കൊവിഡ്-19 പ്രതിരോധം: കേരള ത്തിന്റെ നേട്ട ത്തിന്ന് ആധാരം ആരോഗ്യ പ്രവർത്തകരുടെ മികവ്

April 4th, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : കൊവിഡ് 19 പ്രതിരോധ ത്തിൽ കേരള ത്തിന്റെ നേട്ട ത്തിന്ന് ആധാരം ആരോഗ്യ സംവിധാന ത്തിന്റേയും ആരോഗ്യ പ്രവർത്തക രുടേയും മികവ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ വികസിത രാഷ്ട്ര ങ്ങളിൽ പോലും കൊവിഡ് വൻ തോതിൽ വ്യാപി ക്കുകയും നിരവധി പേർ മരിക്കുകയും ചെയ്യുന്ന സാഹ ചര്യം ഉണ്ടായി.

ന്യൂയോർക്കിൽ മാർച്ച് ഒന്നിന് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ശേഷം 92,381 പേർക്കാണ് രോഗം സ്ഥിരീ കരിച്ചത്. 2219 പേർ മരണമടഞ്ഞു. ഈ പശ്ചാ ത്തല ത്തിൽ വേണം കേരള ത്തിലെ കൊവിഡ്-19 പ്രതി രോധ പ്രവർത്തനങ്ങളെ കാണാൻ. ജനുവരി 30 ന് കേരളത്തിൽ ആദ്യ രോഗം സ്ഥിരീകരിച്ച ശേഷം 295 പേരാണ് രോഗ ബാധിതര്‍ ആയത്. രോഗ വ്യാപനം വലിയ തോതിൽ പിടിച്ചു നിർത്താൻ കേരള ത്തിന് സാധിച്ചത് ഒറ്റക്കെട്ടായുള്ള പരിശ്രമ ത്തിന്റെ ഫല മായാണ്.

ലോക്ക് ഡൗണില്‍ നിന്ന് മാറുന്ന വേളയിൽ സ്വീകരി ക്കേണ്ടതായ മാർഗ്ഗങ്ങളെ ക്കുറിച്ച് നിർദ്ദേശങ്ങൾ രൂപ പ്പെടുത്തുവാന്‍ മുൻ ചീഫ് സെക്രട്ടറി കെ. എം. എബ്രഹാമിന്റെ നേതൃത്വത്തിൽ 17 അംഗ ടാസ്‌ക്ക്‌ ഫോഴ്‌സിന് സംസ്ഥാനം രൂപം നൽകിയതായി മുഖ്യ മന്ത്രി പറഞ്ഞു.

(പി. എൻ. എക്സ്. 1333/2020)

- pma

വായിക്കുക: , , ,

Comments Off on കൊവിഡ്-19 പ്രതിരോധം: കേരള ത്തിന്റെ നേട്ട ത്തിന്ന് ആധാരം ആരോഗ്യ പ്രവർത്തകരുടെ മികവ്

സംസ്ഥാനത്ത് 1316 സാമൂഹിക അടുക്കളകള്‍

April 2nd, 2020

food-in-hotels-and-restaurants-ePathram
തിരുവനന്തപുരം : ലോക്ക് ഡൗണ്‍ കാലത്ത് 1316 കമ്യൂണിറ്റി കിച്ചണുകള്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ ജില്ല കളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളകള്‍ വഴി ഏപ്രില്‍ ഒന്നാം തിയ്യതി (ബുധനാഴ്ച) 2,70,913 പേര്‍ക്ക് ഭക്ഷണം നല്‍കി. ഇതില്‍ 2,45,607 പേര്‍ക്ക് ഭക്ഷണം സൗജന്യം ആയിട്ടാണ് നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു.

ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളി കള്‍ക്ക് അവരുടെ താമസ സ്ഥലത്ത് ഭക്ഷണം എത്തിക്കുക യാണ് ചെയ്യുന്നത്. തൊഴിലിടങ്ങളിലും ഫാക്ടറി കളിലും താമസിച്ച് ജോലി ചെയ്യുന്ന അതിഥി തൊഴിലാളി കള്‍ക്ക് തൊഴില്‍ ഉടമകള്‍ തന്നെ ഭക്ഷണം നല്‍കണം എന്നും ഭക്ഷണ സമയത്ത് അവരെ സര്‍ക്കാര്‍ ക്യാമ്പു കളിലേക്ക് അയക്കരുത് എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാരിന്റെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ പ്പോയി ഭക്ഷണം കഴിക്കുവാന്‍ ചില തൊഴില്‍ ഉടമകള്‍ തൊഴി ലാളി കളോട് നിര്‍ദ്ദേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അത് ശരിയായ കീഴ് വഴക്കം അല്ലാ എന്നും തൊഴിലാളി കള്‍ക്ക് നല്‍കി വന്ന സൗകര്യങ്ങള്‍ തൊഴില്‍ ഉടമകള്‍ തുടര്‍ന്നും നല്‍കണം എന്നും ഇത്തരം കാര്യ ങ്ങളില്‍ ഉറപ്പു വരുത്തണം എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സാമൂഹിക അടുക്കളകള്‍ വഴി ഏപ്രില്‍ ഒന്നാം തിയ്യതി മലപ്പുറം ജില്ലയില്‍ മാത്രം  39,804 പേര്‍ ക്ക് ഉച്ച ഭക്ഷണം നല്‍കി എന്നും തൃശ്ശൂര്‍ ജില്ലയില്‍ 19458 ഭക്ഷണ പ്പൊതി കൾ വിതരണം ചെയ്തു എന്നും പബ്ലിക്ക് റിലേഷന്‍ വകുപ്പ്  അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on സംസ്ഥാനത്ത് 1316 സാമൂഹിക അടുക്കളകള്‍

സൗജന്യറേഷന്‍ ബുധനാഴ്ച മുതല്‍ – വിതരണം കാർഡ് നമ്പർ അനുസരിച്ച്

April 1st, 2020

kerala-civil-supplies-ration-card-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്ന് ബുധനാഴ്ച മുതല്‍ തുടങ്ങും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ്-19 ന്റെ പശ്ചാത്തല ത്തില്‍ അഞ്ചു ദിവസം കൊണ്ട് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിക്കു വാനാണ് ശ്രമം.

തിരക്ക് ഒഴിവാക്കുവാന്‍ കടകളില്‍ പ്രത്യേക ക്രമീ കരണം ഏര്‍പ്പെടുത്തി യിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ മുതൽ ഉച്ച വരെ അന്ത്യോദയ മുൻ ഗണന വിഭാഗ ങ്ങൾക്കും ഉച്ചക്ക് ശേഷം മുൻഗണനേതര വിഭാഗ ങ്ങൾക്കും ആയി രിക്കും റേഷൻ വിതരണം എന്നും അദ്ദേഹം അറിയിച്ചു.

കാർഡ് നമ്പർ അനുസരിച്ച് വിതരണം ക്രമീകരിക്കും. ഏപ്രില്‍ ഒന്ന് ബുധ നാഴ്ച വിതരണം ചെയ്യുന്നത് കാര്‍ഡ് നമ്പറില്‍ 0 – 1 എന്നീ അക്കങ്ങളിൽ അവസാനി ക്കുന്ന നമ്പർ ഉള്ളവർക്ക് ആയിരിക്കും.

രണ്ടാം തീയ്യതി (വ്യാഴം) 2-3 എന്നീ അക്കങ്ങളിൽ അവ സാനിക്കുന്ന റേഷൻ കാർഡ് നമ്പറു കള്‍ ഉള്ള വർക്കും മൂന്നാം തിയ്യതി (വെള്ളി) 4-5 എന്നീ അക്കങ്ങ ളില്‍ അവസാനി ക്കുന്ന നമ്പര്‍ ഉള്ള കാര്‍ഡ് ഉടമകള്‍ക്കും നാലാം തിയ്യതി ശനിയാഴ്ച 6-7 അക്ക ങ്ങളില്‍ അവ സാനി ക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ള വര്‍ക്കും അഞ്ചാം തിയ്യതി ഞായറാഴ്ച 8-9 എന്നീ അക്ക ങ്ങളില്‍ അവസാ നിക്കുന്ന കാര്‍ഡ് ഉടമ കള്‍ക്കും സൗജന്യ റേഷന്‍ നല്‍കും.

ഈ ദിവസങ്ങളില്‍ റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് അതിനുള്ള അവസരവും ഉണ്ടാവും. ഒരു റേഷൻ കടയിൽ ഒരു സമയം അഞ്ചു പേർ മാത്രമേ ഉണ്ടാകാവൂ. ഇവിടെ എത്തുന്നവര്‍ തമ്മില്‍ ശാരീരിക അകലം കൃത്യ മായി പാലിക്കാന്‍ സാധിക്കണം.

നേരിട്ട് വന്നു റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് വീടു കളിൽ സാധനങ്ങൾ എത്തിച്ചു നൽകണം. മുതിര്‍ന്ന പൗര ന്മാര്‍, ഒറ്റക്ക് താമസിക്കുന്നവർ, ശാരീരിക അവശത കള്‍ ഉള്ളവർ, അസുഖം ബാധിച്ചവർ എന്നി വർക്ക് ആദ്യം റേഷൻ എത്തിക്കുവാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാവണം, സത്യസന്ധതയോടെ അത് ചെയ്യുകയും വേണം.

ജനപ്രതിനിധികള്‍ ചുമതല പ്പെടുത്തുന്ന വരെയോ രജിസ്റ്റര്‍ ചെയ്ത സംഘടന കളെയോ മാത്രമേ സന്നദ്ധ പ്രവര്‍ത്തന ങ്ങള്‍ക്ക് ചുമതല പ്പെടുത്താവൂ. സ്വയം സന്നദ്ധരായി രംഗത്ത് എത്തുന്നവരെ പ്രോത്സാഹിപ്പി ക്കുവാന്‍ പാടില്ല എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

(പി. എൻ. എക്സ്. 1288/2020)

- pma

വായിക്കുക: , ,

Comments Off on സൗജന്യറേഷന്‍ ബുധനാഴ്ച മുതല്‍ – വിതരണം കാർഡ് നമ്പർ അനുസരിച്ച്

പി. എസ്. സി. വഴി 276 ഡോക്ടർ‍‍മാരെ നിയമിച്ചു

March 24th, 2020

chavakkad-console-medical-charitable-trust-ePathram

തിരുവനന്തപുരം : കൊവിഡ്-19 പ്രതിരോധ പ്രവർ‍ത്തന ങ്ങൾ‍ കൂടുതല്‍ ശക്ത മാക്കുന്നതിന് വേണ്ടി 276 ഡോക്ടർ‍‍ മാരെ നിയമിച്ചു.  പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ ഉള്ള വർ‍‍‍ ക്കാണ് നിയമനം. എല്ലാവർ‍‍‍ക്കും നിയമന ഉത്തരവ് നൽ‍കി ക്കഴിഞ്ഞു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പ്രതിരോധ പ്രവർത്തന ങ്ങൾ‍ക്കുള്ള വിശദമായ പദ്ധതി ആരോഗ്യ വകുപ്പ് തയ്യാറാക്കി യിരുന്നു. ഈ പദ്ധതിക്ക് അനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ‍ മുന്നോട്ടു കൊണ്ടു പോകുവാനാണ് ഡോക്ടർമാരുടെ നിയമനം നടത്തുന്നത്. മറ്റു പാരാ മെഡിക്കൽ‍ വിഭാഗ ക്കാരേയും അടിയന്തരമായി നിയമിക്കും.

- pma

വായിക്കുക: , , , , ,

Comments Off on പി. എസ്. സി. വഴി 276 ഡോക്ടർ‍‍മാരെ നിയമിച്ചു

പരിശോധന കൂടുതൽ ഫല പ്രദമാക്കും : മുഖ്യമന്ത്രി

March 17th, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : കൊവിഡ്-19 വ്യാപനം തടയുവാന്‍ പരിശോധനകള്‍ കൂടുതൽ ഫലപ്രദ മാക്കും എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. ഇതു മായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മുഖ്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.

റിസോർട്ടുകൾ, ഹോം – സ്റ്റേകൾ, ഹോട്ടലുകൾ എന്നി വിട ങ്ങളിൽ കഴിയുന്ന വിദേശി കളുടെ യാത്രാ വിവര ങ്ങളെപ്പറ്റി അവർ താമസിക്കുന്ന സ്ഥാപന ങ്ങളുടെ നടത്തിപ്പുകാർ ജില്ലാ ഭരണ കൂടത്തെ അറി യിക്കണം. കൊവിഡ്-19 പരിശോധനക്ക് വിധേയ രായ വിദേശി കൾക്ക് പരിശോധനാ ഫലം നെഗറ്റീവ് ആയതിനു ശേഷം മാത്രമേ തുടർ യാത്രക്ക് അനുമതി നൽകാവൂ.

കേരളത്തില്‍ എത്തുന്ന വിദേശ പൗരൻമാരുടെ കൃത്യ മായ വിവരം ജില്ലാ ഭരണ കൂടങ്ങൾക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്നും ശേഖരിച്ചു നൽകണം.

ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ആരോഗ്യവകുപ്പ് പ്രിൻസി പ്പൽ സെക്ര ട്ടറി ഡോ. രാജൻ ഖൊബ്രഗഡെ, മുഖ്യ മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പി. എൻ. എക്സ്. 1051/2020

 

- pma

വായിക്കുക: , , , , ,

Comments Off on പരിശോധന കൂടുതൽ ഫല പ്രദമാക്കും : മുഖ്യമന്ത്രി

Page 23 of 44« First...10...2122232425...3040...Last »

« Previous Page« Previous « കൊവിഡ്-19 : പ്രതിരോധം ഊർജ്ജിതമാക്കി കടപ്പുറം പഞ്ചായത്ത്
Next »Next Page » ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്ന് വരുന്ന വര്‍ക്ക് 14 ദിവസം നിര്‍ബ്ബന്ധിത ക്വാറന്റയിന്‍  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha