പ്രകൃതി സംരക്ഷണ ദിനാചരണം : ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു

July 31st, 2021

വെളിയങ്കോട് : ലോക പ്രകൃതി സംരക്ഷണ ദിന ആചരണ ത്തിന്റെ (ജൂലായ് 28) ഭാഗമായി ഡോ. സാലിം അലി യുടെ സ്മരണാർത്ഥം വെളിയങ്കോട് എം. ടി. എം. കോളേജ് ഓഫ് ആർട്സ്, സയൻസ് & കൊമേഴ്‌സ് നാച്വറൽ ക്ലബ്ബിന്റെ നേതൃത്വ ത്തിൽ ‘ജൈവ വൈവിധ്യ ത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ ഹമീദലി വാഴക്കാട് സംസാരിച്ചു.

ഗൂഗിൾ മീറ്റ് പരിപാടിയിൽ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫൈസൽ ബാവ മോഡറേറ്റർ ആയിരുന്നു. പ്രജീഷ ടീച്ചർ സ്വാഗതം പറഞ്ഞു. പ്രൊഫസർ ഹവ്വാ ഉമ്മ, വൈസ് പ്രിൻസിപ്പാൾ രാജേന്ദ്ര കുമാർ എന്നിവർ സംസാരിച്ചു.

‘ജൈവ വൈവിധ്യ സംരക്ഷണവും ഭൂമിയുടെ നില നിൽപ്പും’ എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥി കൾക്കായി ഓൺ ലൈൻ വഴി നടത്തിയ ലേഖന മത്സര ത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ഒന്നാം സമ്മാനം : സൗദാബി വി. (പി. എച്ച്. ഡി. വിദ്യാർത്ഥി, കാലിക്കറ്റ് യൂണിവേഴ്സിറ്റി). രണ്ടാം സമ്മാനം : അബ്ദുൽ വാഹിദ് (ബി. എ. വിദ്യാർത്ഥി, എം. ടി.എം. കോളേജ് വെളിയ ങ്കോട്). മൂന്നാം സമ്മാനം : ആരതി രവീന്ദ്രൻ (ബി. എ. വിദ്യാർത്ഥി. സി. എച്ച്. എം. എം. കോളേജ്. ചവർ കോഡ്‌, പാരിപ്പള്ളി).

ഒന്നാം സമ്മാനം 3001 രൂപയും രണ്ടാം സമ്മാനം 2001 രൂപയും മൂന്നാം സമ്മാനം 1001 രൂപയും സർട്ടി ഫിക്കറ്റും ഫലകവും നൽകും. കോളേജിൽ നടക്കുന്ന പൊതു പരിപാടിയിൽ വെച്ച് സമ്മാന ദാനം നിര്‍വ്വഹിക്കും.

- pma

വായിക്കുക: , ,

Comments Off on പ്രകൃതി സംരക്ഷണ ദിനാചരണം : ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു

കൃഷി വകുപ്പ് പച്ചത്തേങ്ങ സംഭരിക്കുന്നു

July 25th, 2021

coconut-tree-ePathram
തിരുവനന്തപുരം : പച്ചത്തേങ്ങയുടെ കമ്പോള വില നിലവാരം ചിലയിടങ്ങളിൽ കുറഞ്ഞ സാഹചര്യത്തിൽ കിലോക്ക് 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കും എന്ന് കൃഷി വകുപ്പു മന്ത്രി പി. പ്രസാദ്.

തിരുവനന്തപുരം, കോട്ടയം, പൊന്നാനി തുടങ്ങിയ സ്ഥല ങ്ങളില്‍ പച്ചത്തേങ്ങ യുടെ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ അടിയന്തിരമായി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്.

കാർഷികോല്‍പ്പാദന കമ്മീഷണർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ, പ്രൈസസ് ബോർഡ്, നാഫെഡ്, കേരഫെഡ്, നാളികേര വികസന കോർപ്പ റേഷൻ ഉദ്യോഗസ്ഥർ സംബന്ധിച്ചു.

Pulic Relation Department 

- pma

വായിക്കുക: , ,

Comments Off on കൃഷി വകുപ്പ് പച്ചത്തേങ്ങ സംഭരിക്കുന്നു

വിദ്യാര്‍ത്ഥികള്‍ക്ക് ഇനി റേഡിയോ കേരളയി ലൂടെ കേട്ട് കേട്ട് പഠിക്കാം

July 16th, 2021

logo-radio-kerala-ePathram
തിരുവനന്തപുരം : സംസ്ഥാന സർക്കാരി ന്റെ ഇന്റർ നെറ്റ് റേഡിയോ ആയ ‘റേഡിയോ കേരള’, എൽ. പി. – യു. പി. ക്ലാസ്സു കളിലെ പാഠ ഭാഗ ങ്ങൾ ആസ്പദ മാക്കി യുള്ള പ്രത്യേക പരിപാടി ‘പാഠം’ എന്ന പേരിൽ തുടങ്ങുന്നു.

കൊവിഡ് സാഹചര്യത്തിൽ പഠനം ഓൺ ലൈനി ലേക്ക് മാറിയതിനാൽ അഞ്ച് മുതൽ 10 വരെ ക്ലാസ്സു കളിലെ വിദ്യാ ർത്ഥി കൾക്ക് പഠന ത്തിന് സഹായകം ആവുന്ന രീതി യിലാണ് റേഡിയോ കേരള ‘പാഠം’ എന്ന പേരിൽ പ്രതി ദിന പരിപാടി പ്രക്ഷേപണം ചെയ്യുക.

ജൂലായ് 19 മുതൽ റേഡിയോ കേരള വെബ് പോര്‍ട്ടല്‍  വഴിയും, റേഡിയോ കേരള ആപ്പ് (ഗൂഗിൾ പ്ലേ യിൽ നിന്ന് ഡൗൺലോഡ് ചെയ്യാം) വഴിയും പരിപാടി കേൾക്കാം. പാഠത്തി ന്റെ സമയവും മറ്റ് വിവര ങ്ങളും റേഡിയോ യിലൂടെയും ഫേയ്സ് ബുക്ക് പേജ്  വഴിയും അറിയാം.

പഠന സഹായ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്ന സമയം: (തിങ്കൾ മുതൽ വെള്ളി വരെ).
പാഠം ക്ലാസ്.5 , 6 : പ്രക്ഷേപണ സമയം ഉച്ചക്ക് 1:05. പുന: പ്രക്ഷേപണം വൈകുന്നേരം 6 മണി.

പാഠം ക്ലാസ്.7 : പ്രക്ഷേപണ സമയം ഉച്ചക്ക് 2:05. പുന: പ്രക്ഷേപണം വൈകുന്നേരം 7 മണി.

പാഠം ക്ലാസ്.8 : പ്രക്ഷേപണ സമയം ഉച്ച ക്ക് 3:05. പുന: പ്രക്ഷേപണം രാത്രി 8 മണി.

പാഠം ക്ലാസ്.9 : പ്രക്ഷേപണ സമയം വൈകുന്നേരം 4:05. പുന: പ്രക്ഷേപണം രാത്രി 9 മണി.

പാഠം ക്ലാസ്.10 : പ്രക്ഷേപണ സമയം വൈകുന്നേരം 5:05. പുന: പ്രക്ഷേപണം രാത്രി 10 മണി.

(പി. എൻ. എക്സ്: 2349/2021)

- pma

വായിക്കുക: , , ,

Comments Off on വിദ്യാര്‍ത്ഥികള്‍ക്ക് ഇനി റേഡിയോ കേരളയി ലൂടെ കേട്ട് കേട്ട് പഠിക്കാം

ബക്രീദ് : മൂന്നു ദിവസം ലോക്ക് ഡൗണില്‍ ഇളവ്- രാത്രി 8 മണി വരെ കടകള്‍ തുറക്കാം

July 16th, 2021

vegetables-epathram
തിരുവനന്തപുരം : ബലി പെരുന്നാള്‍ പ്രമാണിച്ച് ജൂലായ് 18, 19, 20 തീയ്യതി കളിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണ ങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കേരള ത്തില്‍ ജൂലായ് 21 ബുധനാഴ്ച യാണ് ബക്രീദ്.

എ. ബി. സി. വിഭാഗങ്ങളില്‍ പ്പെടുന്ന മേഖല കളിലാ ണ് ഇളവു കള്‍ അനുവദിക്കുക. ഞായര്‍, തിങ്കള്‍, ചൊവ്വ, ദിവസ ങ്ങളില്‍ എ. ബി. സി. വിഭാഗ ങ്ങളിലെ മേഖല കളില്‍ അവശ്യ വസ്തു ക്കള്‍ വില്‍ക്കുന്ന പല ചരക്ക്, പഴം, പച്ച ക്കറി, ബേക്കറി, മല്‍സ്യ- മാംസ കടകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെ തുറന്ന് പ്രവർത്തിക്കാം.

തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് – ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. നിലവില്‍ ട്രിപ്പിള്‍ ലോക്ക് ഡൗൺ ഉള്ള ഡി വിഭാഗ ത്തിലെ പ്രദേശ ങ്ങള്‍ക്ക് ഈ ഇളവുകള്‍ ബാധകമല്ല.

(പി. എൻ. എക്സ് 2359/2021‌)

- pma

വായിക്കുക: , , , , , ,

Comments Off on ബക്രീദ് : മൂന്നു ദിവസം ലോക്ക് ഡൗണില്‍ ഇളവ്- രാത്രി 8 മണി വരെ കടകള്‍ തുറക്കാം

വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം: ഹൈക്കോടതി

July 15th, 2021

pets-must-be-licensed-says-high-court-ePathram
കൊച്ചി : വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം എന്ന് ഹൈക്കോടതി. ആറു മാസം സമയ പരിധി അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ റജിസ്റ്റർ ചെയ്തു വളര്‍ത്തു മൃഗ ങ്ങള്‍ക്ക് ലൈസൻസ് കരസ്ഥമാക്കണം.

തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യം വ്യക്തമാക്കി ഉടൻ പൊതു നോട്ടിസ് പുറപ്പെടുവിക്കണം. സംസ്ഥാന സർക്കാർ ഇതിനു നിർദ്ദേശം നൽകണം എന്നും ഹൈക്കോടതി വിധി യില്‍ പറയുന്നു.

cat-dog-pets-must-be-licensed-ePathram

ഇനി മുതല്‍ വളർത്തു മൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണം എന്ന വ്യവസ്ഥ കൊണ്ടു വരണം. ഇതിന്ന് ആവശ്യം എങ്കിൽ ലൈസൻസ് ഫീസ് ഈടാക്കാം എന്നും ജസ്റ്റിസ്. എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്. പി. ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

 * പൂച്ചകളിലൂടെ കൊവിഡ് വൈറസ് പകരുവാന്‍ സാദ്ധ്യത  

* Tag : മൃഗങ്ങള്‍  

- pma

വായിക്കുക: , , , , , ,

Comments Off on വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം: ഹൈക്കോടതി

Page 51 of 124« First...102030...4950515253...607080...Last »

« Previous Page« Previous « അഞ്ചു പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു
Next »Next Page » കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha