എലിസബത്ത് രാജ്ഞി അന്തരിച്ചു

September 9th, 2022

british-queen-elizabeth-passes-away-ePathram
ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു 96 വയസ്സ് ആയിരുന്നു. സ്കോട്ട് ലൻഡിലെ വേനൽ കാല വസതി യായ ബാൽമോറല്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു അന്ത്യം. ബക്കിംഗ്ഹാം കൊട്ടാരത്തിന്‍റെ പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് എലിസബത്ത് രാജ്ഞി യുടെ മരണ വാര്‍ത്ത അറിയിച്ചത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൺ ഭരിച്ച ഭരണാധികാരി കൂടിയാണ് എലിസബത്ത് രാജ്ഞി.

പിതാമഹനായ ജോർജ്ജ് അഞ്ചാമൻ രാജാവിന്‍റെ ഭരണ കാലത്ത് 1926 ഏപ്രിൽ 21 ന് ജോർജ്ജ് ആറാമൻ രാജാവി ന്‍റെയും (ഡ്യൂക്ക് ഓഫ് യോര്‍ക്ക്) എലിസബത്ത് ബോവെസ് ലിയോണിന്‍റെ യും (ഡച്ചസ് ഓഫ് യോര്‍ക്ക്) മകളായി ജനിച്ചു. എലിസബത്ത് അലക്‌സാന്‍ഡ്ര മേരി വിന്‍ഡ്‌സര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്.

ബ്രിട്ടീഷ് രാജ്ഞിയായി 1952 ഫെബ്രുവരി 6 ന് ആയിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. 1953 ജൂണ്‍ 2 ന് കിരീട ധാരണം നടന്നു. ബ്രിട്ടിഷ് രാജ പദവിയില്‍ എത്തിയ നാൽപതാമത്തെ വ്യക്തിയാണ്. 1947 ൽ ഗ്രീക്ക് ഡാനിഷ് രാജകുടുംബാംഗമായ ഫിലിപ്പ് രാജകുമാരനെ വിവാഹം ചെയ്തു.

- pma

വായിക്കുക: , ,

Comments Off on എലിസബത്ത് രാജ്ഞി അന്തരിച്ചു

ബ്രിട്ടണില്‍ കൊവിഡ്​ വ്യാപനം രൂക്ഷം : ലോക്ക് ഡൗണ്‍ ജൂലായ് 17 വരെ നീട്ടി

January 25th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
ലണ്ടൻ : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈസ് കൂടുതൽ മാരകം എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഈ അതി തീവ്ര വൈറസ് രാജ്യത്തു പടർന്നു പിടിക്കുന്ന സാഹചര്യ ത്തില്‍ ലോക്ക് ഡൗണ്‍ ദിന ങ്ങള്‍ ജൂലായ് 17 വരെ ദീര്‍ഘിപ്പിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ വക ഭേദം കണ്ടെത്തിയത്. ഇംഗ്ലണ്ടിലും അയർ ലൻഡിലും കൊവിഡ് പോസി റ്റീവ് ആവുന്നവരിൽ ഭൂരി ഭാഗം പേരിലും ഈ പുതിയ വൈറസാണ് കാണ പ്പെടുന്നത്. അമ്പതോളം രാജ്യങ്ങളി ലേക്ക് ഇതു പടർന്നിട്ടുണ്ട്. വൈറസ് ബാധിച്ച വരിൽ മരണ നിരക്ക് 30% കൂടുതലും ആയിട്ടുണ്ട് എന്നും ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ചൂണ്ടി ക്കാണിച്ചു.

ഈ സാഹചര്യത്തില്‍ പബ്ബുകൾ, മാളുകള്‍, പൊതു ജനങ്ങൾ കൂടി ച്ചേരുന്ന ഇടങ്ങള്‍ എന്നിവ ജൂലായ് 17 വരെ അടച്ചിടും.

രാജ്യത്തെ ലോക്ക് ഡൗണ്‍ നിയമ ങ്ങൾ, കൊവിഡ് പ്രൊട്ടോക്കോള്‍ എന്നിവ വിപുലീകരി ച്ചിട്ടുണ്ട് എന്നും ‘ദ ടെല ഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. വൈറസ് വ്യാപനം രൂക്ഷമായ രാജ്യ ങ്ങളിൽ നിന്നും ബ്രിട്ടണില്‍ എത്തുന്ന വർക്ക് 10 ദിവസം നിരീക്ഷണം ഏർപ്പെടുത്തി.

രാജ്യത്ത് 2.3 മില്ല്യണ്‍ ആളുകള്‍ക്ക് കൊവിഡ് വാക്സി നേഷന്‍  നല്‍കി ക്കഴിഞ്ഞു എന്നും ജനിതക മാറ്റം വന്ന കൊവിഡ് വൈറസിന്നു ബ്രിട്ടണില്‍ നല്‍കി വരുന്ന ഫൈസർ, ഓക്സ്ഫഡ് വാക്സി നുകള്‍ ഫല പ്രദ മാണ് എന്നും പ്രധാന മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ബ്രിട്ടണില്‍ കൊവിഡ്​ വ്യാപനം രൂക്ഷം : ലോക്ക് ഡൗണ്‍ ജൂലായ് 17 വരെ നീട്ടി

നിര്‍ത്തി വെച്ച കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

September 15th, 2020

covid-19-university-of-oxford-developed-corona-vaccine-ePathram
ലണ്ടന്‍ : താത്കാലികമായി നിര്‍ത്തി വെച്ചി രുന്ന ഓക്സ് ഫോഡ് യൂണി വേഴ് സിറ്റിയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു.

പരീക്ഷണ ത്തിന്റെ ഭാഗ മായി 18,000 ത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ കുത്തി വെച്ചിരുന്നു. ഇവരില്‍ ഒരാള്‍ക്ക് ‘അജ്ഞാത അസുഖം’ കണ്ടെത്തി യിരുന്നു. ഇതേ തുടര്‍ന്ന് താല്‍ക്കാലികമായി പരീക്ഷണം നിര്‍ത്തി വെക്കുക യായിരുന്നു.

ഇതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണങ്ങള്‍ പൂര്‍ത്തി യാവു കയും അവലോകന കമ്മിറ്റി യുടേയും യു. കെ. റെഗുലേറ്റര്‍ എം. എച്ച്. ആര്‍. എ. യുടേയും ശുപാര്‍ശ കളെ തുടര്‍ന്ന് രാജ്യത്ത് ഉടനീളം വാക്‌സിന്‍ പരീക്ഷണം വീണ്ടും ആരംഭിക്കുകയാണ് എന്നു നിര്‍മ്മാതാക്കളായ അസ്ട്രാ സെനക ഫാർമസ്യൂട്ടിക്കൽസും ഓക്സ് ഫോഡ് യൂണിവേഴ്സിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

 

- pma

വായിക്കുക: , , , ,

Comments Off on നിര്‍ത്തി വെച്ച കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

കൊവിഡ് വാക്സിൻ : ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി യുടെ പരീക്ഷണം വിജയം

July 21st, 2020

covid-19-university-of-oxford-developed-corona-vaccine-ePathram
ലണ്ടൻ : ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച ആദ്യഘട്ട പരീക്ഷണം വിജയം കണ്ടു. 1077 ആളുകളില്‍ നടത്തിയ പരീക്ഷണ ങ്ങളുടെ ആദ്യ രണ്ടു ഘട്ട ങ്ങളിലെ ഫല ങ്ങളാണ് പ്രഖ്യാപിച്ചത്. ChAdOx1 nCoV-19 എന്ന കൊവിഡ് പ്രതിരോധ വാക്‌സി ന്റെ പരീക്ഷണ ങ്ങളാണ് മനുഷ്യരിൽ വിജയകരം എന്നു റിപ്പോര്‍ട്ട് ചെയ്തത്.

ഓക്സ് ഫോഡ് യൂണി വേഴ്സിറ്റിയും ബ്രിട്ടിഷ് – സ്വീഡിഷ് മരുന്നു കമ്പനിയായ അസ്ട്രാ സെനക ഫാർമ സ്യൂട്ടിക്കൽസും സംയുക്തമായി പഠന -ഗവേഷണം ചെയ്യുന്ന ഈ വാക്‌സിന് AZD1222 എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഔദ്യോഗിക നാമം. ഈ വർഷം അവസാന ത്തോടെ വാക്സിൻ യാഥ്യാർത്ഥ്യ മാകും എന്നാണ് അസ്ട്രാ സെനക യുടെ പ്രതീക്ഷ.

കൊറോണ വൈറസ് പ്രതിരോധിക്കുന്ന ആന്റി ബോഡി കളും ടി – സെല്ലുകളും (വെളുത്ത രക്ത കോശങ്ങള്‍) മനുഷ്യ ശരീരത്തിൽ മികച്ച രീതിയിൽ ഉല്‍പ്പാദിപ്പിക്കു ന്നതിനു വാക്‌സിൻ സഹായിച്ചു എന്നും പഠന-ഗവേഷണ റിപ്പോർട്ടു കള്‍ സൂചിപ്പിക്കുന്നു. 

വാക്സിനേഷൻ സ്വീകരിച്ച 90% പേരിലും നാലാഴ്ചക്ക് ഉള്ളില്‍ തന്നെ വൈറസിന് എതിരെ ആന്റി ബോഡി രൂപ പ്പെടുകയും ചെയ്തു. വാക്സിൻ നിലവില്‍ സുരക്ഷിതം ആണെന്നും ഗുരുതര പാർശ്വ ഫലങ്ങള്‍ ഇല്ലാ എന്നും ലാൻ സെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീ കരിച്ച പരീക്ഷണ ഫല റിപ്പോർട്ടിൽ പറയുന്നു.

 

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് വാക്സിൻ : ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി യുടെ പരീക്ഷണം വിജയം

ഡെക്സാ മെതാസോൺ കൊവിഡ് പ്രതിരോധിക്കും : പ്രതീക്ഷയോടെ വൈദ്യ ശാസ്ത്രം

June 17th, 2020

dexamethasone-saves-one-third-of-most-severe-covid-19-cases-ePathram
കൊവിഡ് വൈറസിനെ പ്രതിരോധി ക്കുവാന്‍ ‘ഡെക്സാ മെതാസോൺ’ എന്ന മരുന്നിനു കഴിയും എന്ന് ആരോഗ്യ വിദഗ്ദര്‍. ഓക്സ്ഫോഡ് യൂണി വേഴ്‌സിറ്റി യിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തിലാണ് വൈദ്യ ശാസ്ത്രത്തിനു ഏറെ മുതല്‍ക്കൂട്ട് ആയി തീരാവുന്ന കാര്യം കണ്ടെത്തിയത്.

കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് മൂന്നില്‍ ഒന്ന് എന്ന തോതില്‍ കുറക്കു വാനും ഈ മരുന്നിനു സാധിക്കും എന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടി ക്കാണി ക്കുന്നു.

കൊറോണ വൈറസ് ബാധ മൂലം ചുരുങ്ങി പ്പോകുന്ന ശ്വാസ കോശത്തിനെ ചെറിയ അള വില്‍ നൽകുന്ന ഡെക്സാ മെതാസോൺ’ മരുന്നു കൊണ്ട് വികസി പ്പിക്കു വാന്‍ കഴിയും. മാത്രമല്ല വൈറസ് മൂലം ശരീരത്തില്‍ ഉണ്ടാവുന്ന ദോഷകരമായ പ്രതി പ്രവർത്തന ങ്ങളെ ‘ഡെക്സാ മെതാസോൺ’ തടയു വാനും സഹായിക്കും.

 

- pma

വായിക്കുക: , , ,

Comments Off on ഡെക്സാ മെതാസോൺ കൊവിഡ് പ്രതിരോധിക്കും : പ്രതീക്ഷയോടെ വൈദ്യ ശാസ്ത്രം

Page 2 of 3123

« Previous Page« Previous « ഇന്ന് 79 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; പുതുതായി ഒരു ഹോട്ട് സ്പോട്ട് മാത്രം
Next »Next Page » വിമാന യാത്രക്കാരായ പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബ്ബന്ധം  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha