സൗഹൃദത്തിന്‍റെ ഒത്തു കൂടല്‍ : സാദിഖലി തങ്ങള്‍ 25 ന് അബുദാബി യില്‍

September 21st, 2022

thangal-at-abudhabi-ePathram
അബുദാബി : സൗഹൃദത്തിന്‍റെയും സാഹോദര്യ ത്തിന്‍റെയും സന്ദേശവുമായി അബുദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി ഒരുക്കുന്ന ‘തങ്ങൾ @ അബുദാബി’ എന്ന പരിപാടി 2022 സെപ്റ്റംബര്‍ 25 ഞായറാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ അതിഥിയായി സംബന്ധിക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി, വിവിധ മത നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.

state-kmcc-sadik-ali-thangal-at-abu-dhabi-press-meet-ePathram

സംസ്ഥാന കെ. എം. സി. സി. നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍

സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പദവി ഏറ്റെടുത്ത ശേഷം ആദ്യമായി അബുദാബിയില്‍ എത്തുന്ന സാദിഖലി ശിഹാബ് തങ്ങളുടെ പരിപാടി തികച്ചും വ്യത്യസ്ഥവും മാതൃകാ പരവും ആയിരിക്കും എന്ന് സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ പി. കെ. അഹമ്മദ്, നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് യു. അബ്ദുല്ലാ ഫാറൂഖി എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

കേരളത്തിന്‍റെ മത സാഹോദര്യം നില നിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പാണക്കാട് കുടുംബവും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മതേതര സമൂഹത്തിന്‍റെ പ്രതീക്ഷയാണ്. ഓരോ കാല ഘട്ടങ്ങളിലും വിശിഷ്യാ കലുഷിതമായ സാഹചര്യങ്ങളില്‍ പോലും സമാധാന ത്തിന്‍റെ സന്ദേശവുമായി സയ്യിദ് കുടുംബം നടത്തിയ സേവനങ്ങളും പാണക്കാട് സയ്യിദ് കുടുംബം മേതേതര കേരളത്തിന് സമര്‍പ്പിച്ച സംഭാവനകളും ചരിത്രത്തില്‍ ഇടം നേടിയതാണ്.

അബുദാബിയില്‍ എത്തുന്ന സാദിഖലി തങ്ങളെ സ്വീകരിക്കുന്നതിനും പരിപാടിയുടെ വിജയത്തിനും വേണ്ടി 101 അംഗ സ്വാഗത സംഘം പ്രവര്‍ത്തിക്കുന്നു. വിവിധ ജില്ലാ – മണ്ഡലം – പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനുകളും പ്രചാരണ പരിപാടി കളും നടന്നു വരുന്നു.

ഇസ്‌ലാമിക് സെന്‍ററിൽ വിളിച്ചു ചേർത്ത വാര്‍ത്താ സമ്മേളനത്തില്‍ ഭാര വാഹികളായ മജീദ് അണ്ണാൻ തൊടി, റഷീദ് പട്ടാമ്പി എന്നിവരും സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on സൗഹൃദത്തിന്‍റെ ഒത്തു കൂടല്‍ : സാദിഖലി തങ്ങള്‍ 25 ന് അബുദാബി യില്‍

തങ്ങൾ @ അബുദാബി : സൗത്ത് സോൺ കെ. എം. സി. സി. പ്രചാരണ കൺവെൻഷൻ

September 20th, 2022

thangal-at-abudhabi-ePathram
അബുദാബി : സംസ്ഥാന കെ. എം. സി. സി. യുടെ ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബര്‍ 25 നു ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിക്കുന്ന ‘തങ്ങൾ @ അബുദാബി’ എന്ന പരിപാടിയുടെ പ്രചരണാർത്ഥം അബുദാബി സൗത്ത് സോൺ കെ. എം. സി. സി. പ്രചാരണ കൺവെൻഷൻ സംഘടിപ്പിച്ചു.

സംസ്ഥാന കെ. എം. സി. സി. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി കണ്‍വെന്‍ഷന്‍ ഉത്‌ഘാടനം ചെയ്തു. സൗത്ത് സോൺ കെ. എം. സി. സി. പ്രസിഡണ്ട് ഷാനവാസ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗ ത്തിൽ സംസ്ഥാന സെക്രട്ടറി മജീദ് അണ്ണാൻ തൊടി മുഖ്യ പ്രഭാഷണം നടത്തി.

thangal-at-abu-dhabi-south-zone-kmcc-convention-ePathram

നേതാക്കളായ എ. സഫീഷ്, റഷീദ് പട്ടാമ്പി, നിസാമുദ്ദീൻ പനവൂർ, ഷാനവാസ് ഖാൻ, അഹമ്മദ് കബീർ രിഫായി എന്നിവർ സംസാരിച്ചു. അബ്ദുൽ സത്താർ സ്വാഗതവും അബ്ദുൽ സമദ് നന്ദിയും പറഞ്ഞു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കുന്ന ‘തങ്ങൾ @ അബുദാബി’ എന്ന പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

* സാദിഖ് അലി തങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ

- pma

വായിക്കുക: , , , , , , ,

Comments Off on തങ്ങൾ @ അബുദാബി : സൗത്ത് സോൺ കെ. എം. സി. സി. പ്രചാരണ കൺവെൻഷൻ

ശില്പശാല സംഘടിപ്പിച്ചു

September 4th, 2022

kmcc-logo-epathram അബുദാബി : മണ്ണാർക്കാട് മണ്ഡലം കെ. എം. സി. സി. ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച ഏകദിന ശില്പ ശാല ശ്രദ്ധേയമായി. ഗതകാല സ്മരണകളെയും ആധുനിക ചിന്തകളെയും കോർത്തിണക്കിയുള്ള വായനയേയും പഠനത്തെയും പ്രോത്സാഹിപ്പിച്ചും ആരോഗ്യ സംരക്ഷണവും സമ്പാദ്യ ശീലവും ഉത്‌ബോധിപ്പിച്ചു കൊണ്ടും വ്യക്തി ജീവിത ത്തിൽ പാലിക്കേണ്ട സംശുദ്ധിയെ ഗൗരവ പൂർവ്വം ബോദ്ധ്യ പ്പെടുത്തിയും ശരീഫ് സാഗർ നയിച്ച പഠന ക്യാമ്പ് പങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും മികച്ചു നിന്നു.

shereef-sagar-workshop-kmcc-mannarkkad-mandalam-ePathram

ശില്പശാലയുടെ ഉദ്ഘാടനം സംസ്ഥാന കെ. എം. സി. സി. കമ്മിറ്റി പ്രസിഡണ്ട് ഷുക്കൂർ അലി കല്ലിങ്ങൽ നിര്‍വ്വഹിച്ചു. യു. അബ്‌ദുള്ള ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാമിക് സെൻ്റർ വർക്കിംഗ് പ്രസിഡണ്ട് ഹിദായത്തുള്ള, കെ. എം. സി. സി. നേതാക്കളായ അഷ്റഫ് പൊന്നാനി, റഷീദ് പട്ടാമ്പി, ജംഷാദ് വടക്കൻ, അൻവർ ചുള്ളിമുണ്ട, ഷിഹാബ് കരിമ്പനോട്ടിൽ എന്നിവർ ആശംസകൾ നേർന്നു.

- pma

വായിക്കുക: , , ,

Comments Off on ശില്പശാല സംഘടിപ്പിച്ചു

മനം നിറഞ്ഞ് ടോപികൻസ് : കോൺവോക് ശ്രദ്ധേയമായി

August 31st, 2022

naseer-ramanthali-winner-kmcc-topica-ePathram
അബുദാബി : ചരിത്ര – സാംസ്‌കാരിക – രാഷ്ട്രീയ പഠന ത്തിനും പരിശീലനത്തിനും വേണ്ടി അബുദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ടോപിക റീഡിംഗ് ആന്‍റ് ലേണിംഗ് കോഴ്സ്’ സമാപിച്ചു.

നസീർ രാമന്തളി ഒന്നാം റാങ്കും അബ്ദുല്ല ചേലക്കോട്, സുനീർ ബാബു ചുണ്ടമ്പറ്റ, നൗഷാദലി നാഷ്മഹൽ എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് റാങ്കുകളും നേടി.

രണ്ടു വർഷം നീണ്ടു നിന്ന പഠനത്തിനും പരിശീലന ത്തിനും ശേഷമാണ് ടോപിക പാഠ്യ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികള്‍ക്ക് കോൺവോക് ചടങ്ങ് സംഘടിപ്പിച്ചത്.

രണ്ട് സെമസ്റ്ററുകളിലായി നടന്ന കോഴ്‌സിന്‍റെ അവസാന ഘട്ട പരീക്ഷകൾക്ക് ശേഷം വിജയികകള്‍ ആയവരെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടന്ന കോൺവോക് ചടങ്ങില്‍ ആദരിച്ചു. റാങ്ക് ജേതാക്കളെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

kmcc-topica-winners-2022-ePathram

ചരിത്രവും സമകാലിക ഇന്ത്യയുടെ നേർ ചിത്രങ്ങളും ന്യൂന പക്ഷ രാഷ്ട്രീയത്തിന്‍റെ പ്രസക്തിയും സാംസ്‌കാരിക മുന്നേറ്റങ്ങളും നാഗരികതകളുടെ പഠനവും വ്യക്തി വികാസ പദ്ധതികളുമെല്ലാം ഉൾക്കൊള്ളുന്നത് ആയിരുന്നു ടോപിക പാഠ്യ പദ്ധതി. 67 പഠിതാക്കളാണ് ടോപികയിൽ പരീക്ഷ എഴുതി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്.

ഷുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. പി. കെ. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടോപിക കോഴ്‌സ് ഡയറക്ടർ ഷെരീഫ് സാഗർ, ഇ. ടി. മുഹമ്മദ് സുനീർ, മജീദ് അണ്ണാൻതൊടി എന്നിവര്‍ പ്രസംഗിച്ചു.

അസീസ് കാളിയാടൻ, സമീർ തൃക്കരിപ്പൂർ, അഷ്റഫ് പൊന്നാനി, ബഷീർ ഇബ്രാഹീം, വീരാൻ കുട്ടി ഇരിങ്ങാ വൂർ, മുഹമ്മദ് ആലം, റഷീദ് പട്ടാമ്പി, റഷീദലി മമ്പാട, അബ്ദുല്ല കാക്കുനി, സഫീഷ് താമരക്കുളം എന്നിവർ നേതൃത്വം നൽകി.

 

- pma

വായിക്കുക: , , , , ,

Comments Off on മനം നിറഞ്ഞ് ടോപികൻസ് : കോൺവോക് ശ്രദ്ധേയമായി

ദുബായ് കെ. എം. സി. സി. ഗുരുവായൂർ മണ്ഡലം കൺവെൻഷൻ നടത്തി

August 21st, 2022

dubai-kmcc-logo-big-epathram
ദുബായ് : കെ. എം. സി. സി. ഗുരുവായൂർ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിന ആഘോഷവും യു. എ. ഇ. കെ. എം. സി. സി. മെമ്പർ ഷിപ്പ് ക്യാമ്പയിൻ പ്രചാരണ കൺവെൻഷനും നടത്തി. ദുബായ് കെ. എം. സി. സി. സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ ഉത്ഘാടനം നിർവ്വഹിച്ചു.

ashraf-kodungallur-kmcc-guruvayoor-ePathram

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ലോകത്ത് എവിടെ യുമുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് ആഘോഷി ക്കാനുള്ള ദിവസം ആണെന്നും വർഗ്ഗീയത അടക്കം വിവിധ തരത്തിലുള്ള വിഭാഗീയ, വിധ്വംസക, ശിഥിലീകരണ ശക്തികളെ ചെറുത്ത് തോൽപ്പിച്ച് രാജ്യത്തിൻ്റെ അഖണ്ഡതയും മത നിര പേക്ഷതയും നിലനിർത്തണം എന്നും നാനാത്വത്തിൽ ഏകത്വം എന്ന വീക്ഷണം കാത്തു സൂക്ഷിക്കണം എന്നും ഉത്ഘാടന പ്രസംഗത്തിൽ അഷ്‌റഫ് കൊടുങ്ങല്ലൂർ പറഞ്ഞു.

ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ ഹമീദ് വടക്കേക്കാട് അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ജമാൽ മനയത്ത് മുഖ്യ പ്രഭാഷണം നടത്തി. മെമ്പർ ഷിപ്പ് ക്യാമ്പയിൻ ഊർജ്ജിതപ്പെടുത്തണം എന്നും കൂടുതൽ പ്രവർത്ത കരിലേക്ക് ഇറങ്ങി ചെല്ലണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തിലെ നിരാശ്രയ രേയും നിരാലംബരേയും ചേർത്ത് പിടിച്ച് അവരോടൊപ്പം നിൽക്കാൻ കെ. എം. സി. സി. യോടൊപ്പം അണി ചേരണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

‘ചേർത്ത് പിടിക്കാൻ – ചേർന്ന് നിൽക്കാന്‍’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര കമ്മിറ്റി അംഗം ഉബൈദ് ചേറ്റുവ, ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളി മംഗലം, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് കബീർ ഒരുമനയൂർ, സെക്രട്ടറിമാരായ മുഹമ്മദ് അക്ബർ ചാവക്കാട്, മുസ്തഫ വടുതല, മുൻ ട്രഷറർ അലി അകലാട് എന്നിവർ ആശംസകൾ നേർന്നു.

ഇസ്മായിൽ ഒരുമനയൂർ, ബഷീർ കുണ്ടിയത്ത്, ഫവാസ് ചേറ്റുവ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സാദിഖ് തിരുവത്ര സ്വാഗതവും സെക്രട്ടറി അസ്ലം വൈലത്തൂർ നന്ദിയും രേഖപ്പെടുത്തി.

- pma

വായിക്കുക: , ,

Comments Off on ദുബായ് കെ. എം. സി. സി. ഗുരുവായൂർ മണ്ഡലം കൺവെൻഷൻ നടത്തി

Page 18 of 42« First...10...1617181920...3040...Last »

« Previous Page« Previous « വനിതാ രത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം
Next »Next Page » വിജയികളെ പ്രഖ്യാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha