
ദുബായ് : ഇരുപതാം വാർഷികം ആഘോഷിക്കുന്ന വടകര എൻ. ആർ. ഐ. ഫോറം ദുബായ് ചാപ്റ്റര്‍ പ്രവാസോത്സവം 2022 ൻ്റെ ഭാഗമായി രക്ത ദാനം സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 21 ഞായർ രാവിലെ 9 മണി മുതൽ 5 മണി വരെ ദുബായ് ലത്തീഫ ഹോസ്പിറ്റലില്‍ ഒരുക്കുന്ന രക്ത ദാന ക്യാമ്പിലേക്ക് എത്തി രക്തം ദാനം ചെയ്യാൻ താല്‍പ്പര്യം ഉള്ളവര്‍ ഇതോടൊപ്പം നല്‍കിയ ഫോണ്‍ നമ്പറുകളിൽ ബന്ധപ്പെടണം. 055 898 6329 (ഇഖ്ബാല്‍ ചെക്യാട്), 050 749 9454 (അനില്‍ കീര്‍ത്തി), 052 100 8819 (റയീസ് പേരോട്).
ദുബായ് ജദ്ദാഫ് മെട്രോ സ്റ്റേഷനിൽ എത്തിയാല്‍ ലത്തീഫ ഹോസ്പിറ്റലിലെ ക്യാമ്പിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും എന്ന് സംഘടകർ അറിയിച്ചു.


























