കേരളബാങ്ക് : സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു

April 12th, 2017

pinarayi-vijayan-epathram

തിരുവനന്തപുരം : കേരളബാങ്ക് എന്ന കേരളത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. എസ്ബിഐയില്‍ ലയിച്ച കേരളത്തിന്റെ സ്വന്തം ബാങ്കായി എസ്ബിടിക്ക് പകരം കേരള ബാങ്ക് നിലവില്‍ വരാനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിച്ചാണ് കേരളാബാങ്ക് രൂപീകരിക്കുന്നത്.ഇതോടെ 14 ജില്ലാസഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും ഭരണ സമിതികള്‍ അസാധുവായി. ഇതില്‍ ഭൂരിഭാഗവും യു.ഡി എഫിന്റെ ഭരണത്തിലായിരുന്നു.

ജില്ലാ സഹകരണ ബാങ്കുകളുടെ നിക്ഷേപത്തില്‍ 70 % പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടേതാണ്. അതുകൊണ്ടാണ് കാര്‍ഷികമേഖലയെ സഹായിക്കാന്‍ സഹകരണ മേഖലയ്ക്ക് കഴിയുന്നത്. കാര്‍ഷിക മേഖല പ്രതിസന്ധി നേരിടുമ്പോള്‍ ഇന്നത്തേക്കാള്‍ ഫലപ്രദമായി സഹായിക്കാന്‍ പുതിയ ഭേദഗതി പ്രയോജനപ്പെടും.

- അവ്നി

വായിക്കുക: ,

Comments Off on കേരളബാങ്ക് : സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു


« വാട്ട്സാപ്പ് വഴി മയക്കു മരുന്നു വില്പന നടത്തിയ പാക് സ്വദേശി പിടി യില്‍
ഞാന്‍ ആരെയും വിലക്കിയിട്ടില്ല : ദിലീപ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha