അബുദാബി : ഒളിമ്പ്യൻ റഹ്മാന്റെ സ്മരണാർത്ഥം അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പി ക്കു ന്ന ഒളി മ്പ്യൻ റഹ്മാൻ മെമ്മോ റിയൽ സെവൻസ് ഫുട്ബോൾ ടൂർണ്ണ മെന്റിൽ പങ്കെടുക്കുന്ന ടീമു കളുടെ ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ബൈചുംഗ് ബൂട്ടിയ യിൽ നിന്നും നെല്ലറ ഷംസുദ്ധീൻ ലോഗോ ഏറ്റു വാങ്ങി.
സൗഫീദ് കുറ്റിക്കാട്ടൂർ, ഷാഹുൽ മുറിയനാൽ, അബ്ദു റസാഖ് കുറ്റിക്കടവ്, ഷംസുദ്ധീൻ പാറമ്മൽ, എ. എം. അൽത്താഫ് തുടങ്ങി യവർ സംബ ന്ധിച്ചു. 1956ലെ മെൽബൺ ഒളിംമ്പിക്സിൽ എക്കാല ത്തെയും മികച്ച പ്രകടനം കാഴ്ച വെച്ച് സെമി ഫൈനൽ വരെ മുന്നേറിയ ഇന്ത്യൻ ഫുട്ബോൾ ടീമി ന്റെ പ്രതി രോധ നിര യിലെ വൻമതിൽ എന്ന വിളി പ്പേരുളള ഒളിമ്പ്യൻ റഹ്മാന്റ സ്മരണാർത്ഥം കേരള ത്തിന് പുറത്ത് ആദ്യ മായി ഒരു ഫുട്ബോൾ മത്സരം അബുദാബി കുന്ദ മംഗലം നിയോ ജക മണ്ഡലം കെ. എം. സി. സി. യാണ്.
ജനുവരി 13 വെളളി യാഴ്ച വൈകുന്നേരം 3 മണി ക്ക് അബു ദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ടൂർണ്ണ മെന്റിൽ നില വിലെ ജേതാ ക്കളായ അൽ തയ്യിബ് എഫ്. സി. അബു ദാബി, വാങ്ക അവഞ്ചെ ദുബായ്, കുർബ ദുബായ്, ഹെക്സ അബു ദാബി, സ്‌പോർട്ടിംഗ് എഫ്. സി. അബു ദാബി, ഗ്ലോബ് ട്രക്കേഴ്സ്, റിവേര വാട്ടർ, ഏഴി മല എഫ്. സി. ഉൾ പ്പെടെ യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുമായി പ്രമുഖ രായ പതിനാറ് ടീമു കളാണ് കള ത്തിൽ ഇറങ്ങുന്നത്.
- ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെന്റ്
- ഒളിമ്പ്യൻ റഹ്മാൻ സ്മാരക ഫുട്ബോൾ : ലോഗോ പ്രകാശനം ചെയ്തു
- ഒളിമ്പ്യൻ ഫുട്ബാൾ : അൽ ത്വയ്യിബ് എഫ്. സി. ജേതാക്കൾ