ബി. എൽ. എസ്. സെൻററിൽ പാസ്സ് പോര്‍ട്ടു കള്‍ പുതുക്കുവാന്‍ നിബന്ധന

October 15th, 2020

indian-passport-cover-page-ePathram
അബുദാബി : പാസ്സ് പോര്‍ട്ടുകള്‍ പുതുക്കുവാന്‍ ഇന്ത്യന്‍ എംബസ്സി യുടെ നിബന്ധനകള്‍ നിലവില്‍ വന്നു. നിലവിൽ കാലാവധി തീർന്നതും അല്ലെങ്കിൽ നവംബർ 30 ന് മുൻപ് കാലാവധി തീരുന്നതും ആയിട്ടുള്ള പാസ്സ് പോര്‍ട്ടു കള്‍ മാത്രമേ ഉടനെ പുതുക്കുകയുള്ളൂ.

കൊവിഡ് വൈറസ് വ്യാപനം വീണ്ടും അധികരിച്ച സാഹചര്യ ത്തില്‍ സാമൂഹിക അകലം പാലിക്കുവാന്‍ ഉള്ള നടപടികളുടെ ഭാഗം കൂടിയാണ് ഇത്. പാസ്സ് പോര്‍ട്ട് സംബന്ധമായ അടിയന്തര സേവനങ്ങള്‍ക്കു വേണ്ടി ആവശ്യമുള്ള രേഖ കൾ എല്ലാം cons.abudhabi @ mea. gov. in എന്ന ഇ – മെയിൽ വിലാസ ത്തിൽ അയക്കാം. എല്ലാ ഇ – മെയിലു കളോടും എംബസ്സി പ്രതികരി ക്കുകയും ആവശ്യമായ കോൺസുലർ സേവനം ഉടൻ നൽകുകയും ചെയ്യും എന്നും വാർത്താ കുറിപ്പിൽ  ഇന്ത്യന്‍ എംബസ്സി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ബി. എൽ. എസ്. സെൻററിൽ പാസ്സ് പോര്‍ട്ടു കള്‍ പുതുക്കുവാന്‍ നിബന്ധന

പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു

September 8th, 2020

dubai-ruler-sheikh-mohammed-bin-rashid-ePathram
ദുബായ് : ദേശീയ വാക്സിനേഷന്‍ നയത്തിന് യു. എ. ഇ. മന്ത്രിസഭ അംഗീകാരം നല്‍കി.

സാംക്രമിക രോഗങ്ങളെ നേരിടുന്നതിനും വ്യക്തികൾ ക്കും സമൂഹ ത്തിനും ഉണ്ടാകുന്ന അപകട സാദ്ധ്യത കൾ കുറക്കുന്നതിനും വേണ്ടിയുള്ള ‘പ്രതിരോധ കുത്തി വെപ്പു കൾ സംബന്ധിച്ച ദേശീയ നയം‘ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം അദ്ധ്യക്ഷത വഹിച്ച ക്യാബിനറ്റ് യോഗ ത്തില്‍ മന്ത്രി സഭ യുടെ അംഗീകാരം നല്‍കി.

വാക്സിനേഷന്‍ സേവനങ്ങളുടെയും പ്രതിരോധ പ്രവര്‍ ത്തന ങ്ങളു ടെയും മികച്ച നില വാരം പ്രാദേശിക – അന്തര്‍ ദേശീയ ആരോഗ്യ സംരക്ഷണ കേന്ദം എന്ന നിലയില്‍ യു. എ. ഇ. യുടെ സ്ഥാനം ഉയര്‍ത്തും എന്നും അദ്ദേഹം വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു

പരവക്കൽ സാന്ത്വനം പ്രവാസി കൂട്ടായ്മ യുടെ വീട് കൈമാറുന്നു

August 29th, 2020

logo-pravasi-koottayma-ePathram

അബുദാബി : ജീവകാരുണ്യ പ്രവർത്തകർക്ക് മാതൃക യായി  പരവക്കൽ സാന്ത്വനം പ്രവാസി കൂട്ടായ്മ. ഭിന്ന ശേഷി ക്കാരായ അംഗ ങ്ങൾ അടങ്ങിയ അശരണരായ ഒരു കുടുംബ ത്തിന് അന്തിയുറങ്ങു വാൻ വീട് പണിതു നൽകുക യാണ് ഇടതു അനുഭാവി കളുടെ പ്രവാസി കൂട്ടായ്മയായ പരവക്കൽ സാന്ത്വനം പ്രവാസി കൂട്ടായ്മ.

മങ്കട മണ്ഡലത്തിലെ പുഴക്കാട്ടിരി പഞ്ചായത്ത് പതിനാലാം വാർഡിലാണ് ഹതഭാഗ്യരായ ഈ കുടുംബം കഴിയുന്നത്. നിർഭാഗ്യ വശാൽ ഔദ്യോഗിക രേഖകൾ എല്ലാം നഷ്ടമായ ഈ കുടുംബത്തിന് അധികൃതരിൽ നിന്നുള്ള ആനുകൂല്യ ങ്ങൾ ഒന്നും തന്നെ കിട്ടാറില്ല. ഈ കുടുംബ ത്തിന്റെ ദുരവസ്ഥ മനസ്സിലാക്കിയാണ് പ്രവാസ ലോകത്തു നിന്നുള്ള സഹായ ത്തോടെ സി. പി. ഐ.(എം) ബ്രാഞ്ച് കമ്മിറ്റി സാന്ത്വനം കൂട്ടായ്മ വീട് നിർമ്മിച്ചത്.

ആഗസ്റ്റ് 29 ശനിയാഴ്ച നടക്കുന്ന ലളിതമായ ചടങ്ങിൽ വീടിന്റെ താക്കോൽ ദാനം നടക്കും. ഇടതു പക്ഷ ജനാധിപത്യ മുന്നണി കൺവീനർ എ. വിജയരാഘവൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി. കെ. റഷീദലി തുടങ്ങിയവർ മുഖ്യ അതിഥി കളായി സംബന്ധിക്കും.

- pma

വായിക്കുക: , , , ,

Comments Off on പരവക്കൽ സാന്ത്വനം പ്രവാസി കൂട്ടായ്മ യുടെ വീട് കൈമാറുന്നു

കാനഡ കെ. എം. സി. സി. ക്ക് രാഹുല്‍ ഗാന്ധി യുടെ അഭിനന്ദനം

May 27th, 2020

logo-kmcc-usa-canada-chapter-ePathram
പ്രവാസ ഭൂമിക യിലെ സാമൂഹിക- ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തെ ഹരിത നക്ഷത്ര മായ് തിളങ്ങുന്ന കെ. എം. സി. സി. യുടെ യു. എസ്. എ. – കാനഡ ചാപ്റ്റര്‍ ഈ കൊറോണ ക്കാലത്ത് നടത്തിയ പ്രവര്‍ത്തന ങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി എം. പി. യുടെ അഭി നന്ദനം.

“ഈ മഹാ പകർച്ച വ്യാധി യുടെ സമയ ത്ത് മാനുഷികത ഏറ്റവും നന്നായി ഉയർത്തി പ്പിടിച്ച ഉജ്ജ്വലമായ സേവന ത്തിന് നേതൃത്വം നൽകിയ കേരള മുസ്ലിം കൾച്ചറൽ സെന്റ റിനെ (കെ. എം. സി. സി.) ആത്മാർഥമായി അഭിനന്ദിക്കുന്നു.

ഒരോ സ്ഥല ത്തെയും മുൻ‌ നിര ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്ന തിനായി നിർണ്ണായക സമയത്തു വൻ തോതിൽ വിഭവ ങ്ങൾ സമാഹരിച്ചു വിതരണം ചെയ്തത് വലിയ പ്രശംസ അർഹിക്കുന്നു. ഏറ്റവും വെല്ലു വിളി നിറഞ്ഞ ഈ പ്രതിസന്ധി സാഹ ചര്യ ങ്ങളിൽ പോലും സേവനം അനുഷ്ഠിക്കുന്ന വ്യക്തികളും സംഘടനയും നമ്മെ വളരെ മുന്നില്‍ എത്തിച്ചിട്ടുണ്ട്.

അത്തരം ശ്രമങ്ങൾ ഏറ്റവും ദുർബ്ബലര്‍ ആയവരിലേക്ക് എത്തിച്ചേർക്കു ന്നതിന്റെ മുന്നിൽ കെ. എം. സി. സി. ആണെന്ന് അറിഞ്ഞതിൽ സന്തോഷി ക്കുന്നു” അഭിനന്ദന സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി എം. പി. കുറിച്ചിട്ടു.

അദൃശ്യ ശത്രുവിന് എതിരായ ഒരു കൂട്ടായ പോരാട്ട ത്തിന് ജീവിത ത്തി ന്റെ നാനാ തുറ കളില്‍ ഉള്ളവരുടെ പിന്തുണ യും പങ്കാളി ത്തവും ആവശ്യമാണ് എന്ന ഓർമ്മ പ്പെടു ത്ത ലാണ് ഈ മഹാ മാരി തരുന്നത്. ദാന ത്തിന്റെയും ദയ യുടെ യും മനോഭാവത്തെ ഊർജ്ജ്വ സ്വലം ആക്കുന്നത്തിൽ കെ‌. എം‌. സി‌. സി. മാതൃക ആവുന്ന തിൽ അതിയായ സന്തോഷം.

പ്രവർത്തകരുടെ അർത്ഥ വത്തായ സേവന മനോ ഭാവ മാണ് എല്ലാത്തിനും പിന്നിൽ. കെ. എം. സി. സി. യു‌. എസ്‌. എ. – കാനഡ ചാപ്റ്ററിനെ പ്രത്യേകമായി അഭിനന്ദി ക്കുക യാണ് എന്നും രാഹുൽ ഗാന്ധി കൂട്ടി ച്ചേർത്തു.

ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ഈദുൽ ഫിത്വർ ആഘോഷി ക്കുന്ന വേള യിൽ എല്ലാ സഹോദര ങ്ങൾക്കും പെരുന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് രാഹുല്‍ ഗാന്ധി സന്ദേശം അയച്ചത്.

കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യും കാനഡ യിലെ വിശ്വാസി കൾ ക്ക് ഈദ് സന്ദേശം നൽകി.

– തയ്യാറാക്കിയത് : അബ്ദുല്‍ മുജീബ്  

Tag : K M C C 

 

 

- pma

വായിക്കുക: , , ,

Comments Off on കാനഡ കെ. എം. സി. സി. ക്ക് രാഹുല്‍ ഗാന്ധി യുടെ അഭിനന്ദനം

കെ. എം. സി. സി. അഭിനന്ദിച്ചു

May 24th, 2020

abudhabi-kmcc-logo-ePathram അബുദാബി : കഴിഞ്ഞ ദിവസം കൊവിഡ് വൈറസ് ബാധിച്ചു മരണപ്പെട്ട ചാവക്കാട് കടപ്പുറം കെട്ടുങ്ങൽ ഖദീജക്കുട്ടി യുടെ ഖബറടക്ക ചടങ്ങു കള്‍ക്ക്  നേതൃത്വം നല്‍കിയ കടപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ടി. ആർ. ഇബ്രാഹിം, വൈറ്റ് ഗാർഡ് അംഗ ങ്ങ ളായ അൻവർ, അലി, കബീർ എന്നിവരെ അബു ദാബി കെ. എം. സി. സി. കടപ്പുറം പഞ്ചാ യത്ത്‌ കമ്മിറ്റി അഭിനന്ദിച്ചു.

കൊവിഡ് ബാധിതരെ ഭയപ്പെട്ട് സമൂഹം അകന്നു നിൽക്കു മ്പോൾ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖബറടക്ക ചടങ്ങു കൾക്ക് നേതൃത്വം നൽകിയ യൂത്ത് ലീഗ് – വൈറ്റ് ഗാർഡ് പ്രവര്‍ത്ത കരെ യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസ് തന്റെ ഫേയ്സ് ബുക്ക് പോസ്റ്റില്‍ പരിചയ പ്പെടുത്തുകയും അഭിനന്ദി ക്കുകയും ചെയ്തു.

- pma

വായിക്കുക: , ,

Comments Off on കെ. എം. സി. സി. അഭിനന്ദിച്ചു

Page 27 of 69« First...1020...2526272829...405060...Last »

« Previous Page« Previous « സംസ്ഥാനത്ത് നാലാമത്തെ കൊവിഡ് മരണം : ചാവക്കാട് സ്വദേശിനി കദീജക്കുട്ടി
Next »Next Page » കാനഡ കെ. എം. സി. സി. ക്ക് രാഹുല്‍ ഗാന്ധി യുടെ അഭിനന്ദനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha