ഉപഗ്രഹ വിക്ഷേപത്തിൽ ലോക റെക്കോർഡിടാൻ ഇന്ത്യ

October 29th, 2016

Satellite_epathram

ദില്ലി : ഒരു റോക്കറ്റിൽ 83 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകൊണ്ട് ലോക റെക്കോർഡിടാൻ ഇന്ത്യ തയ്യാറെടുക്കുന്നു. ഉപഗ്രഹ വിക്ഷേപത്തിൽ ലോക രാഷ്ട്രങ്ങളെ പിന്നിലാക്കി കുതിക്കുന്ന ഇന്ത്യയുടെ ഈ സംരഭത്തിന് ചുക്കാൻ പിടിക്കുന്നത് ഐ.എസ് ആർ.ഒ യിലെ ശാസ്ത്രഞ്ജന്മാരാണ്.

2017 ൽ നാനോ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചു കൊണ്ട് ഇതിനു തുടക്കം കുറിക്കാനാണ് ഐ.എസ്.ആർ.ഒ യുടെ പദ്ധതി. 81 വിദേശ ഉപഗ്രഹങ്ങളും 2 ഇന്ത്യൻ ഉപഗ്രഹങ്ങളും ഉണ്ടായിരിക്കും.

- അവ്നി

വായിക്കുക: ,

Comments Off on ഉപഗ്രഹ വിക്ഷേപത്തിൽ ലോക റെക്കോർഡിടാൻ ഇന്ത്യ

ഡൽഹിയിൽ സ്ഫോടനം : ഒരാൾ കൊല്ലപ്പെട്ടു

October 25th, 2016

Chandni-Chowk-v12_epathram

ഡൽഹി ചാന്ദ്നി ചൗക്കിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കടകമ്പോളങ്ങൾക്ക് നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരാളുടെ കയ്യിലെ ബാഗിലുണ്ടായ പടക്കങ്ങളിലേക്ക് വലിച്ചിരുന്ന ബീഡിയിലൂടെ തീ പടർന്നാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഭീകരാക്രമണമോ സിലിണ്ടർ സ്ഫോടനമോ ആകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഫോറൻസിക് വിദഗ്ധരും ഭീകര വിരുദ്ധ സേനയും സ്ഥലം സന്ദർശിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on ഡൽഹിയിൽ സ്ഫോടനം : ഒരാൾ കൊല്ലപ്പെട്ടു

പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന

October 15th, 2016

petrol-diesel-price-hiked-ePathram-
മുംബൈ : രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 1. 34 രൂപയും ഡീസല്‍ ലിറ്ററിന് 2.37 രൂപയും വീത മാണ് വില വര്‍ദ്ധിപ്പിച്ചത്.

ശനിയാഴ്ച അര്‍ദ്ധ രാത്രി മുതല്‍ പുതു ക്കിയ വില നില വില്‍ വരും.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ യുടെ വില വര്‍ദ്ധി ച്ചതി നാലാണ് ഇന്ത്യയിലും വില കൂട്ടി യത്.

- pma

വായിക്കുക: , ,

Comments Off on പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ദ്ധന

ദസ്റ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ

October 11th, 2016

modi-epathram

ദസ്റ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിലെ ലഖ്നൗവിൽ എത്തും. പ്രധാനമന്ത്രിയെ സ്വീകരിക്കാനായി പല പരിപാടികളും ബി.ജെ.പി ആസൂത്രണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം ലഖ്നൗവിലെ അംബേദ്കർ സ്മാരകം സന്ദർശിച്ചിരുന്നു.

അയിഷാഭാഗ് രാം ലീല കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് നരേന്ദ്ര മോദി ലഖ്നൗവിൽ എത്തുന്നത്. കഴിഞ്ഞ മെയിൽ നടന്ന ബി.ജെ.പി റാലിയിൽ രാജ്നാഥ് സിങ്ങിനോടൊപ്പം മോദിയും പങ്കെടുത്തിരുന്നു.

- അവ്നി

വായിക്കുക: ,

Comments Off on ദസ്റ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ

പെല്ലറ്റ് വെടി വെയ്പിൽ ബാലൻ മരിച്ചു : ശ്രീനഗറിൽ സംഘർഷം

October 8th, 2016

curfew-sreenagar-epathram

പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന നടത്തിയ പെല്ലറ്റ് വെടി വെയ്പിൽ 12 വയസ്സുകാരൻ കൊല്ലപ്പെട്ടു. സയ്ദ്പുര സ്വദേശിയായ ജുനൈദ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. വെടി വെയ്പ്പ് നടക്കുമ്പോൾ വീടിന് പുറത്ത് നിൽക്കുകയായിരുന്നു ജുനൈദ്. കുട്ടിയുടെ മരണത്തെ തുടർന്ന് ശ്രീനഗറിൽ സംഘർഷം ആരംഭിച്ചു.

പ്രകടനക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.പോലീസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്കു പരിക്കേറ്റു.ശനിയാഴ്ച്ച വൈകുന്നേരമാണ് വെടി വെയ്പ്പ് നടന്നത്.

- അവ്നി

വായിക്കുക: , ,

Comments Off on പെല്ലറ്റ് വെടി വെയ്പിൽ ബാലൻ മരിച്ചു : ശ്രീനഗറിൽ സംഘർഷം

Page 96 of 97« First...102030...9394959697

« Previous Page« Previous « ആദ്യം സ്വന്തം നഗ്നത കാണുക എന്നിട്ട് സംസാരിക്കാം : രാധിക ആപ്തെ
Next »Next Page » മാത്യു കൊടുങ്കാറ്റ് : മരണം 850 കവിഞ്ഞു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha