നളിനാക്ഷൻ ഇരട്ടപ്പുഴക്ക് യാത്രയപ്പ്

May 27th, 2019

console-chavakkad-sent-off-to-nalinakshan-erattappuzha-ePathram
അബുദാബി : 24 വർഷത്തെ പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് മടങ്ങുന്ന സാമൂഹ്യ പ്രവര്‍ ത്തകന്‍ നളിനാക്ഷൻ ഇരട്ടപ്പുഴക്ക് കൺസോൾ അബു ദാബി യാത്ര യപ്പ് നൽകി.

അബുദാബി യിലെ സാഹിത്യ – സാംസ്കാരിക – രാഷ്ട്രീയ രംഗങ്ങ ളിലെ സജീവ സാന്നിദ്ധ്യ മായ നളിനാക്ഷൻ ഇരട്ട പ്പുഴ, കൺസോൾ അബു ദാബി ചാപ്റ്റർ ആക്ടിംഗ് പ്രസിഡണ്ട് കൂടിയാണ്.

കണ്‍സോള്‍ മുഖ്യ രക്ഷാധി കാരിയും ഫാത്തിമ ഗ്രൂപ്പ് ചെയർ മാനുമായ ഇ. പി. മൂസാ ഹാജി, വൈസ് പ്രസി ഡണ്ട് കുഞ്ഞി മുഹമ്മദ്, സെക്രട്ടറി കെ. പി. സക്കരിയ്യ, എം. എ. മൊയ്തീൻ ഷാ, കെ. എച്ച്. താഹിർ, ഷെബീർ മാളിയേ ക്കൽ, ഷുക്കൂർ ചാവക്കാട്, ബഷീർ കുറുപ്പത്ത്, രാജേഷ് മണത്തല,  ജലീൽ കാര്യാടത്ത്, ഷാഹുൽ പാല യൂർ തുടങ്ങി യവർ സംസാരിച്ചു. നാളിനാക്ഷൻ ഇരട്ട പ്പുഴ മറുപടി പ്രസംഗം നടത്തി.

- pma

വായിക്കുക: , , ,

Comments Off on നളിനാക്ഷൻ ഇരട്ടപ്പുഴക്ക് യാത്രയപ്പ്

ശമ്പളം മുടങ്ങിയാൽ അറിയിക്കണം എന്ന് ഇന്ത്യന്‍ എംബസ്സി നിർദ്ദേശം

May 11th, 2019

abudhabi-indian-embassy-logo-ePathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യൻ പ്രവാസി കള്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപന ങ്ങളില്‍ നിന്നും ശമ്പളം വൈകുന്നു എങ്കിൽ ഉടനെ തന്നെ അബു ദാബി യിലെ ഇന്ത്യന്‍ എംബസ്സി, ദുബായി ലെ ഇന്ത്യൻ കോൺ സുലേറ്റ് എന്നി വിട ങ്ങളില്‍ അറിയിക്കണം എന്ന് നിര്‍ദ്ദേശം.

അബുദാബി, അൽ ഐന്‍ എന്നിവിട ങ്ങ ളിലെ തൊഴിൽ പ്രശ്നങ്ങൾ ca. abudhabi @ mea. gov. in എന്ന ഇ- മെയില്‍ വിലാസ ത്തിലും ദുബായ്, നോര്‍ ത്തേണ്‍ എമി റ്റേറു കളിലേയും പ്രശ്നങ്ങൾ labour. dubai @ mea. gov. in എന്ന ഇ- മെയില്‍ വിലാ സ ത്തിലും അയക്കണം.

യു. എ. ഇ. യിലേക്കു വരു ന്നവര്‍ എല്ലാ നടപടി ക്രമ ങ്ങ ളും പാലിച്ചും കൃത്യ മായ തൊഴിൽ അനുമതി ഉറപ്പു വരുത്തി യും മാത്രമേ നാട്ടില്‍ നിന്നും പുറ പ്പെടാന്‍ പാടുള്ളൂ എന്നും എംബസ്സി അധികൃതര്‍ അറിയിച്ചു.

പാസ്സ്പോര്‍ട്ട് പുതുക്കുവാന്‍ ഓണ്‍ലൈന്‍ അപേക്ഷ

വ്യാജ ഫോൺ വിളി : പ്രവാസികള്‍ കരുതിയിരിക്കുക 

- pma

വായിക്കുക: , , , , , , ,

Comments Off on ശമ്പളം മുടങ്ങിയാൽ അറിയിക്കണം എന്ന് ഇന്ത്യന്‍ എംബസ്സി നിർദ്ദേശം

ഗ്രീൻ വോയ്‌സ് ‘സ്നേഹ പുരം’ പുരസ്‌കാര ങ്ങൾ സമ്മാനിച്ചു

April 9th, 2019

green-voice-uae-chapter-ePathram
അബുദാബി : വിവിധ മേഖല കളി ലെ മികച്ച പ്രവർ ത്തന ങ്ങൾക്ക് ഗ്രീൻ വോയ്‌സ് അബു ദാബി നൽകി വരുന്ന ‘സ്നേഹ പുരം’ പുരസ്കാര ങ്ങൾ സമ്മാ നിച്ചു. ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ സംഘടി പ്പിച്ച ചട ങ്ങിൽ സാമൂ ഹിക സാംസ്കാരിക രംഗ ങ്ങളിൽ നിന്നു ള്ളവർ പങ്കെടുത്തു.

ഗ്രീൻ വോയ്‌സ് 15-ാമത് വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി നിര്‍ദ്ധന രായ  പതി നഞ്ച് പെൺ കുട്ടി കൾ ക്കുള്ള വിവാഹ സഹായം നൽകുന്ന ഗ്രീൻ വോയ്‌സ് ‘സ്നേഹ മാംഗല്യം’  2019 ഒക്ടോബര്‍ മാസ ത്തില്‍ മല പ്പുറം ജില്ല യിലെ വളാ ഞ്ചേരി യിൽ നടക്കും എന്നും പ്രഖ്യാപിച്ചു.

green-voice-snehapuram-award-ceremoney-2019-ePathram

കവി പി. കെ. ഗോപിക്ക് ഹരിതാക്ഷര പുരസ്കാ രവും അഗതി അനാഥ സംര ക്ഷണ മേഖല യിലെ പ്രവർ ത്തന ങ്ങള്‍ക്ക് വയ നാട് മുസ്ലിം ഓർ ഫനേജ് സ്ഥാപക നേതാവ് എം. എ. മുഹ മ്മദ് ജമാലിന് കർമ്മശ്രീ പുര സ്കാ രവും സമ്മാനിച്ചു.

എം. സി. എ. നാസർ (ടെലി വിഷൻ), തന്‍സി ഹാഷിര്‍ (റേഡിയോ), അഞ്ജന ശങ്കർ (പ്രിന്റ് മീഡിയ) എന്നിവർ മാധ്യമശ്രീ പുരസ്കാരം ഏറ്റു വാങ്ങി.

യൂണിവേഴ്‌സൽ ആശുപത്രി എം. ഡി. ഡോ. ഷബീർ നെല്ലി ക്കോട് ‘സ്നേഹ പുരം’ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. കെ. മൊയ്തീന്‍ കോയ അദ്ധ്യ ക്ഷത വഹിച്ചു. രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയ ശങ്കർ മുഖ്യാതിഥി ആയിരുന്നു.

ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണി ക്കേഷൻ ഓഫീസർ വി. നന്ദ കുമാർ, ഡോ. അൻവർ അമീൻ, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ. എം. അബ്ദുൽ ഗഫൂർ, സഫീർ അഹ മ്മദ്, റഷീദ് ബാബു പുളി ക്കൽ, അജിത് ജോൺ സൺ, നരി ക്കോൾ ഹമീദ് ഹാജി, ഹിജാസ് സീതി, കെ. പി. മുഹമ്മദ് തുടങ്ങി യവർ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , ,

Comments Off on ഗ്രീൻ വോയ്‌സ് ‘സ്നേഹ പുരം’ പുരസ്‌കാര ങ്ങൾ സമ്മാനിച്ചു

അ​ൽ ഐ​ൻ – ദുബായ് റൂ​ട്ടി​ൽ ആ​ർ.​ ടി.​ എ. ബ​സ്സ്​ സ​ർ​വ്വീ​സ്​

April 8th, 2019

roads-transport-authority-dubai-logo-rta-ePathram
അൽ ഐൻ : ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ.) അൽ ഐൻ – ദുബായ് റൂട്ടിൽ ബസ്സ് സർവ്വീസ് ആരംഭിച്ചു.

ഏപ്രില്‍ 7 മുതല്‍ തുടക്ക മായ  റൂട്ട് നമ്പർ E 201 എന്ന സര്‍വ്വീസ്, ദുബായ് അല്‍ ഗുബൈബ ബസ്സ് സ്റ്റേഷനില്‍ നിന്നും അൽ ഐൻ ബസ്സ് സ്റ്റേഷനില്‍ നിന്നും 30 മിനിട്ടു കൾ ഇട വിട്ട് പുറപ്പെടും.

25 ദിർഹം ആണ് ടിക്കറ്റ് ചാര്‍ജ്ജ്. ആർ. ടി. എ. യുടെ നോള്‍ കാര്‍ഡ് ഉപ യോഗിച്ചു മാത്രമേ യാത്ര ചെയ്യാന്‍ കഴി യുക യുള്ളൂ.

പ്രവൃത്തി ദിന ങ്ങളിൽ രാവിലെ 5.30 മുതലും അവധി ദിവസ മായ വെള്ളി യാഴ്ച രാവിലെ ആദ്യത്തെ സർ വ്വീസ് 6.30 നും  പുറപ്പെടും. സാധാരണ പ്രവൃത്തി ദിന ങ്ങളിൽ രാത്രി 11.50 നാണ് അവ സാന സർ വ്വീസ് പുറ പ്പെടുക.

എന്നാൽ, വെള്ളി യാഴ്ച അവസാനത്തെ സർവ്വീസ് രാത്രി 12.50  ന് ആയി രിക്കും എന്ന് ആര്‍. ടി. എ. വൃത്ത ങ്ങള്‍ അറിയിച്ചു

- pma

വായിക്കുക: , ,

Comments Off on അ​ൽ ഐ​ൻ – ദുബായ് റൂ​ട്ടി​ൽ ആ​ർ.​ ടി.​ എ. ബ​സ്സ്​ സ​ർ​വ്വീ​സ്​

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

April 7th, 2019

logo-st-stephens-youth-association-ePathram
അബുദാബി : സെന്റ് സ്റ്റീഫന്‍സ് യൂത്ത് അസ്സോ സ്സി യേഷനും അബു ദാബി ബ്ലഡ് ബാങ്കും സംയു ക്ത മായി സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സമൂ ഹ ത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ എത്തി രക്തം ദാനം ചെയ്തു.

st-stephen-s-youth-association-auh-blood-donation-camp-ePathram

അബുദാബി സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്റ റില്‍ ഒരുക്കിയ ചടങ്ങില്‍ ഇടവക വികാരി ഫാദര്‍. ജിജന്‍ എബ്രഹാം ഉല്‍ഘാടനം നിര്‍വ്വ ഹിച്ചു.

ഇടവക സെക്രട്ടറി കെ. പി. സൈജി, യൂത്ത് അസ്സോസ്സി യേഷന്‍ സെക്രട്ടറി നിഥിന്‍ പോള്‍, ട്രസ്റ്റി എല്‍ദോ ജേക്കബ്ബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

Page 33 of 69« First...1020...3132333435...405060...Last »

« Previous Page« Previous « സമാജം സാഹിത്യ പുരസ്കാരം സമ്മാനിച്ചു
Next »Next Page » എം – പാനൽ ഡ്രൈവർ മാരെ പിരിച്ചു വിടണം : ഹൈക്കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha