തിരുവനന്തപുരം : നമ്മുടെ ഭരണ ഘടനയെ അതിന്റെ എല്ലാ മൂല്യങ്ങ ളോടും കൂടി സംര ക്ഷിക്കുവാനുള്ള പോരാട്ട ത്തില്‍ സ്വയം സമര്‍പ്പിക്കു വാന്‍ എല്ലാവരും സന്നദ്ധരാവണം എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. രായി ഇടതു ജനാധിപത്യ മുന്നണി സംഘടി പ്പിച്ച മനുഷ്യ മഹാ ശൃംഖല തിരു വനന്ത പുര ത്ത് ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായിരുന്നു മുഖ്യ മന്ത്രി.
നമുക്ക് വിശ്രമിക്കാനുള്ള സമയം ആയിട്ടില്ല. പൗരത്വ ഭേദ ഗതി നിയമം രാജ്യ ത്തിന്റെ ഭരണ ഘടന യെ അപകട പ്പെടുത്തു ന്നതാണ്, നാടിന്റെ സ്വൈര്യത യെ അപകട പ്പെടുത്തു ന്നതാണ്. മത നിരപേക്ഷത തകര്‍ക്കു വാനുള്ള ശ്രമം ആണ് നട ക്കുന്നത്. ഈ പറയുന്ന തൊന്നും നടപ്പാക്കുന്ന നാടല്ല കേരളം എന്ന് നമ്മള്‍ നേരത്തെ പറ ഞ്ഞി ട്ടുണ്ട്.
അത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ആയാലും ദേശീയ പൗരത്വ രജിസ്റ്റര്‍ ആയാലും അതൊ ന്നും കേരള ത്തിന്റെ മണ്ണില്‍ നടക്കില്ല എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞതാണ്.
പക്ഷെ നമുക്ക് വിശ്രമിക്കാന്‍ പറ്റില്ല. നമ്മുടെ ഭരണ ഘടന യെ അതിന്റെ എല്ലാ മൂല്യ ങ്ങ ളോടും കൂടി സംര ക്ഷിക്കു വാനുള്ള പോരാട്ട ത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും സന്നദ്ധരാകണം
പൗരത്വ ഭേദഗതി നിയമ ത്തിന്ന് എതിരായ പ്രതിഷേധം എങ്ങനെ സമാധാന പരമായി പ്രകടിപ്പിക്കാം എന്നതിന് ഉത്തമ ഉദാഹരണ മായി കേരളം നില നില്‍ക്കുന്നു എന്ന തില്‍ നമുക്ക് അഭിമാനിക്കാം.
ഭാരതത്തിന്റെ എഴുപത്തി ഒന്നാം റിപ്പബ്ലിക് ദിന ത്തില്‍ വൈകുന്നേരം നാലു മണി മുതല്‍ കാസര്‍ ഗോഡ് മുതല്‍ കന്യാകുമാരി വരെ തീര്‍ത്ത മനുഷ്യ മഹാ ശൃംഖല യില്‍ സമൂഹ ത്തിലെ നാനാ തുറകളില്‍ ഉള്ളവര്‍ അണി ചേര്‍ന്നു.