സ്വീകരണം നൽകി

February 22nd, 2017

അബുദാബി : സ്വാകാര്യ സന്ദർശനാർത്ഥം യു. എ. ഇ. യിൽ എത്തിയ ഖത്തർ കെ. എം. സി. സി. സ്റ്റേറ്റ് സെക്രട്ടറി നാലകത്ത് സലീമിന് അബുദാബി താഴേക്കോട് പഞ്ചാ യത്ത് കെ. എം. സി. സി. സ്വീകരണം നൽകി.

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങ് അബ്ദു റഹ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എ. കെ. ശംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.

ബഷീർ പുതു പ്പറമ്പ്, എൻ. പി. നൗഷാദ്, മജീദ് അണ്ണാൻ തൊടി, അബ്ബാസ് പൂവ ത്താണി, ഉമ്മർ നാലകത്ത് എന്നി വർ ആശംസ നേർന്ന് സംസാരിച്ചു. താഴേക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. സലിം നാലകത്ത് മറുപടി പ്രസംഗം നടത്തി.

കരീം താഴേക്കോട് സ്വാഗതവും ബഷീർ നെല്ലിപ്പറമ്പ് നന്ദിയും പ്രകാശിപ്പിച്ചു.

- pma

വായിക്കുക: ,

Comments Off on സ്വീകരണം നൽകി

ഗൾഫ് സത്യധാര ദേശീയ സര്‍ഗ ലയം : അബുദാബി ചാമ്പ്യന്മാര്‍

January 31st, 2017

logo-sargalayam-gulf-sathyadhara-ePathram
അല്‍ഐന്‍ : ഗൾഫ് സത്യധാര യു. എ. ഇ. ദേശീയ സര്‍ഗലയത്തിൽ വിവിധ എമി റേറ്റു കളിൽ നിന്നുള്ള പന്ത്രണ്ടു സോണു കളിൽ നിന്നു മായി അഞ്ഞൂ റോളം പ്രതിഭ കള്‍ മാറ്റു രച്ചു.

89 പോയി ന്‍റ് നേടി അബു ദാബി ടീം ചാമ്പ്യൻ മാരായി. 82 പോയിന്റ് നേടി ദുബായ് ടീം രണ്ടാം സ്ഥാനവും 81പോയിന്റ് സ്വന്ത മാക്കി ഷാര്‍ജ ടീം മൂന്നാം സ്ഥാന വും നേടി. ജൂനിയര്‍, സബ് ജൂനിയര്‍, ജനറല്‍ വിഭാഗ ങ്ങളില്‍ ആയി ട്ടാണ്‍ മല്‍സര ങ്ങള്‍ നടന്നത്.

gulf-sathya-dhara-sargalayam-2017-winners-ePathram

ഇതിൽ അബു ദാബി യിലെ മുഹമ്മദ് റാഫി ജനറല്‍ വിഭാഗ ത്തിലും റാസല്‍ ഖൈമ യില് നിന്നുള്ള മിസ്ബാഹ് ജൂനിയര്‍ വിഭാഗ ത്തിലും ഷാര്‍ജ യിലെ മുഹമ്മദ് ആദില്‍ ഷരീഫ് സബ് ജൂനിയര്‍ വിഭാഗ ത്തിലും കലാ പ്രതിഭ കളായി തെര ഞ്ഞെ ടുക്ക പ്പെട്ടു.

അഞ്ചു വേദി കളി ലായി ഖുർആൻ പാരായണം, പ്രബന്ധ ങ്ങൾ, വിവിധ ഭാഷാ പ്രസംഗ ങ്ങൾ, ഗാനാ ലാപനം, കഥാ പ്രസംഗം, ബുർദ, ദഫ്‌മുട്ട് തുടങ്ങി 40 ഇന ങ്ങളി ലായി ട്ടാണ് മത്സരങ്ങൾ അരങ്ങേ റിയത്.

അല്‍ഐന്‍ സുന്നി യൂത്ത് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ഇ. കെ. മൊയ്തീന്‍ ഹാജി സര്‍ഗ്ഗ ലയം ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ്. വൈസ് പ്രസി ഡണ്ട് അബ്ദുല്‍ ഹക്കീം ഫൈസി അദ്ധ്യ ക്ഷത വഹിച്ചു.

ശുഐബ് തങ്ങള്‍, ഡോ. ഒളവട്ടൂര്‍ അബ്ദു റഹ്മാന്‍, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, മിദ്ലാജ് റഹ്മാനി, ശിഹാ ബുദ്ദീന്‍ തങ്ങള്‍, ഉമര്‍ ലുലു, ഹംസ നിസാമി, അബ്ദുല്ല ചേലേരി, അലവി ക്കുട്ടി ഫൈസി മുതു വല്ലൂര്‍, നാസര്‍ മൗലവി, ശൗക്കത്തലി ഹുദവി, അശ്റഫ് വളാഞ്ചേരി, അബൂബക്കര്‍ തുടങ്ങി യവര്‍ സംബന്ധിച്ചു. നൗഷാദ് തങ്ങള്‍ ഹുദവി സ്വാഗതവും ഹുസൈന്‍ മൗലവി നന്ദിയും പറഞ്ഞു.

സമാപന സമ്മേളന ത്തിൽ അബുദാബി ടീമിന് ഓവറോള്‍ ചാമ്പ്യൻ മാർ ക്കുള്ള ട്രോഫി ഫാത്വിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ. പി. മുസ ഹാജി സമ്മാ നിച്ചു.

രണ്ടാം സ്ഥാനം നേടിയ ദുബായ് ടീമിന് ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂരും ഷാര്‍ജ ടീമിന് ശുഎബ് തങ്ങളും ട്രോഫി സമ്മാനിച്ചു. മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും നുഅ്മാന്‍ തിരൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഗൾഫ് സത്യധാര ദേശീയ സര്‍ഗ ലയം : അബുദാബി ചാമ്പ്യന്മാര്‍

എസ്. കെ. എസ്. എസ്. എഫ്. മനുഷ്യ ജാലിക സംഘ ടിപ്പിച്ചു

January 30th, 2017

skssf-manushya-jalika-onampilli-muhammed-faisy-ePathram

അബുദാബി : ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തോട് അനുബന്ധിച്ച് ‘രാഷ്‌ട്ര രക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന സന്ദേശ വുമായി സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്‌. കെ. എസ്‌.എസ്‌. എഫ്.) അബുദാബി കമ്മിറ്റി അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ‘മനുഷ്യ ജാലിക’ സംഘ ടിപ്പിച്ചു.

ഇസ്‌ലാമിക് സെന്റർ, അബുദാബി സുന്നി സെന്റർ, കെ. എം. സി. സി. യുടെയും ഭാര വാഹി കളും പ്രവർ ത്തകരും‘മനുഷ്യ ജാലിക’ യില്‍ സംബന്ധിച്ചു.

oath-abudhabi-skssf-manushya-jalika-in-republic-day-ePathram

അബ്‌ദുൽ അസീസ് മൗലവി പ്രതിജ്‌ഞ ചൊല്ലി ക്കൊടുത്തു. ‘രാഷ്‌ട്ര രക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന വിഷയ ത്തിൽ എസ്‌. കെ. എസ്‌. എസ്‌. എഫ്. സംസ്‌ഥാന വൈസ് പ്രസി ഡന്റ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി  പ്രമേയ പ്രഭാഷണം നടത്തി.

വിശ്വാസ പരവും മത പരവും ആചാര പരവു മായി ഇന്ത്യൻ ഭരണ ഘടന അനു വദിച്ച സ്വാതന്ത്ര്യം ഹനിക്കുവാൻ ആരെയും അനുവദിക്കരുത് എന്നും ഇന്ത്യ യിലെ ബഹു സ്വര സമൂഹത്തിൽ നില നിൽക്കുന്ന സൗഹൃദാ ന്തരീക്ഷം ഇല്ലാതാ ക്കുവാ നുള്ള ശ്രമ ങ്ങളെ തിരിച്ചറി യണം എന്നും അദ്ദേഹം ഓർമ്മ പ്പെടുത്തി.

ഡോക്ടർ ഒളവട്ടൂർ അബ്‌ദുൽ റഹിമാൻ മൗലവി ഉദ്‌ഘാടനം ചെയ്‌തു. കെ. എം. സി. സി. ജനറൽ സെക്രട്ടറി ഷുക്കൂറലി കല്ലിങ്ങൽ, വൈ. എം. സി. എ. പ്രസിഡന്റ് ബിജു പാപ്പച്ചൻ, e പത്രം കറസ്പോണ്ടന്റ് പി. എം. അബ്‌ദുൽ റഹിമാൻ എന്നി വർ പ്രസംഗിച്ചു.

ഷാഫി വെട്ടി ക്കാട്ടിരി സ്വാഗതവും സലിം നാട്ടിക നന്ദിയും പ്രകാശി പ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on എസ്. കെ. എസ്. എസ്. എഫ്. മനുഷ്യ ജാലിക സംഘ ടിപ്പിച്ചു

ബാഡ് മിന്റൺ ടൂർണ്ണ മെന്റ് : ഓക്സ് ഫോർഡ് മെഡി ക്കൽസ് ടീം ജേതാക്കളായി

January 22nd, 2017

uae-exchange-iic-3rd-badminton-tournament-winners-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെൻറർ സംഘ ടിപ്പിച്ച മൂന്നാമത് യു. എ. ഇ. എക്സ് ചേഞ്ച് ഓപ്പൺ ബാഡ് മിന്റൺ ടൂർണ്ണ മെന്റ് എവർ റോളിംഗ് ട്രോഫി ഓക്സ് ഫോർഡ് മെഡി ക്കൽസ് ടീം കരസ്ഥമാക്കി.

പ്രൊഫഷണൽ, അമേച്ച്വർ എന്നീ രണ്ടു വിഭാഗ ങ്ങളി ലായി അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററി ലാണ് ബാഡ് മിന്റൺ ടൂർണ്ണ മെന്റ് നടന്നത്. പ്രൊഫഷണൽ വിഭാഗ ത്തിലാണ് ഓക്സ് ഫോർഡ് മെഡിക്കൽസ് ടീം ഒന്നാം സ്ഥാനം നേടിയത്.

അമേച്ച്വർ വിഭാഗ ത്തി ലാവ ട്ടെ കണ്ണൂർ ജില്ലാ കെ. എം. സി. സി. യും ജേതാ ക്കളായി. വിജയി കൾക്ക് യു. എ. ഇ. എക്സ് ചേഞ്ച് ഉദ്യോഗസ്ഥൻ സി. കെ. പി. സവാദ്, എൻ. എം. സി. ഉദ്യോഗസ്ഥൻ ദ്രുവമേനോൻ എന്നിവർ ചേർന്ന് വിജയി കൾക്ക് ട്രോഫി യും ക്യാഷ് അവാർഡും സമ്മാ നിച്ചു.

ഇന്ത്യ, പാകി സ്ഥാൻ, ഫിലി പ്പീൻ, ഇൻഡോ നേഷ്യ, മലേഷ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യ ങ്ങളിൽ നിന്നായി വിവിധ ക്ലബ്ബു കൾക്കും സ്ഥാപ നങ്ങൾക്കും സംഘട നകൾക്കും വേണ്ടി നാൽപതോളം ടീമുകൾ മാറ്റുരച്ചു.

സെന്റർ പ്രസിഡണ്ട് പി. ബാവ ഹാജി, സെന്റർ ഭാര വാഹി കളായ കരപ്പാത്ത് ഉസ്മാൻ, യു. അബ്ദുല്ല ഫാറൂഖി, നസീർ ബി. മാട്ടൂൽ, വി. ബീരാൻ കുട്ടി, അഡ്വ. മുഹമ്മദ് കുഞ്ഞി, കെ. കെ ഹംസ ക്കുട്ടി, വി. കെ. ഷാഫി, ഷഫീഖ്, അബ്ദുൽ ബാസിത് കായ ക്കണ്ടി, ബഷീർ പുതു പ്പറമ്പ് എന്നിവർ സംബന്ധിച്ചു.

ടി. കെ. അബ്ദുൽ സലാം, മുത്തലിബ് ഞെക്ലി, റാഫി, ആരിഫ് എന്നിവർ മത്സര ങ്ങൾ നിയന്ത്രിച്ചു

- pma

വായിക്കുക: , ,

Comments Off on ബാഡ് മിന്റൺ ടൂർണ്ണ മെന്റ് : ഓക്സ് ഫോർഡ് മെഡി ക്കൽസ് ടീം ജേതാക്കളായി

മലബാർ ഫെസ്റ്റ് സീസൺ 3 : സ്വാഗത സംഘം രൂപീകരിച്ചു

January 17th, 2017

payyannur-kmcc-malabar-fest-2017-ePathram

അബു ദാബി : പയ്യന്നൂർ മണ്ഡലം കെ. എം. സി. സി. ഒരുക്കുന്ന ‘മലബാർ ഫെസ്റ്റ് – സീസൺ 3’ പയ്യ ന്നൂർ പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണ്ണ മെന്റോടു കൂടി തുടക്കം കുറിക്കും എന്ന് സംഘാടകർ അറിയിച്ചു.

ഫെബ്രുവരി 17 ന് ആരംഭി ക്കുന്ന പരിപാടി യിൽ മല ബാറിന്റെ തനതു രുചി വൈവിധ്യങ്ങൾ ഉൾക്കൊ ള്ളിച്ചു കൊണ്ടുള്ള ഭക്ഷണ സ്റ്റാളു കൾ ആയി രിക്കും മലബാർ ഫെസ്റ്റി ന്റെ മുഖ്യ ആകർഷക ഘടകം.

മുതിർന്ന വർക്കും കുട്ടി കൾക്കു മായി നിര വധി കലാ – കായിക മത്സര ങ്ങളും വനിത കൾക്കായി പാചക മത്സര ങ്ങളും നടക്കും. വിവിധ വിനോദ – വിജ്ഞാന പരിപാടി കളും അര ങ്ങേറും.  യു. എ. ഇ. യിലെ മത  സാമൂഹിക  രാഷ്ട്രീയ രംഗ ങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

കരപ്പാത്ത് ഉസ്മാൻ ചെയർ മാൻ ആയുള്ള ഇരുപത്തി ഒന്ന് അംഗ സ്വാഗത സംഘം രൂപീ കരണം അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്നു.

അബു ദാബി കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് വി. കെ. ഷാഫി, മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് നസീർ രാമന്തളി, ജനറൽ സിക്രട്ടറി അഷ്‌റഫ് കുഞ്ഞി മൂപ്പൻ, മുത്തലിബ് ഞെക്ലി, യു. കെ. മുഹമ്മദ് കുഞ്ഞി, കാസിം കവ്വായി. അലി പാലക്കോട്, മൂസ ക്കുഞ്ഞി എട്ടി ക്കുളം, മോണങ്ങാട്ട് ഇബ്രാഹിം, മൻ സൂർ കവ്വായി, സിഫുദ്ധീൻ കാങ്കോൽ, കുടുക്കിൽ ഇബ്രാഹിം, ഷഫീക് കാങ്കോൽ, ഇസ്മായിൽ കരപ്പാത്ത്, നിയാസ് രാമന്തളി, ഹംസ കരപ്പാത്ത്, മജീദ് കാങ്കോൽ തുടങ്ങിയവർ സംബന്ധിച്ചു

- pma

വായിക്കുക: , ,

Comments Off on മലബാർ ഫെസ്റ്റ് സീസൺ 3 : സ്വാഗത സംഘം രൂപീകരിച്ചു

Page 39 of 42« First...102030...3738394041...Last »

« Previous Page« Previous « ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദിനെ നിയമിച്ചു
Next »Next Page » ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വന്‍ സുരക്ഷാവലയത്തില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha