ഇസ്ലാമിക് സെന്ററില്‍ ‘ഇമ്പമുള്ള കുടുംബം ഇശലൊത്ത ജീവിതം’ കുടുംബ സായാഹ്നം

May 4th, 2017

personality-development-class-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ വിഭാഗം സംഘടി പ്പിക്കുന്ന കുടുംബ സായാഹ്നം മെയ് അഞ്ച് വെള്ളി യാഴ്ച വൈകുന്നേരം ഏഴര മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും. ‘ഇമ്പമുള്ള കുടുംബം ഇശലൊത്ത ജീവിതം’ എന്ന വിഷയം എസ്. വി. മുഹമ്മദലി അവതരിപ്പിക്കും.

വനിതകള്‍ക്കായി പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 02 642 44 88

- pma

വായിക്കുക: , , , , , ,

Comments Off on ഇസ്ലാമിക് സെന്ററില്‍ ‘ഇമ്പമുള്ള കുടുംബം ഇശലൊത്ത ജീവിതം’ കുടുംബ സായാഹ്നം

സമൂഹത്തിന്റെ ഉയര്‍ച്ചക്ക് മദ്രസ്സാ പ്രസ്ഥാന ങ്ങളുടെ പങ്ക് നിസ്തുലം : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

May 1st, 2017

അജ്മാന്‍ : ലോകത്ത് സമാധാനവും സുരക്ഷിത ത്വവും നില നിര്‍ത്തുവാന്‍ ധാര്‍മ്മിക ബോധ മുള്ള ഒരു സമൂഹ ത്തിന്റെ നില നില്‍പ് അനിവാര്യ മാണ് എന്നും അത്തരം ഒരു സമൂഹത്തിന്റെ ഉയര്‍ച്ചക്ക് മദ്രസ്സാ പ്രസ്ഥാന ങ്ങളുടെ പങ്ക് നിസ്തുല മാണ് എന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

അജ്മാന്‍ നാസര്‍ സുവൈദി മദ്രസ്സ യുടെ സില്‍വര്‍ ജൂബിലി ആഘോഷ ങ്ങ്ളുടെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പല ക്കടവ്, ഡോ. പുത്തൂര്‍ റഹ്മാന്‍, അന്‍വര്‍ നഹ, അലി മൗലവി, സയ്യിദ് ശുഹൈബ് തങ്ങള്‍, ഷാജഹാന്‍, അലവി ക്കുട്ടി ഫൈസി, സൂപ്പി പാതിരി പ്പറ്റ, മജീദ് പന്തല്ലൂര്‍, അബ്ദുള്ള ചേലേരി, ബഷീര്‍ മൗലവി അടിമാലി, താഹിര്‍ തങ്ങള്‍, നിസാര്‍, ഹമീദ് തങ്ങള്‍, റസാഖ് വളാഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

പ്രസിഡന്റ് യഹ്യ തളങ്കര അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മാ യില്‍ ഹാജി അഴിയൂര്‍ സ്വാഗതവും അഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on സമൂഹത്തിന്റെ ഉയര്‍ച്ചക്ക് മദ്രസ്സാ പ്രസ്ഥാന ങ്ങളുടെ പങ്ക് നിസ്തുലം : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

സര്‍ഗ്ഗ സമീക്ഷ കെ. എം. സി. സി.യിൽ

April 28th, 2017

dubai-kmcc-logo-big-epathram
ദുബായ് : അല്‍ ബറാഹ കെ. എം. സി. സി. ഹാളില്‍  ഏപ്രില്‍ 28 വെള്ളി യാഴ്ച വൈകുന്നേരം ആറര മണിക്ക് ദുബായ് കെ. എം. സി. സി. സര്‍ഗ്ഗ ധാര  സംഘടി പ്പിക്കുന്ന ‘സര്‍ഗ്ഗ സമീക്ഷ’ യില്‍ ബഷീര്‍ മൂളി വയലിന്റെ പുസ്തക പ്രകാശനം നടക്കും. ദീപ ചിറയിൽ പുസ്തകം പരി ചയപ്പെ ടുത്തും.

ഷാർജ ടെലിവിഷൻ സംഘടിപ്പിച്ച അറബിക് ഗാന റിയാലിറ്റി ഷോ ‘മുർഷിദ് ഷാർജ’ ജേതാവ് മീനാക്ഷി ജയകുമാറിനെ സർഗ്ഗ ധാര ആദരിക്കും.

ദേശീയ ദിന പരിപാടി യിൽ മാപ്പിള പ്പാട്ടു രചനയിൽ ഒന്നാം സ്ഥാനം നേടിയ നസറുദ്ധീൻ മണ്ണാർകാടിന്റെ രചന അടിസ്ഥാന മാക്കി നടത്തിയ മത്സര വിജയി കൾക്ക് സമ്മാന ദാനം, നാട്ടിലേക്ക് സ്ഥലം മാറി പ്പോകുന്ന ജേർണലിസ്റ്റു കളായ ഫൈസൽ ബിൻ അഹമ്മദ്, രഹ്ന ഫൈസൽ എന്നിവർക്ക് യാത്ര യയപ്പു നൽകും. ചടങ്ങിൽ സാംസ്കാരിക സാമൂഹ്യ പ്രവർ ത്തകർ സംബന്ധിക്കും

- pma

വായിക്കുക: , , , , ,

Comments Off on സര്‍ഗ്ഗ സമീക്ഷ കെ. എം. സി. സി.യിൽ

അന്താരാഷ്​ട്ര പുസ്​തകോത്സവം : മലയാള ത്തിന്റെ സാന്നിദ്ധ്യമായി ‘ഗൾഫ് സത്യ ധാര’ പവലിയൻ

April 24th, 2017

logo-abu-dhabi-international-book-fair-2017-ePathram
അബുദാബി : മലയാള ത്തിന്റെ സാന്നിദ്ധ്യമായി ഇപ്രാവ ശ്യത്തെ അബുദാബി അന്താ ഷ്ട്ര പുസ്ത കോത്സ വത്തിൽ ‘ഗള്‍ഫ് സത്യ ധാര മാസിക’ യുടെ  സ്റ്റാളും ഉണ്ടാവും എന്ന് സംഘാ ടകർ അറി യിച്ചു.

ഗൾഫ് സത്യധാര ഇതാദ്യമായാണ് അബു ദാബി പുസ്തക മേള യിൽ അംഗ മാകുന്നത്. കേരള ത്തിലെ പ്രമുഖ പ്രസാധ കരു ടെ പുസ്തക ങ്ങളും പ്രശസ്ത പണ്ഡിത രുടെ റഫറൻസ് ഗ്രന്ഥ ങ്ങളും സ്റ്റാളിൽ ലഭ്യമാവും. സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌.എസ്‌. എഫ്.) അബു ദാബി കമ്മിറ്റി ക്കു കീഴി ലുള്ള തമർ പബ്ലി ക്കേഷൻ പ്രസി ദ്ധീകരി ക്കുന്ന പുസ്തക ത്തിന്റെ പ്രകാശനവും നടക്കും.

ഏപ്രിൽ 26 മുതൽ മെയ് 2 വരെ അബു ദാബി നാഷ ണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന പുസ്തക മേള യിലെ ഗള്‍ഫ് സത്യ ധാര പവലിയൻ കൂടു തൽ ശ്രദ്ധേ യ മാക്കു ന്നതിന് വേണ്ടി പ്രചാരണ പ്രവർത്തന ങ്ങൾ അബു ദാബി യിൽ ആരംഭിച്ചു.

അബുദാബി സുന്നി സെന്റർ വൈസ് പ്രസിഡന്റ്‌ കരീം ഹാജി തിരുവത്ര യുടെ അദ്ധ്യ ക്ഷത യിൽ നടന്ന പ്രചാരണ കൺ വെൻഷൻ വൈസ് പ്രസി ഡന്റ്‌ കെ. വി. ഹംസ മുസ്ലി യാർ ഉത്ഘാടനം ചെയ്തു.

അബ്ദുല്ല നദ്‌വി, അബ്ദുൽ റഊഫ് അഹ്‌സനി, സഅദ് ഫൈസി, ഉസ്മാൻ ഹാജി, സയ്യിദ് അബ്ദു റഹിമാൻ തങ്ങൾ, ഹാരിസ് ബാഖവി, അസീസ്‌ മുസ്ലിയാർ, സാബിർ മാട്ടൂൽ, സലീം നാട്ടിക, ഇസ്മായിൽ കാസർ ഗോഡ്, ഷാഫി വെട്ടി ക്കാട്ടിരി, ഷമീർ മാസ്റ്റർ, സജീർ ഇരി വേരി എന്നിവർ പങ്കെടുത്തു സംസാ രിച്ചു.

അഷ്‌റഫ്‌ ഹാജി വാരം സ്വാഗതവും അബ്ദുൽ ഖാദർ ഒളവട്ടൂർ നന്ദിയും പറഞ്ഞു.

സ്റ്റാൾ സന്ദർശി ക്കുന്ന വർക്കും ‘ഗൾഫ് സത്യ ധാര’ യുടെ വരിക്കാർ ആവുന്ന വർക്കും ആകർഷ കമായ സമ്മാന ങ്ങ ളും  നല്‍കും.

- pma

വായിക്കുക: , , , , ,

Comments Off on അന്താരാഷ്​ട്ര പുസ്​തകോത്സവം : മലയാള ത്തിന്റെ സാന്നിദ്ധ്യമായി ‘ഗൾഫ് സത്യ ധാര’ പവലിയൻ

ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രവർത്തന ഉദ്‌ഘാടനം

April 16th, 2017

അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പുതിയ കമ്മിറ്റി യുടെ പ്രവർ ത്തന ഉദ്‌ഘാടനം ഇന്ത്യൻ എംബസ്സി യിലെ ഫസ്റ്റ് സെക്ര ട്ടറി ഡോ. സുരേഷ്‌ കുമാർ നിർവ്വ ഹിച്ചു. മുസ്ലീം ലീഗ് നേതാവ് ടി. എ. അഹമ്മദ് കബീർ എം. എൽ. എ. മുഖ്യ പ്രഭാ ഷണം നടത്തി. അബു ദാബി കമ്യൂണിറ്റി പൊലീസ് ഉദ്യോ ഗസ്‌ഥ അയിഷ അൽ ഷെഹി സംബന്ധിച്ചു.

ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. ഹിദായത്തുല്ല പ്രവർത്തന റിപ്പോർട്ട് അവ തരി പ്പിച്ചു. ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍ സ്വാഗതവും അഡ്‌ മിനി സ്‌ട്രേ ഷൻ സെക്രട്ടറി അബ്‌ദുൽ റഹ്‌മാൻ തങ്ങൾ നന്ദിയും പറഞ്ഞു. സെന്റര്‍ മുന്‍ ഭാര വാഹി കളും സുന്നി സെന്റർ, കെ. എം. സി. സി. നേതാക്കളും ആശംസ കള്‍ നേര്‍ന്നു.

പ്രമുഖ ഗായക രായ എം. എ. ഗഫൂർ, നിസാം തളിപ്പറമ്പ്, സഫ്രാന്‍ നിസാം, ഹിബാ താജുദ്ധീന്‍ എന്നി വരുടെ നേതൃത്വ ത്തിൽ ഇശൽവിരുന്നും സംഘടി പ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രവർത്തന ഉദ്‌ഘാടനം

Page 37 of 42« First...102030...3536373839...Last »

« Previous Page« Previous « ക്ലീവ്​ലാൻഡ് ക്ലിനിക്ക് : ഹൃദ്രോഗത്തിനുള്ള ഒൗദ്യോഗിക ചികിത്സാ കേന്ദ്രം
Next »Next Page » മലപ്പുറത്ത് പി. കെ. കുഞ്ഞാലി ക്കുട്ടിക്ക് ജയം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha