മലയാളി സമാജ ത്തിലെ എംബസ്സി സേവനങ്ങൾ 21ന്

February 19th, 2020

abudhabi-indian-embassy-logo-ePathram
അബുദാബി : മലയാളി സമാജത്തിൽ നടന്നു വരുന്ന എംബസ്സി സേവന ങ്ങൾ ഫെബ്രുവരി 21 വെള്ളി യാഴ്ച നടക്കും.

പുതിയ പാസ്സ്പോര്‍ട്ട് അപേക്ഷകള്‍, പാസ്സ് പോര്‍ട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങി യവ യാണ് മുസ്സഫ യിലും പരിസര ങ്ങളിലും ഉള്ള പ്രവാസികൾക്ക് സൗകര്യ പ്രദമായ രീതി യിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണി വരെ ഉണ്ടായിരിക്കും.

എല്ലാ മാസത്തിലെയും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച കളി ലാണ് വിവിധ സേവനങ്ങള്‍ മല യാളി സമാജ ത്തില്‍ ലഭ്യമാകുന്നത്. വെള്ളി യാഴ്ച എംബസ്സിക്ക് അവധി യാണ് എങ്കിലും സമാജത്തില്‍ ഉദ്യോ ഗസ്ഥര്‍ എത്തി സേവന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും എന്നു സമാജം ഭാര വാഹികള്‍ അറിയിച്ചു. വിശദ വിവര ങ്ങൾക്ക് സമാജം ഓഫീ സുമായി ബന്ധപ്പെടുക. 02 5537600

- pma

വായിക്കുക: , , ,

Comments Off on മലയാളി സമാജ ത്തിലെ എംബസ്സി സേവനങ്ങൾ 21ന്

റിപ്പബ്ലിക് ദിന ആഘോഷം : രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

January 29th, 2020

talal-al-balooshi-inaugurate-adam-and-eve-blood-donation-camp-ePathram
അബുദാബി : ആരോഗ്യ പരിരക്ഷ യുടെ പാഠ ങ്ങൾ പ്രവാസി സമൂഹ ത്തിന് ഓർമ്മിപ്പിച്ചു കൊണ്ട് അബു ദാബി യിലെ ആദം ആൻഡ് ഈവ് മെഡിക്കൽ സെന്റർ രക്തദാന ക്യാമ്പ് ഒരുക്കി.

അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു സംഘ ടിപ്പിച്ച രക്ത ദാന ക്യാമ്പിന്റെ ഉത്‌ഘാ ടനം സ്വദേശി പൗര പ്രമുഖൻ തലാൽ അൽ ബലൂഷി നിർവ്വഹിച്ചു.

ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ആദം ആൻഡ് ഈവ് മെഡിക്കൽ സെന്റ റിന്റെ നേതൃത്വ ത്തിൽ വിവിധ രാജ്യ ക്കാരായ 71 പേരുടെ രക്തം അബുദാബി ബ്ലഡ് ബാങ്കിന് നൽകി.

ഇതിലൂടെ സ്വദേശികളും വിവിധ അറബ് രാജ്യക്കാരും ഫിലിപ്പിനോ കളും മറ്റു ഏഷ്യൻ വംശജരും ഇന്ത്യയുടെ എഴുപത്തി ഒന്നാം റിപ്പബ്ലിക് ദിന ആഘോഷ ത്തിൽ ഭാഗ മായി മാറുക യായി രുന്നു.

ആദം ആൻഡ്‌ ഈവ് മെഡിക്കൽ സെന്റർ അധികൃതരും പ്രവർത്തകർക്കും രക്ത ദാന ക്യാമ്പിന്റെ ഭാഗമായി. തുടർന്നും ഇത്തരം സാമൂഹിക പ്രവർ ത്തന ങ്ങൾക്ക് നേതൃത്വം നൽകും എന്ന് മാനേജ്‌മന്റ് അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on റിപ്പബ്ലിക് ദിന ആഘോഷം : രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ് എമിഗ്രേഷന്‍ പുരസ്‌കാരം അസീസ് മണമ്മലിന്

January 19th, 2020

dubai-immigration-media-award-azeez-manammal-edarikkod-ePathram
ദുബായ് : താമസ കുടിയേറ്റ വകുപ്പി ന്റെ (General Directorate of Residency and Foreigners Affairs – Dubai. ജി. ഡി. ആർ. എഫ്. എ.)  മാധ്യമ പുരസ്കാര ത്തിന് അസീസ് മണമ്മൽ (എടരിക്കോട്) അർഹനായി.

ദുബായ് ഇമിഗ്രേഷൻ ജീവനക്കാരന്‍ കൂടിയായ അസീസ്, സര്‍ക്കാര്‍ വാർത്ത കളും വിവര ങ്ങളും പൊതു ജന ങ്ങൾക്ക് എത്തിച്ചു കൊടുക്കു ന്നതിൽ നടത്തിയ സേവനം പരിഗണിച്ചു കൊണ്ടാണ് ജി. ഡി. ആർ. എഫ്. എ. മാധ്യമ പുരസ്കാരം സമ്മാനിച്ചത്. വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ മ്മദ് അൽ മര്‍റി പുരസ്കാരം സമ്മാനിച്ചു.

യു. എ. ഇ. യിലെ കലാ – സാംസ്കാരിക രംഗ ങ്ങളിലും സാമൂഹിക – ക്ഷേമ പ്രവർ ത്തന ങ്ങളിലും സജീവമാണ് അസീസ് മണമ്മൽ. 12 വർഷ മായി ദുബായ് എമി ഗ്രേഷ നില്‍ ജോലി ചെയ്യുന്ന അസീസ്, ഏറ്റവും മികച്ച എമിഗ്രേ ഷൻ ജീവന ക്കാരനുള്ള പുരസ്‌കാരം 2 തവണ കരസ്ഥ മാക്കി യിട്ടുണ്ട്.

കോൽക്കളി, ദഫ്മുട്ട്, വട്ട പ്പാട്ട് തുടങ്ങി വിവിധ മാപ്പിള കല കളിൽ നൈപുണ്യം നേടിയ അസീസ്, കേരള ഫോക്‌ ലോർ അക്കാഡമി, മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമി എന്നിവിട ങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ദുബായ് എമിഗ്രേഷന്‍ പുരസ്‌കാരം അസീസ് മണമ്മലിന്

കെ. എം. സി. സി. വനിതാ വിംഗ് ‘ഡിലിജെൻഷിയ’

November 14th, 2019

abu-dhabi-kmcc-women-s-wing-diligentia-ePathram
അബുദാബി : സംസ്ഥാന കെ. എം. സി. സി. വനിതാ വിംഗ് സംഘടി പ്പിക്കുന്ന വിനോദ – വിജ്ഞാന സംഗമം ‘ഡിലി ജെൻഷിയ’ നവംബര്‍ 15 വെള്ളി യാഴ്ച രാവിലെ 9 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ആരം ഭിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട്, ജനറൽ സെക്രട്ടറി കുൽസു ടീച്ചർ, സെക്രട്ടറി റോഷ്‌നി ഖാലിദ്, ദുബായ് മെഡിക്കൽ കോളേജ് ഐ. ഇ. ഡയറക്ടർ ഡോക്ടർ ഫൗസിയ അഹമ്മദ്, കാഞ്ഞിര പ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ഇംഗ്ലീഷ്‌ വിഭാഗം മേധാവി ഡോക്ടർ ആൻസി ജോർജ്ജ് തുടങ്ങീ സാമൂഹിക – സാംസ്കാരിക – പൊതു രംഗങ്ങ ളിലെ പ്രമുഖ വനിതാ നേതാക്കൾ സംബന്ധിക്കും.

- pma

വായിക്കുക: , , , ,

Comments Off on കെ. എം. സി. സി. വനിതാ വിംഗ് ‘ഡിലിജെൻഷിയ’

മലബാർ ഡെവലപ്പ് മെന്റ് ഫോറം സിക്രട്ടറിക്ക് സ്വീകരണം നൽകി

October 21st, 2019

mdf-malabar-development-forum-reception-to-edakkuni-ePathram
ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ മലബാർ ഡെവ ലപ്പ് മെൻറ് ഫോറം (എം. ഡി. എഫ്.) ജനറൽ സിക്രട്ടറി എടക്കുനി അബ്ദു റഹിമാന് ദുബായില്‍ സ്വീകരണം നൽകി.

മലബാറി ന്റെ സമഗ്ര വികസന ത്തിനും വിശിഷ്യാ കരിപ്പൂർ വിമാന ത്താവള വുമായി ബന്ധപ്പെട്ട വിഷയ ങ്ങളിലും പ്രവാസി പ്രശ്നങ്ങ ളിലും ശ്രദ്ധേയ മായ ഇട പെടലു കൾ നടത്തി വരുന്ന സംഘടന യാണ് കോഴി ക്കോട് ആസ്ഥാന മായി പ്രവർത്തിക്കുന്ന മലബാർ ഡെവലപ്പ് മെന്റ് ഫോറം.

കരിപ്പൂർ വിമാന ത്താവളത്തിലെ അറ്റ കുറ്റപ്പണി കൾക്കു വേണ്ടി 2015 ൽ നിർത്ത ലാക്കി യിരുന്ന എയർ ഇന്ത്യ, എമി റേറ്റ്സ്, ഇത്തി ഹാദ്, ഖത്തർ എയർ വേയ്സ്, ശ്രീലങ്കൻ എയർ തുടങ്ങിയ വലിയ വിമാന ങ്ങളുടെ സർവ്വീസുകൾ, അറ്റകുറ്റപ്പണികൾ പൂർത്തി യായിട്ടും സിവിൽ ഏവിയേഷൻ വകുപ്പി ന്റെ അനു മതി ലഭ്യമായിട്ടും കരിപ്പൂർ വിമാനത്താ വളത്തിൽ നിന്നും വീണ്ടും സർവ്വീസ് ആരംഭി ക്കാത്ത തിൽ ദുരൂഹതയുണ്ട്.

ഇതിനെതിരെ ശക്ത മായ നില പാടു കളു മായി എം. ഡി. എഫ്. പ്രസിഡണ്ട് കെ. എം. ബഷീറിന്റെ നേതൃത്വ ത്തിൽ മലബാർ ഡെവലപ്പ് മെന്റ് ഫോറം സമര രംഗത്ത് ഉണ്ട് എന്ന് എടക്കുനി അബ്ദു റഹിമാൻ പറഞ്ഞു. ഗൾഫു മേഖല യില്‍ എം. ഡി. എഫ്.ചാപ്റ്റ റുകൾ ഉടൻ രൂപീ കരിക്കും എന്നും സ്വീകരണ യോഗ ത്തിലെ മറുപടി പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.

മോഹൻ വെങ്കിട്ട് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. എം. മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു.

രാജൻ കൊളാവിപ്പാലം സ്വാഗതവും അഡ്വക്കേറ്റ് മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു. ദുബായിലെ സാമൂഹ്യ സാംസ്കാ രിക പ്രവര്‍ ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മലബാർ ഡെവലപ്പ് മെന്റ് ഫോറം സിക്രട്ടറിക്ക് സ്വീകരണം നൽകി

Page 29 of 69« First...1020...2728293031...405060...Last »

« Previous Page« Previous « തുലാവര്‍ഷം ശക്തമായി – വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് അവധി
Next »Next Page » സുരഭി ലക്ഷ്മിക്ക് പത്മരാജൻ പുരസ്‌കാരം സമ്മാനിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha