പനാജി : പെണ്‍ കുട്ടികള്‍ മദ്യം കഴിക്കുന്നത് തന്നെ ഭയ പ്പെടു ത്തുന്നു എന്ന് ഗോവ മുഖ്യ മന്ത്രി മനോഹര്‍ പരീ ക്കര്‍. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച യുവ ജന പാര്‍ല മെന്റില്‍ സംസാരി ക്കുക യായി രുന്നു മുഖ്യ മന്ത്രി.
ഗോവയിലെ കോളജുകളിലെ ലഹരി ഉപ യോഗം പുറത്തു കേൾക്കുന്നത്ര ഭീകരമല്ല എങ്കിലും ആശങ്ക പ്പെടേ ണ്ടതുണ്ട്. ‘ലഹരി ഉപ യോഗം ഇക്കാലത്തെ മാത്രം പ്രതിഭാസമല്ല. ഐ. ഐ. ടി. യിൽ ഞാൻ പഠിക്കുന്ന സമയ ത്തും കഞ്ചാവ് ഉപയോഗി ക്കുന്ന ചെറു സംഘ ങ്ങൾ ഉണ്ടാ യി രുന്നു. ലഹരി മാഫിയക്ക് എതിരെ കരുതി യി രി ക്കണം.
ഗോവ യിലെ മയക്കു മരുന്നു മാഫിയ കള്‍ക്ക് എതിരെ യുള്ള നടപടി കള്‍ ശക്ത മായി തുടരു കയാണ് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.