ന്യൂഡൽഹി: സഹിഷ്ണുത യുള്ള ജനതക്കു മാത്രമേ പുതിയ ഇന്ത്യയെ പടുത്തു യർത്താൻ കഴിയൂ എന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യ ത്തിന്റെ പുരോ ഗതിക്ക് വേണ്ടി സർക്കാറിന് നിയമ നിർമ്മാണം നടത്താനും ശക്തി പ്പെടു ത്താനും മാത്രമേ കഴിയൂ.
എന്നാൽ ജനങ്ങൾ അത് പാലി ക്കുകയും ചുമതലകൾ നിറവേറ്റു കയും ചെയ്താലാണ് രാജ്യം പുരോ ഗതി യിലേക്ക് എത്തുക യുള്ളൂ എന്നും 70 ആം സ്വാതന്ത്ര്യ ദിന സന്ദേശ ത്തിൽ രാഷ്ട്രപതി പറഞ്ഞു.
രാജ്യത്ത് പുതുതായി ഏർപ്പെ ടുത്തി യ സാമ്പത്തിക പരിഷ്കരണ മായ ചരക്കു സേവന നികുതിയെ ജനങ്ങൾ സ്വാഗതം ചെയ്തതിൽ സന്തോഷിക്കുന്നു എന്നും നോട്ട് നിരോധനം രാജ്യ ത്തിന്റെ സത്യ സന്ധത വര്‍ദ്ധി പ്പിക്കുന്ന നടപടി യായി രുന്നു എന്നും രാഷ്ട്രപതി എന്ന നില യിലുള്ള ആദ്യ സ്വാതന്ത്ര്യ ദിന പ്രസംഗ ത്തില്‍ രാം നാഥ് കോവിന്ദ് പറഞ്ഞു.