അബുദാബി : സ്വാകാര്യ സന്ദർശനാർത്ഥം യു. എ. ഇ. യിൽ എത്തിയ ഖത്തർ കെ. എം. സി. സി. സ്റ്റേറ്റ് സെക്രട്ടറി നാലകത്ത് സലീമിന് അബുദാബി താഴേക്കോട് പഞ്ചാ യത്ത് കെ. എം. സി. സി. സ്വീകരണം നൽകി.
ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങ് അബ്ദു റഹ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എ. കെ. ശംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.
ബഷീർ പുതു പ്പറമ്പ്, എൻ. പി. നൗഷാദ്, മജീദ് അണ്ണാൻ തൊടി, അബ്ബാസ് പൂവ ത്താണി, ഉമ്മർ നാലകത്ത് എന്നി വർ ആശംസ നേർന്ന് സംസാരിച്ചു. താഴേക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. സലിം നാലകത്ത് മറുപടി പ്രസംഗം നടത്തി.
കരീം താഴേക്കോട് സ്വാഗതവും ബഷീർ നെല്ലിപ്പറമ്പ് നന്ദിയും പ്രകാശിപ്പിച്ചു.