ഉത്തര്‍പ്രദേശില്‍ ട്രെയില്‍ പാളം തെറ്റി : 23 പേര്‍ മരിച്ചു

August 19th, 2017

train-accident-epathram

മുസാഫര്‍ നഗര്‍ : ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ട്രെയില്‍ പാളം തെറ്റി 23 പേര്‍ മരിച്ചു. പാളം തെറ്റിയ മൂന്നു ബോഗികളില്‍ ഒന്നിനു മുകളില്‍ ഒന്നു കയറിക്കിടക്കുന്ന അവസ്ഥയിലാണുള്ളത്. പുരി-ഹരിദ്വാര്‍-കലിംഗ ഉതകല്‍ എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്.
ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വൈകിട്ട് 5.40 നാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു. അപകടത്തില്‍ അട്ടിമറി സംശയിക്കുന്നതിനെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on ഉത്തര്‍പ്രദേശില്‍ ട്രെയില്‍ പാളം തെറ്റി : 23 പേര്‍ മരിച്ചു

അപകട കര മായ ‘ബ്ലൂ വെയ്ല്‍’ ഇന്ത്യ യില്‍ നിരോധിച്ചു

August 16th, 2017

blue-wale-game-ePathram
ന്യൂഡല്‍ഹി : ഓണ്‍ ലൈന്‍ ഗെയിം ‘ബ്ലൂ വെയ്ല്‍’ ചാലഞ്ച് ഇന്ത്യ യില്‍ നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ബ്ലൂ വെയ്ല്‍ ചാലഞ്ചിന്റെ ലിങ്കു കള്‍ നീക്കം ചെയ്യു വാൻ ഇന്റര്‍നെറ്റ് – സോഷ്യല്‍ മീഡിയ സേവന ദാതാ ക്കളായ മൈക്രോ സോഫ്റ്റ്, യാഹു, ഗൂഗിള്‍, ഫേയ്സ് ബുക്ക്, വാട്ട്‌സ്ആ പ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ആത്മ ഹത്യക്കു കുട്ടി കളെ പ്രേരി പ്പിക്കുന്ന ബ്ലൂ വെയ്ല്‍ പോലെ യുള്ള ഗെയിമു കള്‍ രാജ്യത്ത് ഒരു തര ത്തിലും അംഗീകരി ക്കുവാൻ കഴിയില്ലാ എന്ന് കേന്ദ്ര ഐ. ടി – ഇലക്ട്രോ ണിക്സ് മന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

ആത്മഹത്യാ ഗെയിം എന്നു വിശേഷി പ്പിക്ക പ്പെടുന്ന ബ്ലൂ വെയ്ല്‍ ചാലഞ്ചില്‍, ഒരു അഡ്മിനി സ്‌ട്രേറ്റർ ആണ് കളി നിയന്ത്രി ക്കുന്നത്. കളിക്കുന്ന യാള്‍ ഈ അഡ്മിനി സ്‌ട്രേറ്റ റുടെ നിര്‍ദ്ദേശ ങ്ങള്‍ പാലിക്കണം.

അമ്പത് ദിവസം നീളുന്ന കളി യിൽ നിര്‍ദ്ദേ ശ ങ്ങള്‍ എല്ലാം പാലിക്ക പ്പെട്ടു കഴിഞ്ഞാലേ വിജയി യാവുക യുള്ളൂ. അമ്പതാം ദിവസം ആത്മ ഹത്യ ചെയ്യുവാ നാണ് ‘ബ്ലൂ വെയ്ല്‍’ അഡ്മിനി സ്‌ട്രേറ്റർ ആവശ്യ പ്പെടുക.

- pma

വായിക്കുക: , , , , , , , , , ,

Comments Off on അപകട കര മായ ‘ബ്ലൂ വെയ്ല്‍’ ഇന്ത്യ യില്‍ നിരോധിച്ചു

പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യ ദിന സമ്മാനം

August 16th, 2017

sushma-swaraj_epathram

ന്യൂഡല്‍ഹി : മെഡിക്കല്‍ വിസക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ സ്വാതന്ത്ര്യദിന സമ്മാനം.ഇന്ത്യയിലെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ വിസക്ക് അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും വിസ ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

പാക് സ്വദേശികള്‍ക്ക് വിസ നല്‍കുന്നതിനായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുടെ അനുമതി ആവശ്യമാണ്. അതു കിട്ടുന്നതില്‍ വന്ന കാലതാമസമാണ് വിസ വൈകാന്‍ കാരണമെന്നും സുഷമ സ്വരാജ് പറഞ്ഞു. എല്ലാ മാസവും ഏകദേശം അഞ്ഞൂറിലധികം ആളുകളാണ് പാക്കിസ്ഥാനില്‍ നിന്നും ചികിത്സ തേടി ഇന്ത്യയിലെത്താറുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യ ദിന സമ്മാനം

സഹിഷ്​ണുത യുടേയും പുരോഗതി യുടേതും ആകണം പുതിയ ഇന്ത്യ : രാഷ്‌ട്രപതി

August 15th, 2017

ram-nath-kovind-14th-president-of-india-ePathram
ന്യൂഡൽഹി: സഹിഷ്ണുത യുള്ള ജനതക്കു മാത്രമേ പുതിയ ഇന്ത്യയെ പടുത്തു യർത്താൻ കഴിയൂ എന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യ ത്തിന്റെ പുരോ ഗതിക്ക് വേണ്ടി സർക്കാറിന് നിയമ നിർമ്മാണം നടത്താനും ശക്തി പ്പെടു ത്താനും മാത്രമേ കഴിയൂ.

എന്നാൽ ജനങ്ങൾ അത് പാലി ക്കുകയും ചുമതലകൾ നിറവേറ്റു കയും ചെയ്താലാണ് രാജ്യം പുരോ ഗതി യിലേക്ക് എത്തുക യുള്ളൂ എന്നും 70 ആം സ്വാതന്ത്ര്യ ദിന സന്ദേശ ത്തിൽ രാഷ്ട്രപതി പറഞ്ഞു.

രാജ്യത്ത് പുതുതായി ഏർപ്പെ ടുത്തി യ സാമ്പത്തിക പരിഷ്കരണ മായ ചരക്കു സേവന നികുതിയെ ജനങ്ങൾ സ്വാഗതം ചെയ്തതിൽ സന്തോഷിക്കുന്നു എന്നും നോട്ട് നിരോധനം രാജ്യ ത്തിന്റെ സത്യ സന്ധത വര്‍ദ്ധി പ്പിക്കുന്ന നടപടി യായി രുന്നു എന്നും രാഷ്ട്രപതി എന്ന നില യിലുള്ള ആദ്യ സ്വാതന്ത്ര്യ ദിന പ്രസംഗ ത്തില്‍ രാം നാഥ് കോവിന്ദ് പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on സഹിഷ്​ണുത യുടേയും പുരോഗതി യുടേതും ആകണം പുതിയ ഇന്ത്യ : രാഷ്‌ട്രപതി

സ്വാതന്ത്ര്യദിനാശംസകള്‍…

August 15th, 2017

India-Independence-Day-epathram

- അവ്നി

വായിക്കുക: ,

Comments Off on സ്വാതന്ത്ര്യദിനാശംസകള്‍…

Page 80 of 96« First...102030...7879808182...90...Last »

« Previous Page« Previous « നാദാപുരത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ് : അഞ്ചു പേര്‍ക്ക് പരിക്ക്
Next »Next Page » സഹിഷ്​ണുത യുടേയും പുരോഗതി യുടേതും ആകണം പുതിയ ഇന്ത്യ : രാഷ്‌ട്രപതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha