കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം : മന്ത്രി വീണാ ജോർജ്ജ്

March 15th, 2022

health-minister-veena-george-ePathram
തിരുവനന്തപുരം : പന്ത്രണ്ടു വയസ്സു മുതല്‍ പതിനാലു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ കുത്തി വെപ്പിനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ഏറ്റവും മികച്ച രീതിയിൽ വാക്സിനേഷൻ നടത്തിയ സംസ്ഥാനമാണ് കേരളം.

18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 87 ശതമാനവുമായി. 15 വയസ്സു മുതൽ 17 വയസ്സു വരെയുള്ള കുട്ടി കളുടെ ആദ്യ ഡോസ് വാക്സിനേഷൻ 78 ശത മാനവും രണ്ടാം ഡോസ് വാക്സിനേഷൻ 44 ശതമാനവുമായി. കരുതൽ ഡോസ് വാക്സിനേഷൻ നിരക്ക് 48 %. കേന്ദ്ര മാർഗ്ഗ നിർദ്ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ കുട്ടി കളുടെ വാക്സിനേഷന്‍ പദ്ധതി ആവിഷ്‌ക്കരിക്കും എന്നും മന്ത്രി വ്യക്തമാക്കി.

12 മുതൽ 14 വയസ്സു വരെ 15 ലക്ഷത്തോളം കുട്ടികള്‍ ഉണ്ടാകും എന്നാണ് കണക്ക്. വാക്സിന്‍ എടുക്കുവാനുള്ള കേന്ദ്രത്തിന്‍റെ പ്രൊജക്ടഡ് പോപ്പുലേഷന്‍ അനുസരിച്ച് ഇത് മാറാൻ സാദ്ധ്യതയുണ്ട്. കുട്ടികൾക്കായുള്ള 10,24,700 ഡോസ് കോർബിവാക്സ് വാക്സിൻ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. എറണാകുളം 4,03,200 ഡോസ്, കോഴിക്കോട് 2,74,500 ഡോസ്, തിരുവനന്തപുരം 3,47,000 ഡോസ് എന്നിങ്ങനെ യാണ് വാക്സിൻ ലഭ്യമായത് എന്നും മന്ത്രി അറിയിച്ചു.

60 വയസ്സു കഴിഞ്ഞ എല്ലാവർക്കും രണ്ടാം ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാന്‍ സംസ്ഥാനത്ത് 2022 മാർച്ച് 16 മുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിൽ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളി കൾക്കും മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ള 60 വയസ്സിന് മുകളിൽ ഉള്ളവർക്കുമാണ് കരുതൽ ഡോസ് നൽകുന്നത്.

- pma

വായിക്കുക: , , , ,

Comments Off on കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജം : മന്ത്രി വീണാ ജോർജ്ജ്

ഒഡെപെക് മുഖേന ഐ. ഇ. എൽ. ടി. എസ്. പരിശീലനം

January 8th, 2022

job-hunter-interview-government-job-ePathram
തിരുവനന്തപുരം : വിദേശത്ത് ജോലി സാദ്ധ്യതയുള്ള കോഴ്സുകള്‍ പഠിക്കുന്നതിന്ന് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഐ. ഇ. എൽ. ടി. എസ്. പരിശീലനം നൽകുന്നു. ഓൺ ലൈന്‍ വഴിയും ഓഫ്‌ ലൈന്‍ വഴിയും ക്ലാസ്സുകള്‍ ലഭ്യമാണ്. പഠിക്കുവാന്‍ ആഗ്രഹിക്കുന്നവർ അഡ്മിഷനു വേണ്ടി വിശദമായ ബയോഡാറ്റ സഹിതം training @ odepc. in ലേക്ക് അപേക്ഷ അയക്കണം.

വിശദ വിവരങ്ങൾക്ക് ഒഡെപെക് വെബ് സൈറ്റ് സന്ദര്‍ശിക്കുക.  ഫോണില്‍ ബന്ധപ്പെടുവാന്‍ 8086112315, 7306289397, 9567365032, 8606550701. എന്നീ നമ്പറുകളില്‍ വിളിക്കാം.

- pma

വായിക്കുക: , , ,

Comments Off on ഒഡെപെക് മുഖേന ഐ. ഇ. എൽ. ടി. എസ്. പരിശീലനം

പോസ്റ്റോഫീസ് നിക്ഷേപകരുടെ ശ്രദ്ധക്ക്

January 5th, 2022

bank-note-indian-rupee-2000-ePathram
തൃശ്ശൂര്‍ : പോസ്റ്റോഫീസ് നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുവാനുള്ള മാർഗ്ഗ നിർദ്ദേശം അധികൃതർ പുറത്തിറക്കി. അംഗീകൃത ഏജന്‍റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റ് ഓഫീസിൽ നിക്ഷേപം ആരംഭിക്കാം. നിക്ഷേപകർ ഏജന്‍റിന്‍റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജന്‍റിന്‍റെ കയ്യൊപ്പ് വാങ്ങണം.

എന്നാൽ നിക്ഷേപകർ നൽകിയ തുക പോസ്റ്റ് ഓഫീസിൽ അടച്ചതിനുള്ള ആധികാരിക രേഖ പോസ്റ്റ് മാസ്റ്റർ ഒപ്പിട്ട് സീൽ വച്ച് നൽകുന്ന പാസ്സ് ബുക്ക് മാത്രമാണ്.

അതിനാൽ എല്ലാ മാസവും തുക നൽകുന്നതിന് മുൻപ് പാസ്സ് ബുക്കിൽ യഥാ സമയം രേഖപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട് എന്ന് നിക്ഷേപകർ ഉറപ്പു വരുത്തണം എന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on പോസ്റ്റോഫീസ് നിക്ഷേപകരുടെ ശ്രദ്ധക്ക്

നഗര സഭയിൽ കുടിവെള്ള വിതരണ യന്ത്രം സ്ഥാപിച്ചു

January 3rd, 2022

drinking-water-bottle-price-reduced-in-kerala-ePathram
ചാവക്കാട് : ജനകീയാസൂത്രണ പദ്ധതി പ്രകാരം ചാവക്കാട് നഗര സഭയിൽ കുടി വെള്ള വിതരണ യന്ത്രങ്ങള്‍ (വാട്ടര്‍ എ. ടി. എം.) സ്ഥാപിച്ചു. നഗരസഭ ഓഫീസ് കെട്ടിടത്തിന് മുൻ വശവും ചാവക്കാട് താലൂക്ക് ആശുപത്രി പരിസരത്തുമായി രണ്ട് മെഷ്യനുകളാണ് സ്ഥാപിച്ചത്.

ഒരു രൂപക്ക് ഒരു ലിറ്റര്‍ വെള്ളക്കുപ്പിയും 5 രൂപക്ക് 5 ലിറ്റര്‍ വെള്ളക്കുപ്പിയും ലഭിക്കുന്ന വിധത്തിൽ 2 കൗണ്ടറുകളാണ് കുടി വെള്ള വിതരണ യന്ത്രങ്ങളില്‍ ഉള്ളത്.

എൻ. കെ. അക്ബർ എം. എൽ. എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗര സഭ വൈസ് ചെയർ മാൻ കെ. കെ. മുബാറക് അദ്ധ്യക്ഷത വഹിച്ചു.

ഷാഹിന സലീം, പി. എസ്. അബ്ദുൽ റഷീദ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, എം. ആർ. രാധാ കൃഷ്ണൻ, ഫൈസൽ കാനാമ്പുള്ളി, മുനിസിപ്പൽ എൻജിനീയർ പി. പി. റിഷ്മ, നഗര സഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ, മറ്റ് കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on നഗര സഭയിൽ കുടിവെള്ള വിതരണ യന്ത്രം സ്ഥാപിച്ചു

കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്‍ കുത്തിവെപ്പിനു തുടക്കമായി

January 3rd, 2022

vaccination-mandatory-for-school-admission-in-kerala-ePathram തിരുവനന്തപുരം : പതിനഞ്ചു വയസ്സു മുതല്‍ പതിനെട്ടു വയസ്സു വരെയുള്ള കുട്ടികള്‍ ക്കായുള്ള കൊവിഡ് കുത്തി വെപ്പിന് ഇന്ന് തുടക്കം കുറിച്ചു. കോവിന്‍ പോര്‍ട്ട ലില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം വാക്സിന്‍ സെന്‍ററില്‍ എത്തുക. ഓൺ ലൈന്‍ രജിസ്‌ട്രേഷന്‍ കൂടാതെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. കുത്തി വെപ്പ് കേന്ദ്രങ്ങളിൽ കുട്ടിയുടെ കൂടെ രക്ഷാ കർത്താവ് ഉണ്ടായിരിക്കണം.

ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ സ്റ്റുഡന്‍റ് ഐ. ഡി. കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന്, കൂടാതെ  രജിസ്‌ട്രേഷന്‍ ചെയ്ത സമയത്തെ ഫോണ്‍ കയ്യില്‍ കരുതണം. അതിലെ എസ്. എം. എസ്. തുടര്‍ നടപടികള്‍ എളുപ്പമാക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വാക്‌സിനേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുക.

ആരോഗ്യ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കായി പിങ്ക് നിറ ത്തില്‍ ഉള്ള ബോര്‍ഡുകളോടെ പ്രത്യേക വാക്‌സിനേഷന്‍ സെന്‍ററുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ മാസം പത്താം തിയ്യതി വരെ ബുധനാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും കുത്തി വെപ്പു ലഭ്യമാണ്. കൊവിഡ് പോസിറ്റീവ് ആയിട്ടുള്ള കുട്ടി കള്‍ക്ക് 3 മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതിയാകും.

- pma

വായിക്കുക: , , , , ,

Comments Off on കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്‍ കുത്തിവെപ്പിനു തുടക്കമായി

Page 13 of 44« First...1112131415...203040...Last »

« Previous Page« Previous « പുതു വര്‍ഷ പുലരിയെ വരവേറ്റത് കനത്ത മഴ
Next »Next Page » നഗര സഭയിൽ കുടിവെള്ള വിതരണ യന്ത്രം സ്ഥാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha