അബുദാബി : സംസ്ഥാന കെ. എം. സി. സി. വനിതാ വിംഗ് സംഘടി പ്പിക്കുന്ന വിനോദ – വിജ്ഞാന സംഗമം ‘ഡിലി ജെൻഷിയ’ നവംബര്‍ 15 വെള്ളി യാഴ്ച രാവിലെ 9 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ആരം ഭിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട്, ജനറൽ സെക്രട്ടറി കുൽസു ടീച്ചർ, സെക്രട്ടറി റോഷ്‌നി ഖാലിദ്, ദുബായ് മെഡിക്കൽ കോളേജ് ഐ. ഇ. ഡയറക്ടർ ഡോക്ടർ ഫൗസിയ അഹമ്മദ്, കാഞ്ഞിര പ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോക്ടർ ആൻസി ജോർജ്ജ് തുടങ്ങീ സാമൂഹിക – സാംസ്കാരിക – പൊതു രംഗങ്ങ ളിലെ പ്രമുഖ വനിതാ നേതാക്കൾ സംബന്ധിക്കും.
ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ മലബാർ ഡെവ ലപ്പ് മെൻറ് ഫോറം (എം. ഡി. എഫ്.) ജനറൽ സിക്രട്ടറി എടക്കുനി അബ്ദു റഹിമാന് ദുബായില്‍ സ്വീകരണം നൽകി.
മലബാറി ന്റെ സമഗ്ര വികസന ത്തിനും വിശിഷ്യാ കരിപ്പൂർ വിമാന ത്താവള വുമായി ബന്ധപ്പെട്ട വിഷയ ങ്ങളിലും പ്രവാസി പ്രശ്നങ്ങ ളിലും ശ്രദ്ധേയ മായ ഇട പെടലു കൾ നടത്തി വരുന്ന സംഘടന യാണ് കോഴി ക്കോട് ആസ്ഥാന മായി പ്രവർത്തിക്കുന്ന മലബാർ ഡെവലപ്പ് മെന്റ് ഫോറം.
കരിപ്പൂർ വിമാന ത്താവളത്തിലെ അറ്റ കുറ്റപ്പണി കൾക്കു വേണ്ടി 2015 ൽ നിർത്ത ലാക്കി യിരുന്ന എയർ ഇന്ത്യ, എമി റേറ്റ്സ്, ഇത്തി ഹാദ്, ഖത്തർ എയർ വേയ്സ്, ശ്രീലങ്കൻ എയർ തുടങ്ങിയ വലിയ വിമാന ങ്ങളുടെ സർവ്വീസുകൾ, അറ്റകുറ്റപ്പണികൾ പൂർത്തി യായിട്ടും സിവിൽ ഏവിയേഷൻ വകുപ്പി ന്റെ അനു മതി ലഭ്യമായിട്ടും കരിപ്പൂർ വിമാനത്താ വളത്തിൽ നിന്നും വീണ്ടും സർവ്വീസ് ആരംഭി ക്കാത്ത തിൽ ദുരൂഹതയുണ്ട്.
ഇതിനെതിരെ ശക്ത മായ നില പാടു കളു മായി എം. ഡി. എഫ്. പ്രസിഡണ്ട് കെ. എം. ബഷീറിന്റെ നേതൃത്വ ത്തിൽ മലബാർ ഡെവലപ്പ് മെന്റ് ഫോറം സമര രംഗത്ത് ഉണ്ട് എന്ന് എടക്കുനി അബ്ദു റഹിമാൻ പറഞ്ഞു. ഗൾഫു മേഖല യില്‍ എം. ഡി. എഫ്.ചാപ്റ്റ റുകൾ ഉടൻ രൂപീ കരിക്കും എന്നും സ്വീകരണ യോഗ ത്തിലെ മറുപടി പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
മോഹൻ വെങ്കിട്ട് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. എം. മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു.
രാജൻ കൊളാവിപ്പാലം സ്വാഗതവും അഡ്വക്കേറ്റ് മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു. ദുബായിലെ സാമൂഹ്യ സാംസ്കാ രിക പ്രവര്‍ ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മ യായ ഇശൽ ബാൻഡ് അബുദാബി യുടെ നാലാം വാർഷിക ആഘോഷ ത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ‘ഗാനോ ത്സവ്’ ശ്രദ്ധേയമായി.
ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന വാര്‍ഷിക ആഘോഷ ങ്ങള്‍ ഇന്ത്യൻ എംബസി കോൺസുൽ രാജ മുരുകൻ ഉദ്ഘാടനം ചെയ്തു. ഗാന രചനാ രംഗ ത്ത് 50 വർഷം പൂർത്തി യാക്കിയ ബാപ്പു വെള്ളിപ്പറമ്പില്‍, വിദ്യാഭ്യാസ രംഗ ത്ത് സമഗ്ര സേവന ങ്ങൾ നല്‍കുന്ന കെ. കെ. അഷ്റഫ് എന്നിവരെ ആദരിച്ചു.
ബാപ്പു വെള്ളിപ്പറമ്പിനെ ആദരിക്കുന്നു
ഇസ്‌ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി, ജനറൽ സെക്രട്ടറി എം. പി. എം. റഷീദ് എന്നിവർ പൊന്നാട അണി യിച്ചു. ഇശൽ ബാൻഡ് അബുദാബി മുഖ്യ രക്ഷാധികാരി ഹാരിസ് നാദാപുരം അദ്ധ്യക്ഷത വഹിച്ചു.
കെ. കെ. അഷറഫിനു മെമെന്റോ സമ്മാനിക്കുന്നു
നിർദ്ധനരായ പെൺ കുട്ടികളുടെ വിവാഹ ത്തി നായി ഇശൽ ബാൻഡ് അബു ദാബി നൽകുന്ന സഹായ ധന വിതരണ ത്തിന്റെ പ്രഖ്യാപനം ഇശല്‍ ബാന്‍ഡ് ചെയർ മാൻ റഫീക്ക് ഹൈദ്രോസ് നിര്‍വ്വഹിച്ചു.
ചലച്ചിത്ര പിന്നണി ഗായക രായ അഫ്‌സൽ, ജ്യോത്സന, യുവ ഗായിക യുമ്‌ന അജിൻ എന്നി വരും ഇശൽ ബാൻഡ് കലാകാരന്മാരും ‘ഗാനോത്സവ്’സംഗീത നിശ യിൽ ഗാന ങ്ങൾ അവതരിപ്പിച്ചു.
ജനറൽ കൺവീനർ, അബ്ദുള്ള ഷാജി, ഇവന്റ് കോർഡി നേറ്റർ ഇഖ്‌ബാൽ ലത്തീഫ് എന്നിവ രുടെ നേതൃത്വ ത്തിൽ സാദിഖ്, മഹ്‌റൂഫ്, സലീത്ത്, അൻസർ, നിയാസ് നുജൂം, അബ്ദുള്ള, സാബിർ, സഹീർ ഹംസ, നിഷാൻ, സമീർ, അസീസ്, സുനീഷ്, സന്തോഷ്, വത്സൻ, സിയാദ്, അഷ്‌റഫ് , ആഷിഖ്, ഫർഹീൻ ഷെരീഫ് എന്നിവർ ചേർന്ന് കലാ പരിപാടികൾ നിയന്ത്രിച്ചു.
ഷാർജ : ചൈൽഡ് പ്രൊട്ടക്റ്റ് ടീം യു. എ. ഇ. (CPT UAE) വാർഷിക ആഘോഷ വും വിവിധ മേഖല കളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്ക് പുരസ്‌കാര സമർപ്പ ണവും ഷാർജ ഇന്ത്യൻ അസ്സോസ്സിയേഷൻ വെച്ച് നടന്നു.
സി. പി. ടി. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് മഹമൂദ് പറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസ്സോസ്സി യേഷൻ പ്രസിഡണ്ട് ഇ. പി. ജോൺസൺ ഉദ്ഘാടനം ചെയ്തു.
പ്രവാസ ലോകത്തെ ശ്രദ്ധേയ മായ മാധ്യമ ഇട പെടലു കൾക്ക് ഹിറ്റ് എഫ്. എം. 96.7 റേഡിയോ വിലെ ഫസലു വിന് ‘മാധ്യമശ്രീ’ പുരസ്‌കാരം അഷ്‌റഫ് താമര ശ്ശേരി സമ്മാനിച്ചു.
ആർ. ശാന്ത കുമാർ യുവകർമ്മ സേവ പുരസ്‌കാരം ഏറ്റു വാങ്ങുന്നു
കേരള ത്തി ലെ മികച്ച ജീവ കാരുണ്യ പ്രവർത്തന ങ്ങൾ ക്കുള്ള ‘യുവ കർമ്മ സേവ’ പുരസ്കാരംചൈൽഡ് പ്രൊട്ടക്ട് ടീംസംസ്ഥാന വൈസ് പ്രസിഡണ്ട് ആർ. ശാന്ത കുമാർ, പ്രവാസ ലോകത്തെ സാമൂഹിക സേവന ങ്ങൾ ക്കുള്ള ‘പ്രവാസി രത്ന’ പുരസ്‌കാരം യുവ സാമൂഹിക പ്രവർത്തകൻ നിസാർ പട്ടാമ്പി എന്നിവരും ഏറ്റു വാങ്ങി.
ചൈൽഡ് പ്രൊട്ടക്റ്റ് ടീം യു. എ. ഇ. കമ്മിറ്റി
വ്യവസായികളായ നെല്ലറ ശംസുദ്ധീൻ, നാസർ തയാൽ, സാമൂഹ്യ പ്രവർ ത്ത കരായ പ്രകാശൻ, ഹരി, സിദ്ധീഖ്, ഒ. കുഞ്ഞബ്ദുള്ള, ഇ – പത്രം പ്രതി നിധി യും ഹ്രസ്വ ചിത്ര സംവി ധായ കനുമായ പി. എം. അബ്ദുൽ റഹിമാൻ എന്നിവര്‍ ആശംസകൾ അർപ്പിച്ചു.
സി. പി. ടി. അബുദാബി കമ്മിറ്റി സെക്രട്ടറി മൻസൂർ മാടായി, സാലിഹ് ചാവ ക്കാട് എന്നിവർ നയിച്ച സംഗീത നിശയും കോമഡി ഉത്സവം ഫെയിം അന്‍ഷാദ് അലി, മുഹമ്മദലി എന്നിവര്‍ നയിച്ച കോമഡി ഷോയും അരങ്ങേറി.
സി. പി. ടി. ജനറൽ സെക്രട്ടറി ഷഫീൽ കണ്ണൂർ, മറ്റു ഭാര വാഹി കളായ മുസ മ്മിൽ, മഹേഷ് ഹരിപ്പാട്, നാസർ ഒളകര, ഹബീബ് പട്ടുവം തുടങ്ങിയവർ പരി പാടി കൾക്ക് നേതൃത്വം നൽകി.
അബുദാബി : കേരള ധന കാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, സെപ്റ്റം ബർ 27 വെള്ളി യാഴ്ച രാവിലെ 10 മണിക്ക് അബു ദാബി കേരളാ സോഷ്യൽ സെന്റ റിൽ പ്രസം ഗിക്കും. കെ. എസ്. എഫ്. ഇ. പ്രവാസി ചിട്ടി യുടെ കാര്യ ങ്ങൾ വിശദീ കരി ക്കുന്ന തിനാണ് അദ്ദേഹം എത്തുന്നത്.
പ്രവാസി ചിട്ടി സംബന്ധ മായ സംശയ ങ്ങൾ നേരിട്ട് ചോദി ക്കുവാനും ചിട്ടി സംബന്ധ മായ പ്രശ്ന ങ്ങൾ പരി ഹരി ക്കുവാനും പുതു തായി ചിട്ടി യിൽ ചേരു വാനും അവസരവും ഉണ്ടാകും എന്ന് സംഘാടകർ അറിയിച്ചു.
കെ. എസ്. എഫ്. ഇ. ചെയർ മാൻ ഫിലി പ്പോസ് തോമസ്, എം. ഡി. എം. പുരു ഷോത്തമൻ, ബോർഡ് അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി യവർ മന്ത്രി യോടൊപ്പം ഉണ്ടാകും.