മാത്രമേ ഉപയോഗിക്കാവൂ.

ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. പൂർണ്ണമായും ചിക്കൻ വേവിക്കാൻ കഴിയുന്ന മെക്കനൈസ്ഡ് മെഷീൻ മാത്രമേ ഉപയോഗിക്കാവൂ. അതിൽ നിശ്ചിത അളവിൽ മാത്രമേ ചിക്കൻ വെക്കാനും പാടുള്ളൂ. ചിക്കന്‍റെ എല്ലാഭാഗവും പൂർണ്ണമായും വെന്തു എന്ന് ഉറപ്പാക്കണം.

ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസർ ഗോഡ് ഭക്ഷ്യ വിഷ ബാധയേറ്റ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയില്‍ ഉള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുന്നു

റോഡുകളുടെ അറ്റകുറ്റപ്പണികൾ മെയ് 15 നകം പൂർത്തീകരിക്കും : ഗുരുവായൂര്‍ എം. എൽ. എ.

April 11th, 2022

nk-akbar-guruvayur-mla-2021-ePathram
ഗുരുവായൂര്‍ : നിയോജക മണ്ഡലത്തിലെ മുഴുവൻ റോഡു കളുടെയും നിർമ്മാണവും അറ്റ കുറ്റപ്പണികളും മെയ് 15 ന് മുമ്പായി പൂർത്തീകരിക്കും എന്ന് എൻ. കെ. അക്ബർ എം. എൽ. എ.

ചാവക്കാട് – കുന്നംകുളം റോഡ്, ചാവക്കാട് – ബ്ലാങ്ങാട് റോഡ്, ബേബി ബീച്ച് റോഡ് തുടങ്ങിയവയുടെ നിർമ്മാണം അടിയന്തിരമായി തുടങ്ങും. ചിങ്ങനാത്ത് കടവ് പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും സർവ്വേ അടിയന്തിരമായി പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കും. എൻ. കെ. അക്ബർ എം. എൽ. എ. യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു മരാമത്ത് ജോലി കളുടെ ഗുരുവായൂർ മണ്ഡല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ എടുത്ത തീരുമാനമാണ് ഇത്.

സ്കൂൾ തുറക്കുന്നതിന് മുമ്പായി പുത്തൻ കടപ്പുറം, ബ്ലാങ്ങാട്, കടിക്കാട്, ചാവക്കാട് സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരി ക്കാനും യോഗത്തില്‍ തീരുമാനിച്ചു. കിഫ്ബി അനുമതിയോടെ അണ്ടത്തോട് രജിസ്ട്രാർ ഓഫീസിന്‍റെ നിർമ്മാണവും സൈക്ലോൺ ഷെൽറ്ററിന്‍റെ നിർമ്മാണവും അടിയന്തിരമായി ആരംഭിക്കാനും യോഗം തീരുമാനിച്ചു.

പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഹരീഷ്, പൊതു മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബിജി, കിഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ മനീഷ, പൊതു മരാമത്ത്, വാട്ടർ അഥോറിറ്റി തുടങ്ങി വിവിധ വിഭാഗങ്ങളിലെ എൻജിനിയർമാരും യോഗത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on റോഡുകളുടെ അറ്റകുറ്റപ്പണികൾ മെയ് 15 നകം പൂർത്തീകരിക്കും : ഗുരുവായൂര്‍ എം. എൽ. എ.

കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം : മന്ത്രി വീണാ ജോർജ്ജ്

March 15th, 2022

health-minister-veena-george-ePathram
തിരുവനന്തപുരം : പന്ത്രണ്ടു വയസ്സു മുതല്‍ പതിനാലു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ കുത്തി വെപ്പിനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ഏറ്റവും മികച്ച രീതിയിൽ വാക്സിനേഷൻ നടത്തിയ സംസ്ഥാനമാണ് കേരളം.

18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 87 ശതമാനവുമായി. 15 വയസ്സു മുതൽ 17 വയസ്സു വരെയുള്ള കുട്ടി കളുടെ ആദ്യ ഡോസ് വാക്സിനേഷൻ 78 ശത മാനവും രണ്ടാം ഡോസ് വാക്സിനേഷൻ 44 ശതമാനവുമായി. കരുതൽ ഡോസ് വാക്സിനേഷൻ നിരക്ക് 48 %. കേന്ദ്ര മാർഗ്ഗ നിർദ്ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ കുട്ടി കളുടെ വാക്സിനേഷന്‍ പദ്ധതി ആവിഷ്‌ക്കരിക്കും എന്നും മന്ത്രി വ്യക്തമാക്കി.

12 മുതൽ 14 വയസ്സു വരെ 15 ലക്ഷത്തോളം കുട്ടികള്‍ ഉണ്ടാകും എന്നാണ് കണക്ക്. വാക്സിന്‍ എടുക്കുവാനുള്ള കേന്ദ്രത്തിന്‍റെ പ്രൊജക്ടഡ് പോപ്പുലേഷന്‍ അനുസരിച്ച് ഇത് മാറാൻ സാദ്ധ്യതയുണ്ട്. കുട്ടികൾക്കായുള്ള 10,24,700 ഡോസ് കോർബിവാക്സ് വാക്സിൻ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. എറണാകുളം 4,03,200 ഡോസ്, കോഴിക്കോട് 2,74,500 ഡോസ്, തിരുവനന്തപുരം 3,47,000 ഡോസ് എന്നിങ്ങനെ യാണ് വാക്സിൻ ലഭ്യമായത് എന്നും മന്ത്രി അറിയിച്ചു.

60 വയസ്സു കഴിഞ്ഞ എല്ലാവർക്കും രണ്ടാം ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാന്‍ സംസ്ഥാനത്ത് 2022 മാർച്ച് 16 മുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിൽ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളി കൾക്കും മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ള 60 വയസ്സിന് മുകളിൽ ഉള്ളവർക്കുമാണ് കരുതൽ ഡോസ് നൽകുന്നത്.

- pma

വായിക്കുക: , , , ,

Comments Off on കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം : മന്ത്രി വീണാ ജോർജ്ജ്

ഒഡെപെക് മുഖേന ഐ. ഇ. എൽ. ടി. എസ്. പരിശീലനം

January 8th, 2022

job-hunter-interview-government-job-ePathram
തിരുവനന്തപുരം : വിദേശത്ത് ജോലി സാദ്ധ്യതയുള്ള കോഴ്സുകള്‍ പഠിക്കുന്നതിന്ന് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഐ. ഇ. എൽ. ടി. എസ്. പരിശീലനം നൽകുന്നു. ഓൺ ലൈന്‍ വഴിയും ഓഫ്‌ ലൈന്‍ വഴിയും ക്ലാസ്സുകള്‍ ലഭ്യമാണ്. പഠിക്കുവാന്‍ ആഗ്രഹിക്കുന്നവർ അഡ്മിഷനു വേണ്ടി വിശദമായ ബയോഡാറ്റ സഹിതം training @ odepc. in ലേക്ക് അപേക്ഷ അയക്കണം.

വിശദ വിവരങ്ങൾക്ക് ഒഡെപെക് വെബ് സൈറ്റ് സന്ദര്‍ശിക്കുക.  ഫോണില്‍ ബന്ധപ്പെടുവാന്‍ 8086112315, 7306289397, 9567365032, 8606550701. എന്നീ നമ്പറുകളില്‍ വിളിക്കാം.

- pma

വായിക്കുക: , , ,

Comments Off on ഒഡെപെക് മുഖേന ഐ. ഇ. എൽ. ടി. എസ്. പരിശീലനം

Page 12 of 44« First...1011121314...203040...Last »

« Previous Page« Previous « ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ e-പാസ്സ് പോര്‍ട്ട്
Next »Next Page » പ്രവാസി സംരംഭകർക്ക് ജനുവരി 24 ന് നോർക്ക പരിശീലന ക്യാമ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha