മാട്ടൂൽ പ്രീമിയർ ലീഗ് : മുഫ്തി ഹാർട്ട് ബീറ്റേഴ്സ് ജേതാക്കള്‍

April 7th, 2022

sevens-foot-ball-in-dubai-epathram

അബുദാബി : മാട്ടൂൽ കെ. എം. സി. സി. സംഘടിപ്പിച്ച മാട്ടൂൽ പ്രീമിയർ ലീഗ് – സീസൺ 6 സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ മുഫ്തി ഹാർട്ട് ബീറ്റേഴ്സ് ജേതാക്കളായി. റണ്ണേഴ്‌സ് അപ്പ് : കെ. കെ. എഫ്സി മാട്ടൂല്‍. വാശിയേറിയ ഫൈനൽ മത്സരത്തിൽ പെനാൽട്ടി ഷൂട്ടിലൂടെയാണ്’ മുഫ്തി ഹാർട്ട് ബീറ്റേഴ്സ് കപ്പു നേടിയത്.

mufthi-heart-beaters-winners-kmcc-mattul-sevens-foot-ball-ePathram

ഏറ്റവും നല്ല കളിക്കാരന്‍ : ഫഹദ്, പ്രോമിസിംഗ് പ്ലയെർ ഓഫ് മാട്ടൂൽ : അയ്മന്‍, മികച്ച ഗോൾ കീപ്പര്‍ : ഷാഹിദ്, ഡിഫെൻഡർ : റഷാദ്, ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരന്‍ : ഹംസ എന്നിവര്‍.

കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് സി. എം. വി ഫത്താഹ് അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അഹ്‌മദ്‌ ജുനൈബി ഉൽഘടനം ചെയ്തു. കെ. എം. സി. സി. നേതാക്കളായ അബ്ദുല്ല ഫാറൂഖി, വി. പി. കെ. അബ്ദുല്ല, സുനീർ. ഇ. ടി., ഹംസ നടുവിൽ, ഷംസുദ്ദീൻ, ഇസ്മായിൽ പാലക്കോട്, റയീസ് ചെമ്പിലോട്, ഹസൈനാർ മുട്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on മാട്ടൂൽ പ്രീമിയർ ലീഗ് : മുഫ്തി ഹാർട്ട് ബീറ്റേഴ്സ് ജേതാക്കള്‍

മാട്ടൂൽ പ്രീമിയർ ലീഗ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്

March 24th, 2022

kmcc-mattul-football-ePathram
അബുദാബി : മാട്ടൂൽ കെ. എം. സി. സി. ഒരുക്കുന്ന ‘മാട്ടൂൽ പ്രീമിയർ ലീഗ് – സീസൺ 6 സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്‍റ്’ അബുദാബി ഹുദരിയാത്ത് സ്പോർട്സ് ഗ്രൗണ്ടിൽ നടക്കും.

ടൂര്‍ണ്ണമെന്‍റിന്‍റെ ലോഗോ പ്രകാശനം ജില്ലാ കെ. എം. സി. സി. ഉപാദ്ധ്യക്ഷൻ സി. എം. കെ. മുസ്തഫ, അഹല്യ എക്സ് ചേഞ്ച് ഡെപ്യൂട്ടി ഓപ്പറേഷൻ മാനേജർ ഷാനിഷ് കൊല്ലാറ ക്ക് നൽകി നിർവഹിച്ചു.

logo-release-mattul-kmcc-sevens-foot-ball-ePathram

അബുദാബി മാട്ടൂൽ കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് സി. എം. വി. ഫത്താഹ്, ട്രഷറർ ആരിഫ് കെ. വി, റഹീസ് കെ. പി, റഹീം സി. എം. കെ, മഷൂദ്, ഇബ്രാഹിം സി. കെ. ടി., നൗഷാദ് താങ്കളപ്പള്ളി, മഹമൂദ് എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

യു. എ. ഇ. യിലെ 16 പ്രമുഖ ടീമുകൾ ടൂര്‍ണ്ണമെന്‍റില്‍ പങ്കാളികളാവും. 2022 മാർച്ച് 26 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ടൂര്‍ണ്ണമെന്‍റ് തുടക്കമാവും.

വിശദ വിവരങ്ങള്‍ക്ക് : 050 418 2266

- pma

വായിക്കുക: , ,

Comments Off on മാട്ടൂൽ പ്രീമിയർ ലീഗ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്

ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം

March 7th, 2022

panakkad-hyder-ali-shihab-thangal-ePathram
അബുദാബി : മുസ്ലീംലീഗ് സംസ്ഥാന പ്രസിഡണ്ടും പ്രമുഖ മത പണ്ഡിതനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്  തങ്ങളുടെ നിര്യാണത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ മാനേജിംഗ് കമ്മിറ്റി അനുശോചിച്ചു.

സമൂഹത്തിനും മുസ്ലീം സമുദായത്തിനും ഹൈദലി തങ്ങൾ ചെയ്ത സേവനം വില മതിക്കുവാന്‍ കഴിയാത്തതാണ്. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ നിരവധി തവണ സന്ദർശിക്കുകയും ഭാരവാഹി കളുമായും പ്രവർത്ത കരുമായും അടുത്ത ബന്ധം പുലർത്തുകയും ചെയ്ത വ്യക്തിയാണ് ഹൈദരലി ശിഹാബ് ങ്ങള്‍ എന്നും ഭാരവാഹികൾ അനുസ്മരിച്ചു.

അദ്ദേഹത്തിനു വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും സെന്‍ററില്‍ നടന്നു. ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി. ബാവഹാജി, ജനറൽ സെക്രട്ടറി ടി. കെ. അബ്ദുസ്സലാം, ട്രഷറർ ബി. സി. അബൂബക്കർ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം

കണ്ണൂര്‍ ഫെസ്റ്റ് 2022 : ക​ണ്ണൂ​ര്‍ പെ​രു​മ​യു​ടെ ത​ക്കാ​രം

March 5th, 2022

kmcc-kannur-fest-2022-ePathram
അബുദാബി : കെ. എം. സി. സി. കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കണ്ണൂര്‍ ഫെസ്റ്റ്-2022’ മാര്‍ച്ച് 5, 6 (ശനി, ഞായർ) തിയ്യതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടക്കും. ‘കണ്ണൂർ പെരുമയുടെ തക്കാരം’ എന്ന പേരില്‍ ഒരുക്കുന്ന കണ്ണൂര്‍ ഫെസ്റ്റില്‍, ജില്ല യുടെ പെരുമ വിളിച്ചോതുന്ന തനതു ഭക്ഷണ പലഹാര പാനീയങ്ങൾ ലഭ്യമാകുന്ന സ്റ്റാളുകൾ, ആരോഗ്യ, വിദ്യാഭ്യാസ, സേവനങ്ങൾ ലഭ്യമാകുന്ന സ്റ്റാൾ, സന്ദർശകർക്കായി കൊവിഡ് പി. സി. ആർ. സൗജന്യ പരിശോധനയും ഒരുക്കിയിട്ടുണ്ട്. എട്ടോളം കെ. എം. സി. സി. മണ്ഡലം കമ്മിറ്റികൾ ഒരുക്കുന്ന കലാ- കായിക പ്രകടനങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക മത്സരങ്ങൾ എന്നിവ കണ്ണൂര്‍ ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കണ്ണൂര്‍ ഫെസ്റ്റ് 2022 : ക​ണ്ണൂ​ര്‍ പെ​രു​മ​യു​ടെ ത​ക്കാ​രം

മാട്ടൂൽ സൂപ്പർ ലീഗ് : ഇംപാക്ട് ജേതാക്കള്‍

January 20th, 2022

logo-msl-mattul-kmcc-cricket-ePathram
അബുദാബി : മാട്ടൂൽ കെ. എം. സി. സി. ഹുദരി യാത്ത് സ്പോർട്സ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മാട്ടൂൽ സൂപ്പർ ലീഗ് സീസൺ- 4 ക്രിക്കറ്റ് ടുർണ്ണ മെന്‍റില്‍ ഇംപാക്ട് മാട്ടൂല്‍ ജേതാക്കളായി. മുഫ്തി മാട്ടൂൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഇംപാക്ടിലെ ഷാരോണ്‍, മാൻ ഓഫ് ദി ടുർണ്ണ മെന്‍റ് ആയി. ഏറ്റവും നല്ല ബാറ്റ്സ് മാന്‍ : ഷഹീൻ (B Y C നോർത്ത്). മികച്ച ബൗളർ : ആബിദ് കരീം (ഒതയർക്കം). പ്രോമിസിംഗ് പ്ലയെർ : ആസിഫ് അലി. ഫെയർ പ്ലേ ടീം : സെൻട്രൽ സി. സി. എന്നിവരെയും തെരഞ്ഞെടുത്തു. 12 പ്രമുഖ ടീമുകൾ പങ്കെടുത്ത ടുർണ്ണ മെന്‍റ്, ജനപങ്കാളിത്തം കൊണ്ടും സംഘടക മികവ് കൊണ്ടും ശ്രദ്ധേയമായി.

ഷാനിഷ് കൊല്ലാറ, കെ. കെ. അഷ്‌റഫ്, മുസ്തഫ സി. എം. കെ, യൂസഫ്. ആരിഫ് കെ. വി. സാഹിർ എ. കെ. ഇസ്മായിൽ എ. വി., നൗഷാദ് വി. സി., സലാം അതിർത്തി, മുഹമ്മദലി കെ. വി., ഇബ്രാഹിം സി. കെ. ടി., ഷഫീഖ് കെ. പി. എന്നിവർ വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു.

ആരിഫ്, ഹംദാൻ ഹനീഫ്, റയീസ് കെ. പി., റഹീം സി. എം. കെ., നൗഷാദ് കെ . കെ., അഹ്‌മദ്‌ തെക്കുമ്പാട്, നൗഷാദ് താങ്കളെ പള്ളി, മുഹസ്സിർ കരിപ്പ്, മഷൂദ്, ഇക്ബാൽ സി.എം.കെ., ഹാഷിം ചളളകര എന്നിവർ ടുർണ്ണമെന്‍റ് നിയന്ത്രിച്ചു.

- pma

വായിക്കുക: ,

Comments Off on മാട്ടൂൽ സൂപ്പർ ലീഗ് : ഇംപാക്ട് ജേതാക്കള്‍

Page 20 of 42« First...10...1819202122...3040...Last »

« Previous Page« Previous « മാര്‍ച്ച് മാസത്തോടെ കൊവിഡ് വ്യാപനം കുറഞ്ഞേക്കും : ഐ. സി. എം. ആര്‍.
Next »Next Page » ഐ. എസ്. സി. അജ്മാന്‍ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha