കൊച്ചി : കാർട്ടൂണിസ്റ്റ് യേശുദാസൻ (83) ഇന്നു പുലര്‍ച്ചെ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സ യിലായിരുന്നു. മലയാള മനോരമ യിൽ 1985 മുതൽ 2010 വരെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയിരുന്നു.രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി എന്ന വിശേഷണം നേടിയ കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു യേശുദാസൻ.
മനോരമ ദിന പത്രത്തിലെ ‘പൊന്നമ്മ സൂപ്രണ്ട്’ വനിത മാസിക യിലെ ‘മിസ്സിസ് നായർ’ തുടങ്ങി നിരവധി പ്രശസ്ത പംക്തികളുടെ സൃഷ്ടാവ്, കേരള കാർട്ടൂൺ അക്കാഡമി യുടെ സ്ഥാപക ചെയർമാന്‍, കേരള ലളിത കലാ അക്കാഡമി പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു.
ഏറെ വായനക്കാർ ഉണ്ടായിരുന്ന ടക് – ടക്, അസാധു, ടിക് – ടിക് എന്നീ ആക്ഷേപ ഹാസ്യ – കാർട്ടൂൺ പ്രസിദ്ധീകരണങ്ങൾ നടത്തി. ആദ്യ കാലത്ത് ശങ്കേഴ്സ് വീക്കിലി, ജനയുഗം, ബാല യുഗം, കട്ട് – കട്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. പ്രഥമ ദൃഷ്ടി, അണിയറ, പോസ്റ്റ് മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, താഴേക്കിറങ്ങി വരുന്ന ‘ഴ’ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ യായ കെ. ജി. ജോർജ്ജിന്റെ ‘പഞ്ച വടിപ്പാലം’ (1984) സംഭാഷണവും എ. ടി. അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാൻ’ (1992) തിരക്കഥയും എഴുതി സിനിമാ രംഗത്തും തന്റെ സാന്നിദ്ധ്യം അറിയിച്ചു.
* Cartoonist YesuDasan , WiKiPeDia