പൂച്ചകളിലൂടെ കൊവിഡ് വൈറസ് പകരുവാന്‍ സാദ്ധ്യത എന്നു മുന്നറിയിപ്പ്

June 7th, 2020

pet-cat-ePathram
ലണ്ടൻ : വളർത്തു പൂച്ചകളിലൂടെ കൊവിഡ് വൈറസ് പകരുവാന്‍ സാദ്ധ്യത എന്നു ബ്രിട്ടീഷ് വെറ്റിനറി അസ്സോ സ്സിയേ ഷനിലെ മൃഗ ശാസ്ത്രജ്ഞ രുടെ മുന്നറിയിപ്പ്.

പൂച്ചകളുടെ രോമങ്ങ ളിൽ വൈറസ് നില നില്‍ക്കും എന്നതിനാല്‍ ഇവയെ സ്പർശിക്കുന്നതി ലൂടെ വൈറസ് കൈമാറ്റം ചെയ്യപ്പെടുകയും മനുഷ്യരി ലേക്ക് പകരു വാന്‍ എളുപ്പം ആവും എന്നും ബ്രിട്ടീഷ് വെറ്റിനറി അസ്സോസ്സി യേഷ നിലെ (ബി. വി. എ) മൃഗ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

pet-cat-may-become-covid-19-virus-transmitter-ePathram

ടേബിൾ, ഡോർനോബ് പോലുള്ള ഇടങ്ങളിൽ വൈറസ് സാന്നിദ്ധ്യം ഉണ്ടെങ്കിൽ പൂച്ചകളിലേ ക്ക് എത്തുകയും മറ്റു ജീവ ജാല ങ്ങളിലേക്ക് അവ പകരുകയും ചെയ്യും. വളർത്തു മൃഗങ്ങളില്‍ നിന്നും ഉടമ കൾക്ക് രോഗം പകർന്നു എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ, മനുഷ്യനിൽ നിന്ന് വളർത്തു മൃഗ ങ്ങൾക്ക് രോഗം പകര്‍ന്നു എന്ന് തെളിഞ്ഞി ട്ടുണ്ട്. അതോടൊപ്പം വളർത്തു പൂച്ച കളിൽ കൊവിഡ് വൈറസ് ബാധിച്ചു എന്നും ക്ലിനിക്കൽ പരിശോധന യിൽ വ്യക്തമായി ട്ടുണ്ട്.

ഈ സാഹചര്യത്തിൽ കൊവിഡ് ബാധിതരും രോഗ ലക്ഷണങ്ങൾ ഉള്ളവരും ക്വാറന്റൈ നില്‍ കഴിയുന്ന വരും വളര്‍ത്തു പൂച്ച കളുമായി അകലം പാലിക്കു കയും അവയെ പുറത്തു വിടാതെ വീട്ടിൽ തന്നെ സൂക്ഷിക്കുകയും വേണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

Comments Off on പൂച്ചകളിലൂടെ കൊവിഡ് വൈറസ് പകരുവാന്‍ സാദ്ധ്യത എന്നു മുന്നറിയിപ്പ്

വൈദ്യ ശാസ്ത്ര രംഗത്തെ നോബല്‍ സമ്മാനം മൂന്ന് ഗവേഷ കര്‍ക്ക്

October 8th, 2019

medicine-nobel-prize-2019-ePathram
സ്‌റ്റോക്‌ഹോം : വൈദ്യശാസ്ത്ര രംഗ ത്തെ നോബല്‍ പുരസ്‌കാരം മൂന്ന് ഗവേഷ കര്‍ക്ക്. ബ്രിട്ടിഷ് ഗവേഷകന്‍ പീറ്റർ റാറ്റ്ക്ലിഫ്, അമേരിക്കന്‍ ഗവേഷക രായ ഗ്രെഗ് സെമേൻസ, വില്യം കെയ്‌ലിൻ എന്നി വര്‍ ക്കാണ് പുരസ്കാരം. ക്യാന്‍സര്‍, വിളർച്ച, ഹൃദയാഘാതം, പക്ഷാ ഘാതം തുടങ്ങിയ രോഗങ്ങൾ ക്കുള്ള മരുന്നു കണ്ടെ ത്തുന്ന തിൽ നിർണ്ണായക പങ്കു വഹിച്ചു എന്ന തിനാ ലാണ് പുരസ്കാര നേട്ടം.

ശരീര കോശങ്ങള്‍ എങ്ങനെ യാണ് ഓക്‌സി ജന്റെ ലഭ്യത തിരിച്ചറി യുന്നത് എന്നും അതു മായി എങ്ങനെയാണ് പൊരുത്തപ്പെടുന്നത് എന്നുമാണ് ഇവര്‍ പരിശോധിച്ചത്. കോശങ്ങ ളില്‍ നടക്കുന്ന മെറ്റബോളിസം (ചയാപചയം) ശാരീരിക പ്രവർത്തന ങ്ങളെയും എങ്ങനെ യാണ് ഓക്സിജന്റ അളവ് സ്വാധീനി ക്കുന്നത് എന്നും ഇവർ പഠന വിധേയ മാക്കി യിരുന്നു.

ഇവരുടെ കണ്ടെത്തല്‍ ക്യാന്‍സര്‍ അടക്കം നേരത്തേ പറഞ്ഞ രോഗങ്ങ ളുടെ ചികിത്സക്ക് ഫല പ്രദമായ പുതിയ വഴി കണ്ടെത്തുവാന്‍ സഹായി ക്കും എന്നും പുരസ്‌കാര ജൂറി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on വൈദ്യ ശാസ്ത്ര രംഗത്തെ നോബല്‍ സമ്മാനം മൂന്ന് ഗവേഷ കര്‍ക്ക്

പാക്കിസ്ഥാൻ ആക്രമി ക്കുവാൻ മന്‍ മോഹന്‍ സിംഗ് പദ്ധതിയിട്ടിരുന്നു : ഡേവിഡ് കാമറോണ്‍

September 19th, 2019

david-cameron-manmohan-singh-epathram ലണ്ടന്‍ : മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാന മന്ത്രി യായിരുന്നപ്പോള്‍ പാകി സ്ഥാന് എതിരെ സൈനിക നടപടി ക്ക് ഇന്ത്യ തയ്യാറെടു ത്തിരുന്നു എന്നുള്ള വെളി പ്പെടു ത്തലു മായി ബ്രിട്ടീഷ് മുന്‍ പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍.

2011 ലെ മുംബൈ ഭീകരാക്രമണത്തി ന്റെ പശ്ചാത്ത ലത്തില്‍ ആയിരുന്നു ഇത് എന്ന് ‘ഫോര്‍ ദ റിക്കോര്‍ഡ്’ എന്ന പേരില്‍ ഇറങ്ങിയ ഓര്‍മ്മ ക്കുറിപ്പു കളുടെ സമാഹാര ത്തിലാണ് ഡേവിഡ് കാമ റോണ്‍ ഇക്കാര്യം പറഞ്ഞിരി ക്കുന്നത്.

മന്‍മോഹന്‍ സിംഗ് ഒരു വിശുദ്ധനായ മനുഷ്യന്‍ എന്നാണ് കാമറോണ്‍ വിശേ ഷിപ്പിച്ചത്. സിംഗുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. 2011 ലെ മുംബൈ ഭീകര ആക്രമണ ത്തിനു ശേഷം ഡേവിഡ് കാമറോൺ ഇന്ത്യ സന്ദർശി ച്ചിരുന്നു. അന്ന് മന്‍ മോഹൻ സിംഗു മായി നടത്തിയ ചർച്ചയിലാണ് സൈനിക നടപടി അടക്കമുള്ള കാര്യങ്ങളെ കുറിച്ച് തന്നോട് വിശദീ കരിച്ചത്.

ഇന്ത്യ നേരിടുന്ന വെല്ലുവിളി കളെ കുറിച്ചു വ്യക്ത മായ ധാരണ മന്‍ മോഹന്‍ സിംഗിന്ന് ഉണ്ടായി രുന്നു എന്നും കാമറോണ്‍ കുറിച്ചു. ഇന്ത്യയുമായി പുതിയ പങ്കാളി ത്തം ആവശ്യ മാണ് എന്ന നില പാടാണ് താന്‍ സ്വീകരി ച്ചിരു ന്നത്. ലോകത്തിലെ ഏറ്റവും പഴയ ജനാധി പത്യ രാജ്യവും ലോക ത്തിലെ ഏറ്റവും വലിയ ജനാധി പത്യ രാജ്യവും തമ്മി ലുള്ള ബന്ധ ത്തി ന്റെ സാദ്ധ്യതകളാണ് താന്‍ തേടിയി രുന്നത്.

അമേരിക്ക യുമായി ഉണ്ടായിരുന്ന പ്രത്യേക ബന്ധത്തി നു പകരം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളു മായുള്ള സവിശേഷ ബന്ധമാണ് താന്‍ ആഗ്രഹിച്ചിരു ന്നത് എന്നും കാമറോണ്‍ വ്യക്ത മാക്കുന്നു.

- pma

വായിക്കുക: , , , ,

Comments Off on പാക്കിസ്ഥാൻ ആക്രമി ക്കുവാൻ മന്‍ മോഹന്‍ സിംഗ് പദ്ധതിയിട്ടിരുന്നു : ഡേവിഡ് കാമറോണ്‍

ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി

July 23rd, 2019

boris-johnson-epathram

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു. 66 ശതമാനം വോട്ടോടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ജോണ്‍സണ് 92,153 വോട്ടും ജെറമി ഹണ്ടിന് 46,656 വോട്ടും ലഭിച്ചു. നാളെ അദ്ദേഹം പ്രധാനമന്ത്രിയായി ഔദ്യോഗികമായി ചുമതലയേൽക്കും.

തെരേസ മേ രാജിവച്ചതോടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടന്നത്. 1.6 ലക്ഷം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എംപിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു തെരേസ മേ രാജിവച്ചത്.

- അവ്നി

വായിക്കുക: ,

Comments Off on ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി

വിറ്റാമിന്‍ ഡി ലഭിക്കില്ല : ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി

May 28th, 2017

niqab-burqa-purdah-epathram
ലണ്ടന്‍ : ബ്രിട്ടനില്‍ ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡി പ്പെന്‍ ഡന്‍സ് പാര്‍ട്ടി. പൊതു തെര ഞ്ഞെടു പ്പിന്റെ ഭാഗ മായി പാര്‍ട്ടി തയ്യാറാ ക്കിയ പ്രകടന പത്രിക യിലാണ് ഇത്തരം ഒരു വാഗ്ദാനം നല്‍കി യിരി ക്കുന്നത്. സൂര്യ പ്രകാശ ത്തില്‍ നിന്നുള്ള ‘വിറ്റാമിന്‍ ഡി’ ലഭിക്കു ന്നതിന് ബുര്‍ഖ തടസ്സം സൃഷ്ടി ക്കുന്നു എന്നുള്ള കാരണ ങ്ങള്‍ ചൂണ്ടി ക്കാട്ടിയാണ് ബുര്‍ഖ നിരോധി ക്കുന്ന തിനെ പാര്‍ട്ടി ന്യായീ കരിക്കു ന്നത്.

burqa-ban-france-epathram

ആളെ തിരിച്ചറിയാന്‍ ബുദ്ധി മുട്ട് സൃഷ്ടിക്കുന്ന ഇത്തരം വസ്ത്ര ങ്ങള്‍ ആളു കള്‍ തമ്മിലുള്ള വിനിമയ ത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്നും ഇത്തരം വസ്ത്രങ്ങള്‍ ആളു കളുടെ തൊഴില്‍ അവസര ങ്ങള്‍ നിഷേധി ക്കുന്നു എന്നും ഉടന്‍ നടക്കാനിരിക്കുന്ന പൊതു തെര ഞ്ഞെടു പ്പില്‍ ജയിച്ചാല്‍ തങ്ങള്‍ ബുര്‍ഖ നിരോധനം പ്രാബല്യ ത്തില്‍ കൊണ്ടു വരും എന്നും യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി ഇലക്ഷന്‍ മാനി ഫെസ്റ്റോ വ്യക്ത മാക്കുന്നു.

- pma

വായിക്കുക: , , , , , , , ,

Comments Off on വിറ്റാമിന്‍ ഡി ലഭിക്കില്ല : ബുര്‍ഖ നിരോധിക്കും എന്ന് യു. കെ. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി

Page 3 of 3123

« Previous Page « കാറുകളിലെ മത പരമായ ചിഹ്ന ങ്ങള്‍ക്ക് ഫിലിപ്പീന്‍സില്‍ വിലക്ക്
Next » മതസൗഹാര്‍ദ്ദം ഇന്ത്യക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha