ദുബായിൽ ഫുട്ബോൾ വർക്ക് ഷോപ്പ് വെള്ളിയാഴ്ച

September 27th, 2017

sevens-foot-ball-in-dubai-epathram
ദുബായ് : കെ. എം.സി.സി. യും എഫ്. സി. കേരള യും സംയുക്ത മായി സംഘടി പ്പിക്കുന്ന ഫുട്ബോൾ വർക്ക് ഷോപ്പ് സെപ്റ്റംബർ 29 വെള്ളി യാഴ്ച രാത്രി 7.30 ന് ദുബായ് കെ. എം. സി. സി. ഹാളിൽ വെച്ച് നടക്കും എന്ന് സംഘാടകർ അറി യിച്ചു.

ഇന്ത്യയിലെ ആദ്യ ജനകീയ പ്രൊഫ ണൽ ടീമായ എഫ്. സി. കേരള യുടെ പ്രമുഖ താര ങ്ങൾ പങ്കെടുക്കുന്ന ശില്പ ശാല യിൽ 30 മിനിറ്റ് ദൈർഘ്യമുള്ള അവതരണവും ഫുട് ബോളിനെ കുറിച്ചുള്ള ചോദ്യോത്തരങ്ങളും ഉണ്ടായി രിക്കും.

ഇന്ത്യൻ അണ്ടർ 17 വേൾഡ് കപ്പ് ടീമിന്‍റെ ചീഫ് കോച്ച് നാരായണ മേനോൻ, സന്തോഷ് ട്രോഫി മുൻ ഗോൾ കീപ്പർ പി. ജി. പുരുഷോ ത്തമൻ, നവാസ്, അഡ്വ. ദിനേശ് എന്നി വരും ശില്പ ശാല യിൽ പങ്കെടുക്കും.

- pma

വായിക്കുക: , ,

Comments Off on ദുബായിൽ ഫുട്ബോൾ വർക്ക് ഷോപ്പ് വെള്ളിയാഴ്ച

പത്താംതരം തുല്യതാ കോഴ്സ് കെ. എം. സി. സി. യിൽ റജിസ്റ്ററേഷന്‍ തുടരുന്നു

September 12th, 2017

educational-personality-development-class-ePathram
ദുബായ് : പത്താം തരം തുല്ല്യതാ കോഴ്സ് ആറാം ബാച്ച് റജിസ്റ്ററേഷന്‍ ദുബായ് കെ. എം. സി. സി. യിൽ തുടരു ന്നു എന്ന് സംഘാ ടകർ അറി യിച്ചു.

സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്ല്യതാ പരീക്ഷ പാസ്സായ വര്‍ക്കും സ്കൂളില്‍ ഏഴാം തരം പാസ്സാവു കയും എന്നാല്‍ പത്താം തര ത്തിനു മുമ്പ് പഠനം നിർത്തു കയും ചെയ്ത വർക്കും 2011 ലോ അതിന് മുമ്പോ എസ്. എസ്. എൽ. സി. പരീക്ഷ എഴുതി പരാ ജയ പ്പെട്ട വക്കും ഈ കോഴ്സിൽ ചേരാം.

വിവിധ കാരണ ങ്ങളാൽ പഠനം പൂർത്തി യാ ക്കുവാന്‍ കഴി യാതെ ഗൾഫ് രാജ്യ ങ്ങളില്‍ വന്നു ജോലി ചെയ്യു ന്ന പ്രവാസി കള്‍ ക്ക് തുടര്‍ വിദ്യാഭ്യാസ ത്തിനും അതിലൂടെ ഉയര്‍ന്ന ജോലി കരസ്ഥ മാക്കു വാനും സാധിക്കും.

2017 സെപ്റ്റംബര്‍ 30 വരെ യാണ് റജിസ്റ്റ റേഷന്‍ കാലാ വധി. അപേക്ഷാ ഫോറം സംസ്ഥാന സാക്ഷരതാ മിഷ ന്റെ വെബ് സൈറ്റിൽ നിന്നും ഡൌൺ ലോഡ് ചെയ്യാം.

വിശദ വിവരങ്ങള്‍ക്ക് ദുബായ് കെ. എം. സി. സി. അൽ ബറാഹ ഓഫീസിലോ (04 – 27 27 773) എം. ഷഹീർ (050 – 715 2021), അഡ്വ. സാജിദ് അബൂ ബക്കർ (050 – 578 0225) എന്നി വരു മായോ ബന്ധ പ്പെടാ വുന്ന താണ്.

- pma

വായിക്കുക: , ,

Comments Off on പത്താംതരം തുല്യതാ കോഴ്സ് കെ. എം. സി. സി. യിൽ റജിസ്റ്ററേഷന്‍ തുടരുന്നു

ഇസ്‌ലാമിക് സെന്ററിൽ ‘ഈദ് നിലാവ്’ അരങ്ങേറി

September 4th, 2017

അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ‘ഈദ് നിലാവ്-2017’എന്ന പേരിൽ ബലി പെരു ന്നാള്‍ ആഘോ ഷ ങ്ങള്‍ സംഘ ടിപ്പിച്ചു.

മാപ്പിളപ്പാട്ട് രംഗത്തെ കുരുന്നു പ്രതിഭ കളായ നസീബ് നിലമ്പൂർ, മെഹ്‌റിൻ, മുന്ന, റാഫി, സിനാൻ എടക്കര എന്നി വര്‍ ചേര്‍ന്ന് ഒരുക്കിയ സംഗീത രാവ്,’ഈദ് നിലാവ്-2017’നെ ആസ്വാദ്യകര മാക്കി.

എ. ഒ. പി. ഹമീദ്, ജാഫർ രാമ ന്തളി എന്നിവ രുടെ നേതൃത്വ ത്തിൽ കോൽക്കളി, വി. ബീരാൻ കുട്ടി യുടെ നേതൃത്വ ത്തിൽ സെന്റര്‍ ബാല വേദി അംഗ ങ്ങ ളുടെ ഒപ്പന എന്നിവയും അര ങ്ങേറി.

സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി ഈദ് നിലാവ് ഉദ്‌ഘാടനം ചെയ്‌തു. യു. അബ്‌ദുല്ലാ ഫാറൂഖി ഈദ് സന്ദേശം നല്‍കി.

സെന്റർ വൈസ് പ്രസിഡന്റ് എം. ഹിദായ ത്തുള്ള, ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്‌മാൻ, കൾച്ചറൽ സെക്രട്ടറി ജാഫർ തങ്ങൾ എന്നിവര്‍ പരി പാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , ,

Comments Off on ഇസ്‌ലാമിക് സെന്ററിൽ ‘ഈദ് നിലാവ്’ അരങ്ങേറി

ശിഹാബ് തങ്ങൾ നിത്യവസന്തം : ശൈഖ് അലി അൽ ഹാഷിമി

August 29th, 2017

panakkad-shihab-thangal-ePathram
അബുദാബി : ജീവിത കാലം മുഴുവൻ നന്മ പരത്തി ജീവിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ജന മനസ്സു കളിൽ എക്കാ ലവും നിത്യ വസന്ത മായി ജീവിക്കും എന്ന് ശൈഖ് അലി അൽ ഹാഷിമി.

‘ശിഹാബ് തങ്ങൾ കാല ഘട്ട ത്തിന്റെ ഇതി ഹാസം’ എന്ന ശീർഷ കത്തിൽ അബു ദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘ ടിപ്പിച്ച അനു സ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യാ യിരുന്നു യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫാ ബിൻ സായിദ് അല്‍ നഹ്യാ ന്റെ മതകാര്യ ഉപ ദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷിമി.

അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥി ആയിരുന്നു.

മുസ്‌ലിം ലീഗ് – കെ. എം. സി. സി. സംസ്ഥാന – ജില്ലാ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ശിഹാബ് തങ്ങൾ നിത്യവസന്തം : ശൈഖ് അലി അൽ ഹാഷിമി

നോർക്ക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വെള്ളിയാഴ്ച

August 21st, 2017

logo-norka-roots-ePathram
അബുദാബി : നോർക്ക തിരിച്ചറിയൽ കാർഡിന് അബുദാബി കോഴിക്കോട് ജില്ലാ കെ. എം. സി. സി. മുഖാന്തിരം അപേക്ഷിച്ച വരിൽ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർ ഗോഡ് ജില്ലകളിൽ നിന്നുള്ള വരുടെ കാർഡുകൾ ആഗസ്റ്റ് 25 വെള്ളി യാഴ്ച ഉച്ചക്കു ശേഷം 3 മണി മുതൽ രാത്രി 10 മണി വരെ അബു ദാബി ഇന്ത്യൻ ഇസ്ലാമിക സെന്ററിൽ വെച്ച് വിതരണം ചെയ്യും എന്ന് അബു ദാബി കോഴി ക്കോട് ജില്ലാ കെ. എം. സി. സി. ഭാരവാഹികൾ അറിയിച്ചു.

കാർഡ് വിതരണ പരിപാടി യോട് അനുബന്ധിച്ച് നോർക്ക തിരിച്ചറിയൽ കാർഡിന്റെ പ്രാധാന്യ ത്തെ കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ ചന്ദ്ര സേനൻ വിശദീ കരിക്കും.

കൂടുതൽ വിവര ങ്ങൾക്ക് 050 – 567 4078, 050 – 580 5080, 056 – 2170 077 എന്നീ നമ്പറുകളിൽ ബന്ധപ്പെടാ വുന്ന താണ്.

- pma

വായിക്കുക: , , ,

Comments Off on നോർക്ക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വെള്ളിയാഴ്ച

Page 35 of 42« First...102030...3334353637...40...Last »

« Previous Page« Previous « യുവജന സഖ്യം സ്വാതന്ത്ര്യ ദിന ആ​ഘോഷം : ‘വേലുത്തമ്പി ദളവ’ ശ്രദ്ധേയ മായി
Next »Next Page » തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം : ട്രംപ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha