ചാലക്കുടി : അതിരപ്പിള്ളി റോഡരികിലെ വ്യൂ പോയിന്‍റില്‍ നിന്നുള്ള വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച മറച്ചു കൊണ്ട് വളര്‍ന്നു നിന്നിരുന്ന മരങ്ങളുടെ ചില്ലകള്‍ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ വെട്ടി മാറ്റി. നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ നയന മനോഹര കാഴ്ച, വ്യൂ പോയിന്‍റില്‍ നിന്നും കാണാന്‍ കഴിയുന്നില്ല എന്നുള്ള പൊതു ജനങ്ങളുടെ പരാതിക്ക് അതോടെ പരിഹാരം.
വയോധികര്‍, ഭിന്നശേഷിക്കാര്‍ മറ്റു ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന സന്ദര്‍ശകര്‍ക്കും വെള്ളച്ചാട്ടത്തിന്‍റെ മുകളിലും താഴെയും എത്തി കാഴ്ചകള്‍ കാണാന്‍ സാധിക്കില്ല. അവര്‍ക്ക് വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കുവാനുള്ള ഏക സ്ഥലമാണ് റോഡരികിലെ വ്യൂ പോയിന്‍റ്. അവിടെ നിന്നുള്ള വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച മരച്ചിരുന്നത് സ്വകാര്യ റിസോര്‍ട്ടിലെ മരങ്ങളുടെ ശിഖരങ്ങള്‍ ആയിരുന്നു. അതാണ് കഴിഞ്ഞ ദിവസം വെട്ടി മാറ്റിയത്.
– അയച്ചു തന്നത് : ജോക്കുട്ടൻ ചാലക്കുടി.