ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ ഡിസംബർ 29 ന്

December 25th, 2018

education-epathram
തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിൽ ജിയോ ളജി വിഭാഗ ത്തിൽ ലീവ് വേക്കൻസി യിൽ ഉണ്ടായ ഒരു ഒഴിവിൽ ഗസ്റ്റ് അദ്ധ്യാപക നിയമന ത്തിന് ഇന്റർവ്യൂ ഡിസംബർ 29 ന് രാവിലെ 11 മണിക്ക് യൂണി വേഴ്‌ സിറ്റി കോളേജിൽ വെച്ച് നടത്തും എന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പ് ഇറക്കി.

കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ട റേ റ്റിൽ പാനൽ രജിസ്‌ട്രേഷൻ നടത്തിയ യോഗ്യ രായ വർ പ്രിൻസി പ്പൽ മുൻപാകെ നേരിട്ട് അസ്സൽ രേഖകൾ സഹിതം എത്തണം.

പി. എൻ. എക്സ്. 5621/18

- pma

വായിക്കുക: , , ,

Comments Off on ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ ഡിസംബർ 29 ന്

ഇന്ത്യയിലെ വൈദ്യുതി മീറ്ററു കൾ സ്മാർട്ട് ആവുന്നു

December 25th, 2018

logo-government-of-india-ePathram
ന്യൂഡൽഹി : 2019 ഏപ്രിൽ മുതൽ സ്മാർട്ട് പ്രീ – പെയ്ഡ് വൈദ്യുത മീറ്ററു കൾ പ്രാബല്ല്യത്തില്‍ വരും എന്ന് കേന്ദ്ര ഊർജ്ജ സഹ മന്ത്രി ആർ. കെ. സിംഗ്.

പ്രീ – പെയ്ഡ് സിം കാർഡി ന്റെ മാതൃക യിൽ ആവശ്യാ നുസരണം റീച്ചാർജ് ചെയ്ത് ഉപ യോഗി ക്കുന്ന രീതി യാണ് അവ ലംബി ക്കുക എന്നും സംസ്ഥാന ങ്ങൾക്ക് ഔദ്യോഗിക നിര്‍ദ്ദേശം ഉടന്‍ നല്‍കും എന്നും മന്ത്രി പറഞ്ഞു.

ബില്ലു കൾ കൃത്യമായി വിതര ണംചെയ്യുന്ന തിലും തുക ഈടാക്കു ന്നതില്‍ സംഭവിക്കുന്ന വീഴ്ച കളും ഒഴിവാ ക്കുവാന്‍ സ്മാർട്ട് പ്രീ – പെയ്ഡ് സംവി ധാനത്തി ലൂടെ സാധിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യയിലെ വൈദ്യുതി മീറ്ററു കൾ സ്മാർട്ട് ആവുന്നു

അനധികൃത അവധി : 36 ഡോക്ടര്‍ മാരെ പിരിച്ചു വിട്ടു

December 22nd, 2018

kerala-govt-dismissed-doctors-medical-education-department-ePathram
തിരുവനന്തപുരം : മെഡിക്കല്‍ – വിദ്യാഭ്യാസ വകുപ്പില്‍ അനധികൃത അവധി യില്‍ തുടര്‍ന്ന 36 ഡോക്ടര്‍ മാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മെഡിക്കൽ കോളജുകളുടെയും ആശു പത്രി കളുടെയും പ്രവർത്തന ങ്ങളെ ഈ’അനധികൃത അവധി’ ബാധി ക്കുന്നതായി കണ്ടെത്തി യതിന്റെ അടി സ്ഥാന ത്തിലാണ് നടപടി.

വിവിധ സർക്കാർ മെഡിക്കൽ, ഡെന്റല്‍ കോളജു കളി ലെ അമ്പതോളം ഡോക്ടർ മാർ ജോലിക്കു ഹാജരാകു ന്നില്ല എന്നത് സർ ക്കാരി ന്റെ ശ്രദ്ധയിൽ പ്പെട്ടി രുന്നു. ഇവരോട് ജോലിക്ക് ഹാജരാ കുവാൻ ആവശ്യപ്പെട്ട് നിരവധി തവണ കത്തു കള്‍ അയക്കു കയും പത്ര ത്തില്‍ പരസ്യവും നല്‍കി യിരുന്നു. എന്നാല്‍ പ്രതി കരണം ഒന്നും ലഭിക്കാത്ത പശ്ചാത്തല ത്തിലാണ് പി. എസ്. സി. യുടെ അനുമതി യോടെ ജോലി യിൽ നിന്നും പിരിച്ചു വിട്ടത്

സർക്കാർ വകുപ്പിൽ ജോലി ലഭിച്ച ശേഷം അനധികൃത മായി അവധി എടുത്തു വിദേശ ത്തു പോവു ക യോ സ്വകാര്യ മേഖല യിൽ ജോലി ചെയ്യുകയോ ചെയ്ത ഡോക്ടർ മാർക്ക് എതിരെയാണു നട പടി.

- pma

വായിക്കുക: , , , , ,

Comments Off on അനധികൃത അവധി : 36 ഡോക്ടര്‍ മാരെ പിരിച്ചു വിട്ടു

ഹര്‍ത്താലു കളോട് സഹ കരി ക്കുക യില്ല : വ്യാപാരികള്‍

December 20th, 2018

hartal-idukki-epathram
കോഴിക്കോട് : കോടികളുടെ നഷ്ടം വരുത്തി വെക്കുന്ന കേരള ത്തിലെ ഹര്‍ ത്താലു കളോട് ഇനി മുതല്‍ സഹ കരി ക്കുക യില്ല എന്ന് വ്യാപാരികള്‍.

ഹര്‍ത്താല്‍ ദിവസ ങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ ത്തിക്കു ന്നതിന്ന് വ്യാപാരികള്‍ക്ക് പിന്തുണ നല്‍കും എന്നും അത്തരം സ്ഥാപന ങ്ങള്‍ക്ക് നേരെ അക്രമ ങ്ങള്‍ ഉണ്ടായാല്‍ നഷ്ട പരി ഹാരം നല്‍കുന്നത് ഉള്‍പ്പടെ യുള്ള കാര്യ ങ്ങള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുക്കും എന്നും സംഘ ടനാ ഭാര വാഹി കള്‍ അറി യിച്ചു.

ഹർത്താലുകൾ കൊണ്ട് മുട്ടിയ പൊതു ജനം ഇപ്പോള്‍ പ്രതി കരിച്ചു തുടങ്ങി.  #SayNoToHarthal എന്ന ഹാഷ് ടാഗ് വെച്ച് കൊണ്ട് സാമൂഹിക മാധ്യമ ങ്ങളിൽ സജീവമായി ഈ സാമൂഹ്യ വിപത്തിന് എതിരെ രംഗത്ത് ഇറങ്ങി ക്കഴിഞ്ഞു.

സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താ ലുകള്‍ കാരണം വ്യാപാര – വ്യവസായ മേഖല തകര്‍ച്ച യെ നേരി ടുന്നു. ഈ മേഖല കളില്‍ ഉണ്ടാ യിട്ടുള്ള മാന്ദ്യം കാരണം കടുത്ത സാമ്പ ത്തിക പ്രതി സന്ധി കളെ നേരിട്ടു കൊണ്ടിരി ക്കുക യാണ്.

ഇതിന്റെ കൂടെ പ്രാദേശിക മായും അല്ലാതെയും അടി ക്കടി നടത്തുന്ന ഹര്‍ത്താ ലുകള്‍ വ്യാപാര വ്യവ സായ മേഖല കളെ ഇല്ലാതാക്കുന്നു എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ വാര്‍ത്താ കുറി പ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ഹര്‍ത്താലു കളോട് സഹ കരി ക്കുക യില്ല : വ്യാപാരികള്‍

ഫേസ് ബുക്കിലൂടെ പരിചയം : വീട്ടമ്മക്ക് നഷ്ട മായത് 40 പവൻ

December 10th, 2018

gold-burglary-kerala-epathram
തൃശ്ശൂർ : ഫേസ് ബുക്കിലൂടെ പരിചയ പ്പെട്ട വീട്ടമ്മ യില്‍ നിന്നും ആഭരണ ങ്ങൾ തട്ടി യെടുത്ത കേസിൽ പൂവ്വത്തൂർ കൂമ്പുള്ളി പാല ത്തിനു സമീപം പന്തായിൽ ദിനേശ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.

കുന്നംകുളം സ്വദേശിനി യായ വീട്ടമ്മയുടെ 40 പവൻ സ്വര്‍ണ്ണ ആഭരണ ങ്ങളാണ് ദിനേശ് തട്ടി എടു ത്തത്.

ഫേസ് ബുക്കില്‍ പോസ്റ്റുകള്‍ക്ക് ‘ലൈക്ക്’ നല്‍കി കൊണ്ടാ യിരുന്നു ഇയാള്‍ വീട്ടമ്മ യെ പരിചയ പ്പെട്ടത്. പിന്നീട് വിവിധ സ്ഥല ങ്ങളിൽ വച്ചു കാണുകയും സൗഹൃദം തുടരു കയും ചെയ്തു. സ്ത്രീ യുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നയാളാണ്.

ദിനേശ് തന്റെ സാമ്പത്തിക പരാധീനതകള്‍ പറഞ്ഞ് സ്ത്രീ യില്‍ നിന്നും പലപ്പോഴായി ആഭരണ ങ്ങള്‍ കൈ പ്പറ്റുകയും ചെയ്തു. തിരിച്ചു നല്‍കും എന്നു പറഞ്ഞി രുന്ന കാലാ വധി കഴിഞ്ഞിട്ടും ആഭരണ ങ്ങള്‍ കിട്ടാതെ വന്നതോടെ യാണു വീട്ടമ്മ പോലീസില്‍ പരാതിപ്പെട്ടത്.

കുന്നംകുളം, പാങ്ങ്  എന്നിവിട ങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപന ങ്ങളിൽ ആഭരണ ങ്ങൾ പണയം വെച്ചി രിക്കു കയാണ് എന്ന് പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഫേസ് ബുക്കിലൂടെ പരിചയം : വീട്ടമ്മക്ക് നഷ്ട മായത് 40 പവൻ

Page 113 of 124« First...102030...111112113114115...120...Last »

« Previous Page« Previous « സ്‌കൂള്‍ കലോത്സവം : പാലക്കാട് ജില്ല ജേതാക്കള്‍
Next »Next Page » ഏ​കാ​ങ്ക നാ​ട​ക ര​ച​നാ മ​ത്സ​രം : സൃഷ്ടികൾ ക്ഷണിക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha