കൊച്ചി : ശബരിമല യിലെ പോലീസ് നടപടി യില്‍ ഹൈക്കോടതി യുടെ രൂക്ഷ വിമര്‍ശനം. ഭക്തരെ ബന്ദി യാക്കി സുപ്രീം കോടതി വിധി നട പ്പില്‍ വരുത്താന്‍ ശ്രമി ക്കരുത് എന്നും ഹൈക്കോടതി നിര്‍ദ്ദേ ശിച്ചു.
എന്തിനാണ് സന്നിധാനത്ത് ഇത്രയധികം പൊലീസുകാര്‍ എന്നും ഭക്തരോട് സന്നിധാനത്ത് കയ റരുത് എന്ന് പറയു വാൻ എന്ത് അധികാരമാണ് പോലീസിന്ന് ഉള്ളത് എന്നും ഹൈക്കോടതി ചോദിച്ചു.
സുപ്രീം കോടതി വിധി യുടെ മറവിൽ ശബരി മല യിൽ കർശ്ശന നിയന്ത്രണ ത്തിന് ആരാണ് അധി കാരം നൽകി യത് എന്നും ഇപ്പോഴുള്ള പൊലീസുകാർ ക്രൗഡ് മാനേജ് മെന്റിന്ന് യോഗ്യത ഉള്ള വരാണോ എന്നും സർക്കാർ വ്യക്തമാക്കണം. ഡ്യൂട്ടി യി ലുള്ള പോലീസ് ഉദ്യോഗ സ്ഥരുടെ പൂര്‍ണ്ണ മായ വിവര ങ്ങള്‍ നല്‍കണം.
മാത്രമല്ല നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിട ങ്ങളില്‍ നിയോ ഗിച്ചി രി ക്കുന്ന പോലീസു കാര്‍ക്ക് ശബരി മല ഡ്യൂട്ടി യി ലുള്ള പരിചയം എന്താണ് എന്നും വ്യക്ത മാക്കണം എന്നും കോടതി ആവശ്യപ്പെട്ടു.