നാലു സീറ്റു കളിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

September 29th, 2019

election-ink-mark-epathram
തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പു നടക്കുവാനുള്ള കേരള ത്തിലെ 4 സീറ്റുകളി ലേക്കുള്ള കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ പട്ടികക്ക് എ. ഐ. സി. സി. അംഗീ കാരം നല്‍കി.

ടി. ജെ. വിനോദ് (എറണാകുളം), കെ. മോഹൻ കുമാർ (വട്ടിയൂർ ക്കാവ്), പി. മോഹൻ‌ രാജ് (കോന്നി), ഷാനി മോൾ ഉസ്മാൻ (അരൂർ) എന്നി വരുടെ ലിസ്റ്റി നാണ് സോണിയാ ഗാന്ധി അംഗീ കാരം നല്‍കിയത്.

- pma

വായിക്കുക: , ,

Comments Off on നാലു സീറ്റു കളിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

September 29th, 2019

Congress-Kerala-epathram

ഉപതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ പി മോഹന്‍രാജും വട്ടിയൂര്‍കാവില്‍ കെ മോഹന്‍കുമാറും എറണാകുളം ടി.ജെ വിനോദും മത്സരിക്കും. സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു.

കെ.പി.സി.സി പ്രസിഡണ്ട് മുതിർന്ന നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ അന്തിമ സ്ഥാനാർത്ഥി പട്ടികക്ക് രൂപം നൽകിയിരുന്നു. ഇതിനാണ് പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി ഇന്ന് അംഗീകാരം നൽകിയത്. തർക്കം നിലനിൽക്കുന്ന കോന്നിയിൽ സംസ്ഥാന നേതൃത്വം നിർദേശിച്ച പി.മോഹൻരാജിനെ തന്നെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മോഹൻരാജ് മുൻ ഡി.സി.സി പ്രസിഡണ്ടും പത്തനംതിട്ട മുനിസിപ്പാലിറ്റി മുൻ ചെയർമാനുമാണ്.

വട്ടിയൂർകാവിൽ മുൻ എം.എൽ.എയും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്ന അഡ്വ.കെ മോഹൻകുമാർ മത്സരിക്കും. പീതാംബരക്കുറുപ്പിനെ മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നെങ്കിലും പ്രതിച്ഛായ മുൻനിർത്തി ഉയർന്ന വിവാദങ്ങളാണ് മോഹൻകുമാറിന് നറുക്ക് വീഴാൻ കാരണം.

- അവ്നി

വായിക്കുക: , ,

Comments Off on ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

മാണി സി. കാപ്പൻ പാലാ സീറ്റ് പിടിച്ചെടുത്തു

September 28th, 2019

pala-mla-mani-c-kappan-ePathram
കോട്ടയം : പാലാ നിയമ സഭാ ഉപ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് അട്ടിമറി വിജയം നേടി ക്കൊടുത്ത് മാണി സി. കാപ്പൻ.

ഐക്യ ജനധിപത്യ മുന്നണി സ്ഥാനാർത്ഥി കേരള കോൺ ഗ്രസ്സിലെ ജോസ് ടോമിനെ  2943 വോട്ടു കള്‍ക്ക് പരാജയ പ്പെടുത്തി യാണ് ഇടതു സ്ഥാനാർത്ഥി മാണി സി. കാപ്പന്‍ (എൻ. സി. പി.) കേരള കോൺഗ്രസ്സ് കോട്ടയായ പാലാ പിടി ച്ചെടു ത്തത്. കെ. എം. മാണി അന്തരിച്ചപ്പോള്‍ ഒഴിവു വന്നതാണ് പാലാ സീറ്റ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടു പ്പില്‍ യു. ഡി. എഫ്. പാലാ നിയമ സഭാ മണ്ഡല ത്തില്‍ നേടിയ 33472 എന്നുള്ള ഭൂരി പക്ഷ ത്തെ മറി കടന്നു കൊണ്ടാണ് മാണി സി. കാപ്പന്‍ അട്ടിമറി സൃഷ്ടി ച്ചിരി ക്കുന്നത് എന്നത് രാഷ്ട്രീയ വൃത്ത ങ്ങളെ ഞെട്ടിച്ചിരി ക്കുകയാണ്.

മാണി സി. കാപ്പന്‍ (54,137)  ജോസ് ടോം (51,194)  എന്‍. ഹരി (ബി. ജെ. പി. 18,044) എന്നിങ്ങനെ യാണ് വോട്ടിംഗ് നില വാരം.

 

- pma

വായിക്കുക: , , ,

Comments Off on മാണി സി. കാപ്പൻ പാലാ സീറ്റ് പിടിച്ചെടുത്തു

എന്തു കൊണ്ട് എന്നെ പരിഗണിച്ചു കൂടാ? : കെ. വി. തോമസ്

September 26th, 2019

kv-thomas-george-alencherry-epathram

കൊച്ചി : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ആവശ്യ പ്പെട്ട് പ്രൊഫ. കെ. വി. തോമസ് രംഗത്ത്. കൊച്ചി മേയറും ഡി. സി. സി. പ്രസിഡണ്ടു മായ ടി. ജെ. വിനോദ് എറണാകുളം മണ്ഡല ത്തില്‍ സ്ഥാനാര്‍ത്ഥിയാകും എന്നു കേട്ടി രുന്നു. ഐ – ഗ്രൂപ്പും കോണ്‍ഗ്രസ്സ് നേതൃത്വവും തമ്മിലുള്ള ധാരണ യുടെ അടിസ്ഥാന ത്തില്‍ ആയിരുന്നു ഇത്.

എന്നാല്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന തെരഞ്ഞെടുപ്പു സമിതി യോഗത്തില്‍, എറണാകുളം സീറ്റി ല്‍ തന്നെയും പരിഗണിക്കണം എന്ന് പ്രൊഫ. കെ. വി. തോമസ് ആവശ്യ പ്പെട്ടു.  ഇതോടെ എറണാകുളം മണ്ഡല ത്തില്‍ കോണ്‍ ഗ്രസ്സി ന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സങ്കീര്‍ണ്ണമായി.

- pma

വായിക്കുക: , , , , ,

Comments Off on എന്തു കൊണ്ട് എന്നെ പരിഗണിച്ചു കൂടാ? : കെ. വി. തോമസ്

മായാവതിക്കു തിരിച്ചടി : ആറ് എം. എല്‍. എ. മാര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

September 17th, 2019

mayawati-reigns-epathram
ജയ്പുര്‍ : രാജസ്ഥാനില്‍ ബി. എസ്. പി. നേതാവ് മായാ വതിക്ക് വന്‍ തിരിച്ചടി. രാജസ്ഥാന്‍ നിയമ സഭ യില്‍ ആകെ യുള്ള ആറ് എം. എല്‍. എ. മാര്‍ ബി. എസ്. പി. വിട്ടു കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഇതോടെ 200 അംഗ നിയമ സഭ യില്‍ കോണ്‍ ഗ്രസ്സിന് 106 അംഗ ങ്ങളായി. രാജേന്ദ്ര ഗുഡ്ഡ, ജോഗേന്ദ്ര സിംഗ് അവാന, ലഖന്‍ സിംഗ് മീണാ, വാജിബ് അലി, സന്ദീപ് യാദവ്, ദീപ് ചന്ദ് ഖേരിയ എന്നിവരാണ് തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

ഇതിനു മുന്നോടിയായി ആറ് എം. എല്‍. എ. മാരും മുഖ്യ മന്ത്രി അശോക് ഗലോട്ടു മായി ചര്‍ച്ച നടത്തു കയും തുടര്‍ന്ന് നിയമ സഭാ സ്പീക്കര്‍ സി. പി. ജോഷി യുമായി കൂടി ക്കാഴ്ച നടത്തുകയും കോണ്‍ ഗ്രസ്സില്‍ ചേരുവാ നുള്ള താല്‍ പര്യം അറിയിച്ചു കൊണ്ട് കത്ത് നല്‍കു കയും ചെയ്തു.

ആറു പേരും ഒരുമിച്ച് പാര്‍ട്ടി വിട്ട തിനാല്‍ കൂറു മാറ്റ നിരോ ധന നിയമം ബാധകം ആവില്ല. ബി. എസ്. പി. രാജ സ്ഥാനില്‍ കോണ്‍ ഗ്രസ്സ് സര്‍ക്കാരിന് പുറമേ നിന്ന് പിന്തുണ നല്‍കി വരിക യായിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on മായാവതിക്കു തിരിച്ചടി : ആറ് എം. എല്‍. എ. മാര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

Page 11 of 28« First...910111213...20...Last »

« Previous Page« Previous « ആധാര്‍ നിയമ ങ്ങളിൽ സമഗ്ര മായ മാറ്റങ്ങള്‍
Next »Next Page » സത്താര്‍ അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha