ന്യൂഡല്‍ഹി : ശബരിമല ആചാര സംര ക്ഷണ ത്തിന് സുപ്രീം കോടതി വിധി മറി കടക്കാന്‍ ഉടന്‍ നിയമ നിര്‍മ്മാണത്തിനില്ല എന്ന് കേന്ദ്ര സർ ക്കാർ.
പ്രായ ഭേദ മന്യേ സ്ത്രീ കള്‍ക്ക് ശബരി മലയില്‍ പ്രവേ ശിക്കാം എന്ന സുപ്രീം കോടതി വിധി മറി കടക്കാന്‍ എന്തെങ്കിലും നിയമ നിര്‍ മ്മാണം നടത്താന്‍ സര്‍ ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ശശി തരൂര്‍ എം. പി. യുടെ ചോദ്യ ത്തിന്, ഉടന്‍ നിയമ നിര്‍ മ്മാണ ത്തി ന്ന് ഇല്ല എന്ന് ലോക് സഭ യില്‍ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് രേഖാ മൂലം മറു പടി നല്‍കുക യായി രുന്നു.
വിഷയം സുപ്രീം കോടതി യുടെ പരി ഗണന യില്‍ ആണ് എന്നതിനാല്‍ റിവ്യു ഹര്‍ജി യില്‍ സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം മാത്രമേ നട പടികള്‍ ഉണ്ടാവൂ എന്നും മന്ത്രി വ്യക്ത മാക്കി.
ആചാര സംരക്ഷണ ത്തിന് എൻ. കെ. പ്രേമ ചന്ദ്രൻ എം. പി. കഴിഞ്ഞ ദിവസം ലോക്സഭ യിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു.