വെള്ളത്തിലും കരയിലും ജീവിക്കുന്ന മത്സ്യത്തെ കൊന്നു കളയുക : ജോര്‍ജ്ജിയന്‍ അധികൃതര്‍

October 13th, 2019

northern-snake-head-fish-found-in-georgia-ePathram
ജോര്‍ജ്ജിയ : ജലാശയങ്ങളിലുള്ള മറ്റു ജീവജാല ങ്ങളുടെ നില നില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന നോര്‍തേണ്‍ സ്‌നേക്ക്‌ ഹെഡ് എന്ന മത്സ്യത്തെ കിട്ടിയ ഉടനെ തന്നെ കൊന്നു കളയണം എന്ന് ജോര്‍ജ്ജിയ യിലെ നാച്വറല്‍ റിസോഴ്‌ സസ് ഡിപ്പാര്‍ട്ട്‌ മെന്റ് മുന്നറിയിപ്പു നൽകി.

ജലാശയ ങ്ങളിലെ നിലവിലെ ഭക്ഷ്യ ശൃംഗലയും ആവാസ വ്യവസ്ഥയും നശിക്കുവാന്‍ വരാൽ വർഗ്ഗ ത്തില്‍പ്പെട്ട നോര്‍തേണ്‍ സ്‌നേക്ക്‌ ഹെഡ്ഡി ന്റെ (Northern Snakeheads) സാന്നിദ്ധ്യം കാരണമാകുന്നു എന്നുള്ളതി നാലാണ് ഈ മുന്നറിയിപ്പ്.

സ്‌നേക്ക്‌ ഹെഡ് മൽസ്യങ്ങൾ ഏഷ്യന്‍ മേഖല യില്‍ സര്‍വ്വ സാധാരണ മാണ്. ചെറു മത്സ്യ ങ്ങള്‍, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ തുടങ്ങിയവ യൊക്കെ ഭക്ഷണ മാക്കുന്ന സ്‌നേക്ക് ഹെഡ്, വരള്‍ച്ചാ കാലത്ത് ചെളിയില്‍ പുതഞ്ഞ് ജീവിക്കുകയും ചെയ്യും. മൂന്നടി യില്‍ അധികം നീളം വരുന്ന സ്‌നേക്ക് ഹെഡിന് നാലു ദിവസം വരെ വെള്ളം ഇല്ലാതെ കരയില്‍ ജീവിക്കാനും ശരീരത്തിലെ ജലാംശം നില നിര്‍ത്തുവാനും സാധിക്കും.

പാമ്പിന്റെ തല യുടെ ആകൃതി യുള്ള തല യാണ് എന്നതു കൊണ്ടാണ് ‘സ്‌നേക്ക്‌ ഹെഡ്’ എന്ന പേര് ലഭിച്ചത്.

ജോര്‍ജ്ജിയന്‍ ജലാശയ ങ്ങളില്‍ ഈ മല്‍സ്യ ത്തെ കണ്ടെത്തി യതിന്റെ പശ്ചാ ത്തല ത്തില്‍ സ്നേക്ക് ഹെഡ് മല്‍സ്യത്തെ തിരി ച്ചറി യുവാനുള്ള യാനുള്ള നിര്‍ദ്ദേശ ങ്ങള്‍ വന്യജീവി വകുപ്പ് ജനങ്ങള്‍ക്ക് നല്‍കി ക്കഴിഞ്ഞു. ഇത്തരം മത്സ്യത്തെ കണ്ടെത്തിയാല്‍ ഉടനെ തന്നെ കൊല്ലു വാനും ചിത്രം പകര്‍ത്തി വന്യ ജീവി വകുപ്പിന് നല്‍കു വാനും ആവശ്യപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on വെള്ളത്തിലും കരയിലും ജീവിക്കുന്ന മത്സ്യത്തെ കൊന്നു കളയുക : ജോര്‍ജ്ജിയന്‍ അധികൃതര്‍

മുഖം മറച്ചു കൊണ്ട് വസ്ത്രം ധരിക്കുന്ന തില്‍ ഓസ്ട്രിയ യില്‍ നിരോധനം

October 3rd, 2017

burqa-niqab-face-veil-ban-in-austria-ePathram
വിയന്ന : മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചു കൊണ്ടുള്ള നിയമം 2017 ഒക്ടോബര്‍ 1 മുതല്‍ ഓസ്ട്രിയ യില്‍ പ്രാബല്യ ത്തില്‍ വന്നു.

ബുര്‍ഖ, പര്‍ദ്ദ, നിഖാബ് പോലെ യുള്ളതും മുഖം പൂര്‍ണ്ണ മായി മറക്കു ന്നതു മായ വസ്ത്ര ങ്ങള്‍ പൊതു സ്ഥല ങ്ങളി ലും മറ്റും ഉപ യോഗി ക്കു വാന്‍ പാടില്ല. നിയമം ലംഘി ക്കുന്നർ 150 യൂറോ അല്ലെങ്കിൽ 132 പൗണ്ട് (ഏക ദേശം 111, 560 രൂപ) പിഴ അട ക്കേണ്ടി വരും.

burqa-ban-in-france

രാജ്യത്ത് എത്തുന്ന സന്ദര്‍ ശകര്‍ ക്കും വിനോദ സഞ്ചാരി കള്‍ക്കും പുതിയ നിയമം ബാധകമാണ് എന്ന് ‘ഇന്‍ഡി പെന്‍ഡന്റ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു.  നിയമം ലംഘി ക്കുന്ന വരെ ബലം പ്രയോഗിക്കാനും പൊലീസിന് അധി കാര മുണ്ട്.

എന്നാല്‍ മഞ്ഞു കാലത്തും പൊതു സ്ഥല ങ്ങ ളില്‍ അവ തരി പ്പിക്കുന്ന പ്രത്യേക കലാ രൂപ ങ്ങളിലും ആശു പത്രി കളി ലും പൂർണ്ണ മായി മുഖം മറക്കു വാനും നിരോധന ത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

burqa-ban-france-epathram

മുഖം പൂര്‍ണ്ണ മായി മറയുന്ന വസ്ത്ര ധാരണ ത്തിനു 2011 ല്‍ ഫ്രാന്‍സി ലാണ് ആദ്യ മായി നിരോധനം വരുന്നത്. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയ നിലെ വിവിധ രാജ്യ ങ്ങളും ഈ നടപടി വ്യാപകമാക്കി.

- pma

വായിക്കുക: , , , ,

Comments Off on മുഖം മറച്ചു കൊണ്ട് വസ്ത്രം ധരിക്കുന്ന തില്‍ ഓസ്ട്രിയ യില്‍ നിരോധനം

Page 2 of 212

« Previous Page « ദിലീപിന് ജാമ്യം
Next » കേരള സോഷ്യൽ സെന്റ റിൽ ഫുട് ബോള്‍ കാമ്പയിൻ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha